THOUGHTS ON 'കുഴൽ'
🔹 1037. " കുഴൽ "
WARNING : Tobacco causes mouth cancer , ഹാൻസ് ഉപയോഗിക്കരുത്. അതിന് അനുവദിക്കരുത്.'
Gnr :- Heist/Drama
Lang :- മലയാളം
ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം, ഇലക്ഷൻ.
വോട്ടു കച്ചവടത്തിനും കൂറ്മാറ്റത്തിനുവേണ്ടി കേന്ദ്രത്തിൽ നിന്നും വരുന്ന കോടികളുടെ കള്ളപ്പണം, അത് കേരളത്തിലെത്തുന്നതും തുടർന്ന് രാഷ്ട്രീയപിംമ്പുകൾ വഴി കേന്ദ്ര ഉണ്ണാക്കന്മാരെ പറ്റിച്ച് അത് സ്വന്തമാക്കാൻ ശ്രമിക്കുന്ന ചിലരിലൂടെ തുറന്നു കാണിക്കപ്പെടുന്ന മുഖങ്ങളുമാണ് കുഴൽ പറയുന്നത്.
- ഇലക്ഷനടുത്താൽ ജാതിയും വിശ്വാസവും ഗ്രൂപ്പും തുടങ്ങി കസേരയുടെ ബലംമാത്രം നെഞ്ചിൽകണ്ട നിലപാടില്ലാത്ത രാഷ്ട്രീയ ഹിജഡകൾ വിലപേശലിനിറങ്ങും, പണവും അധികാരവുമായിരിക്കും ഇവറ്റകളുടെ പ്രധാന ആവശ്യം, ഈ മാലിന്യം കള്ളപ്പണം കൊണ്ട് സ്വന്തമാക്കുക എന്നതാണ് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഇന്നത്തെ അജണ്ട. ഇവിടെയാണ് കുഴൽ കഥ പറഞ്ഞു തുടങ്ങുന്നത്. 400 കോടിയുമായി വലവീശാനിറങ്ങിയ നായകൻ(സുരേന്ദ്രൻ) അയാളുടെ പത്ത് കാശിനു മുന്നിൽ സാഷ്ടാംഗം അടിയറവ് വെച്ച പഴയ സമരനായികയും(ജാനു ) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ആദ്യപകുതിയിലെ ഇൻ്റൻസിറ്റി രണ്ടാം പകുതിയിൽ തുടരാതെ പോകുന്നത് കാഴ്ചയെ മുഷിപ്പിച്ചു.
#കുഴൽ, ഒരു ഗംഭീര തുടക്കമിട്ട് ക്ലൈമാക്സിൽ കലമുടച്ച കാഴ്ചയാണ് എനിക്ക് നൽകിയത്. കഥയിൽ ജാനു അപ്രതീക്ഷിത കഥാപാത്രസൃഷ്ട്ടിയാണെങ്കിലും പുഴ അതിൻറെ നാഥനെ കണ്ടെത്തിയെന്ന പോലെ കുഴലിലെ വേഷം അവരും മികച്ചതാക്കി.
എവിടെ പരിപാടിയവതരിപ്പിച്ചാലും 3Gയാകാൻ വിധിയുള്ള സുര കുഴലിലും ആ ക്ലീഷേ പിന്തുടരുന്നു. 400 കോടിയുമായി വലവീശാനിറങ്ങിയ രാഷ്ട്രീയപിംമ്പെന്ന ശ്രദ്ധേയ കഥാപാത്രം തന്നാൽ കഴിവുന്നതും നന്നാക്കാൻ സുര ശ്രമിക്കുന്നുണ്ടായിരുന്നു.
"അത് തൻറെ ശബ്ദമല്ല, കരുതിക്കൂട്ടി കെട്ടിച്ചമച്ചതാണ്'' തുടങ്ങി പിടിക്കപ്പെട്ടാൽ സ്ഥിരം പറയുന്ന ക്ലിഷേ ന്യായീകരണങ്ങൾ സുര ആവർത്തിക്കുന്നില്ല എന്നതൊഴിച്ചാൽ തൻറെ നിലവാരത്തിനൊത്ത മൂന്നാംകിട വേഷം തന്നെയാണ് കുഴലിലും കാണാൻ സാധിക്കുന്നത്.
കോടതിയിൽ കാണാമെന്ന ജാനു വചനവും പറഞ്ഞത് ഓർമ്മയില്ല എന്ന സുരേന്ദ്രൻ തടിതപ്പലും രാഷ്ട്രീയ കേരളം പുച്ഛത്തോടെ തള്ളി ചർച്ചചെയ്യുന്നു. എന്നാൽ ഇവിടുത്തെ വ്യവസ്ഥയിൽ അടുത്തൊരു ബ്രേക്കിംഗ് ന്യൂസ് വരെ മാത്രമേ ഈ നാണക്കേടിനും ആയുസ്സുള്ളു എന്നത് അണിയറ പ്രവർത്തകർക്കൊപ്പം പ്രേക്ഷകർക്കും മനസ്സിലാകുന്നതാണ്. അതുവരെ സദസ്സുകളിൽ നിറഞ്ഞോടട്ടെ, സുരയുടെ കുഴലും 400 കോടിയും.
My Rating : 3.5/5
ഉള്ളിയിൽനിന്ന് കുഴലിലെത്തിനിൽക്കുന്ന രാഷ്ട്രീയ തെ****ത്തരത്തിന് , അവരാതം പിടിച്ച വർഗീയ മനസ്സിന്, നാന്നൂറ് കോടിയുടെ നിറവിൽ നാടിനെ കൊള്ളിവെച്ച നിലപാടിലെ പാപ്പരത്വത്തിന്
നടുവിരലാട്ടി ഉച്ചത്തിൽ ഒന്നേ പറയാനുള്ളൂ,
സുരേ, ഷൂ നക്കിയ ലെഗസിയും നോർത്തിലെ എക്സ്പീരിയൻസും ഇവിടങ്ങനെ വിറ്റ്പോകില്ല... പോയ പത്ത് ജാന്യോച്ചിയുടെ കണക്കിലിട്ട് എഴുതിത്തള്ളിയേക്ക്.
next 》》 #Banshee
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr

No comments: