1035. Thoughts on NIZHAL
ഇലക്ഷൻ പ്രചരണങ്ങളും ആഹ്ലാദ ആഘോഷങ്ങളും നടുറോട്ടിൽ പൊടിപൊടിച്ചപ്പോൾ ഈ നാട് ചെറുത്തുനിന്ന ആ വലിയ വിപത്ത് സർവ്വ ശക്തിയോടെ വീണ്ടും ആഞ്ഞടിച്ചു... സാധാരണക്കാരുടെ കഞ്ഞിയിൽ കല്ലിട്ടപോലെ ട്രിപ്പിൾ ലോക്ക് ഡൗൺ നിശ്ചയിച്ച ഈ അവസ്ഥയിൽ, ഓൺലൈനിൽ നടത്താവുന്ന സത്യപ്രതിജ്ഞ 500 പേരെയും വിളിച്ച് നടത്തുമ്പോൾ വെല്ലുവിളിക്കുന്നത് ഈ നാടിനെ തന്നെയാണ്.
പ്രിവില്ലേജിൻ്റെ തിളപ്പിൽ ന്യായീകരിക്കാൻ ആളുണ്ടാകുമ്പോൾ സാമാന്യ ബോധം കൈമോശം വരരുത്.
-വീട്ടിലിരി_____
🔹 1035. " നിഴൽ "
Gnr :- Mystery Drama
Lang :- മലയാളം
ഒരു എഡിറ്റർ സംവിധായകനാകുമ്പോൾ ആ സിനിമയിൽ ഡീഫോൾട്ടായ് എഡിറ്റിംഗ് സെക്ഷൻ മികവു കാണിക്കും. അപ്പു ഭട്ടതിരി എന്ന എഡിറ്ററുടെ ആദ്യസംവിധാന സംരംഭമായ നിഴൽ മറ്റെല്ലാ മേഖലയിലും ഒരുപോലെ നിരാശപ്പെടുത്തിയപ്പോൾ എഡിറ്റിങ്ങിൽ കൊണ്ടുവന്ന ഭംഗി കാഴ്ചയിൽ അനുഭവിച്ചറിയാം.
My Rating : 1/5
നയൻതാര തമിഴിൽ പൊട്ടിച്ച പടക്കങ്ങളുടെ അതേ ശ്രേണിയിൽ ഒരുക്കിയ സിനിമയാണ് നിഴൽ. എന്നാൽ തൻറെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് രൂപത്തിനു ചേരാത്ത ഡബ്ബിങ് കൂടി പോരായ്മകളുടെ പട്ടികയിലുണ്ട്.
നിതിൻ പറയുന്ന ഒരു കൊലപാതക കഥ, അതിൽ തോന്നുന്ന ക്യൂരിയോസിറ്റി കാരണം ജോൺ ബേബി എന്ന ജഡ്ജി
ആ കഥയുമായി അന്വേഷണത്തിന് ഇറങ്ങുന്നു, അന്വേഷിക്കുമ്പോൾ സംഭവം സത്യമാണ് എന്നറിയുമ്പോൾ.....
ആദ്യം ചെയ്യേണ്ടത് പോലീസിൽ ഇൻഫോം ചെയ്ത് ആ കുട്ടിയിൽ നിന്ന് സത്യം മനസ്സിലാക്കുകയാണെങ്കിൽ ഇവിടെ ജോൺ ബേബി ചെയ്യുന്നത് രണ്ടാം പകുതിയിലെ വലിച്ചു നീട്ടൽ കൊണ്ട്
പ്രേക്ഷകനെ വെറുപ്പിക്കുന്ന അന്വേഷണമാണ്.
തീർത്തും അങ്ങേയറ്റം ബോറാണ് ക്ലൈമാക്സ്. കുഞ്ചാക്കോ ബോബൻ മിതത്വമായ പ്രകടനം കാഴ്ചവെച്ചപ്പോൾ ഡ്രൈവർ റോളിൽ വന്ന അഭിനേതാവ് ഇഷ്ട്ടപ്പെടുത്തി.
നല്ല എഡിറ്റിങ്ങും കൊള്ളാവുന്ന സിനിമാട്ടോഗ്രഫിയും കളറിംഗും പിന്നെ ഇൻട്രസ്റ്റ് തോന്നിപ്പിക്കുന്ന വൺലൈനും.....
എന്നാൽ രണ്ടരമണിക്കൂർ എൻഗേജ് ചെയ്യിപ്പിക്കാൻ
ഇതു പോരല്ലോ...
സിനിമ അർഹിച്ച പരാജയം തന്നെയാണ് സ്വന്തമാക്കിയത്.
next 》》 #DetectiveChainatown
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr



No comments: