Search This Blog

THOUGHTS ON NAAYATTU

ടീച്ചറമ്മയുടെ പട്ടാഭിഷേകത്തിന് ചൂടുപിടിച്ച് പോസ്റ്റെഴുതുന്നതിൻ്റെ,
പ്രതിപക്ഷ നേതാവിനെ പോലും ഐക്യകണ്ഠേന തിരഞ്ഞെടുക്കാൻ സാധിക്കാതെ പോകുന്നതിൻ്റെ,
ഇത്തവണ രണ്ട് പൂജ്യം കരസ്ഥമാക്കിയ വർഗീയ പാർട്ടിയുടെ
കുത്തിതിരിപ്പിൻ്റെ,
എന്തിന്
ബിഗ് ബോസ് ആർമികളുടേയും പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് കമൻറ് കൗണ്ടിൻ്റെ പോലും 
വേവലാതി തീർക്കുന്നവർ......
ദിനംപ്രതി കുതിച്ചുയരുന്ന പെട്രോൾ വിലയെക്കുറിച്ച്, അവനവനെ ബാധിക്കുന്ന ഈ തെണ്ടിത്തരത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ പോകുന്നത്, പ്രതിഷേധിക്കാതിരിക്കുന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നു....
അതെ ഈ മൗനമാണ്, അതു തന്നെയാണ് കേന്ദ്രത്തിലെ ഉണ്ണാക്കന്മാരുടെ നെറികേടിൻ്റെ ഇന്ധനം.
#പാചകവാതക_പെട്രോൾ_ഡീസൽ_വിലവർദ്ധനവിനെതിരെ #പ്രതിഷേദിക്കുക
#സാധാരണക്കാർക്കും_ജീവിക്കണം.
🔹 1036. " നായാട്ട് "

Gnr :-  Socio-Political Thriller
Lang :- മലയാളം
 
സിനിമയുടെ എല്ലാ രസവും കളഞ്ഞ ക്ലൈമാക്സ് ,
വ്യത്യസ്തമായ സ്ക്രീൻ റേഷ്യോ.....
ഇതായിരുന്നു സിനിമയുടെ പുറത്തുവന്ന ആദ്യ പ്രതികരണം. ഇതുകേട്ടതിനാൽ വലിയ താല്പര്യം ഇല്ലാതെയാണ് സിനിമ കാണാൻ ഇരുന്നതും.
പക്ഷേ തുടക്കം മുതൽ തീരുന്ന വരെ അത്രമേൽ ഗംഭീരമാക്കി ജോണറിനോട് നീതി പുലർത്തിയ സിനിമയാണ് നായാട്ട്.

----------My Rating : 5/5----------

കുഞ്ചാക്കോ ബോബൻ , നിമിഷ സജയൻ , ജോജു ജോർജ് എന്നിവരെ കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്.

മൂന്നു പൊലീസുകാർ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു പ്രശ്നത്തിൽ ഭാഗമാകുന്നതും തുടർന്ന് ഇവിടുത്തെ ഭരണസംവിധാനങ്ങളാൽ നായാടപെടുന്നതും ഇതേ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
സിനിമ പറയുന്ന പൊളിറ്റിക്കൽ സൈഡ് പൂർണ്ണമായും അംഗീകരിക്കാൻ സാധിക്കുന്നതല്ല, എന്നാൽ ആകെത്തുകയിൽ അത് സിനിമയുടെ താളത്തിനെ ബാധിക്കുന്നതുമല്ല. 

ദിനീഷ്, ജാഫർ ഇടുക്കി, അനിൽ നെടുമ്മങ്ങാട് തുടങ്ങി സിനിമയിൽ കഥാപാത്രങ്ങളായവരെല്ലാം മികച്ച രീതിയിൽ ചെയ്തപ്പോൾ കഥ ആവശ്യപ്പെടുന്ന വേഗതയും സിനിമാട്ടോഗ്രഫിയും ഇവയെല്ലാം മികച്ചതാക്കിയ എഡിറ്റിംഗും സൗണ്ട് മിക്സിംഗും സിനിമയെ കൂടുതൽ മികച്ചതാക്കുന്നുണ്ട്.
എന്നെ സംബന്ധിച്ച് സിനിമ നൽകിയ ക്ലൈമാക്സ് പൂർണ്ണ തൃപ്തി നൽകി. അതുപോലെ സിനിമയിലെ പ്രധാന കഥാപാത്രത്തിൻ്റെ മരണം അതു നൽകുന്ന സ്ട്രസ് സിനിമ കണ്ടു തീർന്നാലും വിങ്ങലുണ്ടാക്കുന്നതാണ്. ദളിത് സംഘടനകളുടെ വോട്ട് രാഷ്ട്രീയം അത് മറയാക്കുന്ന അക്രമങ്ങൾ തുടങ്ങി സിനിമയിലെ രാഷ്ട്രീയം എതിരഭിപ്രായം ഉണ്ടാക്കുമെങ്കിലും നായാട്ട് ഗംഭീര സിനിമാനുഭവം തന്നെയാണ്. 
പ്രതീക്ഷിക്കാതെ ലഭിച്ച മികച്ച ചിത്രം.

next 》》 #DetectiveChainatown

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

No comments: