1006. Thoughts on OPERATION ഒളിപ്പോര്
🔹 1006. " OPERATION ഒളിപ്പോര് "
Gnr :- Action comedy
Lang :- മലയാളം
സോഷ്യൽ മീഡിയയിൽ തരംഗമായ സന്തൂർ സ്പൂഫ് പരസ്യമൊരുക്കിയ അക്ഷയ് സംവിധാനം ചെയ്ത് ഇന്ന് റിലീസ് ചെയ്ത ചിത്രമാണ് OPERATION ഒളിപ്പോര്.
കള്ളപ്പണ, ബിനാമി സമ്പാദ്യങ്ങൾ സൂക്ഷിക്കുന്ന ഒരു ബാങ്ക്, അവിടേക്ക് 5 ലക്ഷം രൂപ മോഷ്ടിക്കാനായ് രണ്ട് കള്ളന്മാർ വരുന്നു. അവരുടെ പ്ലാനുകൾ തകിടംമറിച്ച് അവിടെ മറ്റൊരു കാര്യം സംഭവിക്കുന്നു , തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്.
ആക്ഷൻ-കോമഡി എന്ന ജോണർ താരതമ്യേനെ മലയാളത്തിൽ കുറവാണ്, അങ്ങനെ നോക്കുമ്പോൾ വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ മേക്കിങ് ക്വാളിറ്റി ഇത്രമേൽ മികച്ചതാക്കി സമീപകാലത്ത് മറ്റൊരു വർക്ക് ഇല്ല എന്ന് തന്നെ പറയാം. നവാഗതർ എന്ന പരിമിതികൾ അപ്രസക്തമാക്കി സ്ക്രീനിലും അണിയറയിലും കഴിവുറ്റ കലാകാരന്മാർ അണിനിരന്ന ചിത്രം കൂടിയാണ് OPERATION ഒളിപ്പോര്.
മികച്ച ഷോട്ടുകളും ആക്ഷൻ കൊറിയോഗ്രാഫിയും ഫ്രഷ് ഫീൽ ചെയ്യുന്ന അവതരണവും ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത കഥാഗതിയും എല്ലാമായി ഓപ്പറേഷൻ ഒളിപ്പോര് ആരെയും നിരാശപ്പെടുത്തില്ല.
അക്ഷയ് അജയകുമാർ എന്ന പേര് നാളെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുമെന്നത് തീർച്ച,
ഒരുപക്ഷേ മലയാളത്തിൻറെ കാർത്തിക് സുബ്ബരാജ് ആയേക്കാം. അഭിനന്ദനങ്ങൾ സുഹൃത്തേ.
My Rating : 4/5
- @YaduEZr
next 》》 #ദി_നൈറ്റ്
No comments: