Search This Blog

1011. thoughts on ഓപ്പറേഷൻ ജാവ

🔹 1011. "ഓപ്പറേഷൻ ജാവ"

Gnr :- ത്രില്ലർ
Lang :- മലയാളം
Verdict :- watch in cinemas
പറയത്തക്ക ഒരു സ്ഥിരവരുമാനമുള്ള ജോലിയില്ലാതെ, തൻ്റെ വീടിനേക്കാൾ ചുറ്റുപാടുള്ളവർ മാനസികമായി നൽകുന്ന സ്ട്രസ്സുകൾ അഭിമുഖീകരിക്കേണ്ടിവരുന്ന രണ്ട് ബീടെക്കുക്കാർ.
പ്രേമം സെൻസർ കോപ്പി ചോർന്ന കേസിൽ സൈബർസെല്ലിന് സഹായകമാകുന്ന വിവരം നൽകുകയും
തുടർന്ന് ഡിപ്പാർട്ട്മെൻ്റിൽ താൽക്കാലിക നിയമനം വന്നപ്പോൾ ഇരുവരെയും പരിഗണിക്കുകയും ചെയ്യുന്നു. പിന്നീട് സൈബർ സെല്ലിൽ വരുന്ന ചില സൈബർ ക്രൈമുകൾ, അവയുടെ അന്വേഷണ രീതിയും ഒപ്പം കുറച്ച് ജീവിതങ്ങളുമാണ് ചിത്രം പറയുന്നത്.

My Rating : 5/5
തരുൺ മൂർത്തിയുടെ സംവിധാനമികവ്, കൈയ്യടിച്ചഭിനന്ദിക്കേണ്ട ചായാഗ്രഹണവും എഡിറ്റിങ്ങും സൗണ്ട് ഡിപ്പാർട്ട്മെൻ്റും. കഥ എന്താണോ ആവശ്യപ്പെടുന്നത്, അതിൻറെ പൂർണതയാണ് മേക്കിംഗ്‌. ഇവയ്ക്കൊപ്പം തന്നെ ഇത്ര മികച്ചൊരു സിനിമ ഒരു സെക്കൻഡ് ഷോ പോലും സാധ്യമല്ലാത്ത ഈ സമയത്ത് റിലീസ് ചെയ്യാനും പ്രേക്ഷകരെ വിശ്വസിക്കാനും ചങ്കൂറ്റം കാണിച്ച നിർമ്മാതാവ്.
അഭിനേതാക്കൾക്കൊപ്പം ഇവരെല്ലാം കയ്യടി നേടേണ്ടവരാണ്.

link ]

തൊഴിലില്ലായ്മയാണ് സിനിമ പറയുന്ന രാഷ്ട്രീയം, നായകനും വില്ലനും നായികയും വന്നുപോകുന്ന കഥാപാത്രങ്ങളുമെല്ലാം ആ രാഷ്ട്രീയത്തിലൂടെയാണ് കഥയുടെ ഭാഗമാവുന്നത്.
താൽക്കാലികക്കാർ  പഴയ ആഢ്യത്വം ഓർമ്മിപ്പിക്കുംവിധം എല്ലാ മേഖലയിലും അടിച്ചമർത്തലുകൾ നേരിടുന്നവരാണ്, അത് മാറ്റാനൊന്നും സിനിമയ്ക്ക് സാധിക്കില്ലെങ്കിലും കാണുന്ന പ്രേക്ഷകരോട് കണക്ട് ചെയ്യിപ്പിക്കാൻ ഓപ്പറേഷൻ ജാവ പൂർണ്ണത കൈവരിക്കുന്നുണ്ട്.
വിനായകൻ - ധന്യ അനന്യ ഭാഗമാകുന്ന രംഗങ്ങൾ അതിലൂടെ നേരിട്ടല്ലാതെ പറയുന്ന ഒത്തിരി കാര്യങ്ങൾ പുനർവായന സാധ്യമാക്കുന്നതാണ്. 
രാമനാഥനും ജാനകിയും ഈ കാലഘട്ടത്തിൻ്റെ രാമനും സീതയുമാണ്.
തൻ്റെ ഇണയെ അപവാദത്തിന് ഉപേക്ഷിച്ച ഉത്തമപുരുഷനിൽ നിന്ന് മാറി ഉള്ള് സംശയം പ്രകടിപ്പിച്ചപ്പോൾ പോലും സ്വന്തം ചോര ഉപേക്ഷിച്ചപ്പോൾ പോലും രാമനാഥൻ ജാനകിക്കൊപ്പം തന്നെ നിലകൊണ്ടു, മറ്റെല്ലാത്തിനുമുപരി ഈ സിനിമ നൽകുന്ന ഏറ്റവും ഗംഭീര കഥാപാത്ര സൃഷ്ടികളാണ് രാമനാഥനും ജാനകിയും.
ബാലു വർഗീസ്, ലുക്മാൻ ,ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടർ, ഷൈൻ ടോം ചാക്കോ, ഇർഷാദ് തുടങ്ങി പേരറിയാവുന്നതും അറിയാത്തതുമായ അഭിനേതാക്കളെല്ലാം തന്നെ കരിയറിൽ എടുത്തു കാണിക്കാവുന്ന മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഓപ്പറേഷൻ ജാവ സമീപകാലത്ത് ഞാൻ കണ്ട ഏറ്റവും ഗംഭീര മലയാള ചിത്രങ്ങളിൽ ഒന്നാണ്, പോരായ്മകളെ പോട്ടേന്ന് വെക്കാവുന്ന ഓൾമോസ്റ്റ് എന്നെ പൂർണമായും തൃപ്തിപ്പെടുത്തിയ ചിത്രം.

next 》》 #യുവം

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക
 - @YaduEZr

No comments: