Thoughts On SARA'S
🔹 1044. " SARA'S "
Gnr :- Drama
Lang :- മലയാളം
ലോക് ഡൗണിൽ റിലീസ് ചെയ്ത ബഹുഭൂരിഭാഗം സിനിമകളും തട്ടിക്കൂട്ടുകളായിരുന്നു [OTT കമ്പനികളെ ഊക്കലാണല്ലോ ഏറ്റവും പുതിയ ട്രെൻഡ്].
സാറാസ് അത്തരമൊരു സിനിമയാണെന്ന മുൻധാരണയെ മികവുകൊണ്ട് മറികടക്കുന്നുണ്ട്. പ്രതീക്ഷിക്കാതെ കിട്ടിയ നല്ലൊരനുഭവം.
കുട്ടികളോടും Parenthoodനോടുമൊക്കെ താല്പര്യക്കുറവുള്ള രണ്ടുപേർ, അവർക്കിടയിലെ പ്രണയവും ജോലിയും കുടുംബവും തുടർന്ന് അപ്രതീക്ഷിതമായി വരുന്ന Accidental pregnancyയും കഥാപശ്ചാത്തലമാക്കി രണ്ടുമണിക്കൂർ ആസ്വദിച്ചു കാണാവുന്ന തരക്കേടില്ലാത്ത സിനിമയാണ് സാറാസ്.
പോരായ്മകളെ ആദ്യം ലിസ്റ്റ് ചെയ്യുമ്പോൾ എടുത്തു പറയേണ്ടത് സിനിമയിലെ അനാവശ്യമെന്ന് തോന്നിക്കുന്ന ചില രംഗങ്ങളും സംഭാഷണങ്ങളുമാണ്. അവതരണത്തിൽ കുറച്ചുകൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ ഔട്ട്പുട്ട് ഇപ്പോഴുള്ളതിനേക്കാൾ മെച്ചപ്പെട്ടേനെ.
അന്ന ബെൻ, സണ്ണി വെയ്ൻ, ബെന്നി പി നായരമ്പലം, മല്ലിക സുകുമാരൻ തുടങ്ങി അഭിനേതാക്കളെല്ലാം കൊള്ളാമായിരുന്നു, സിനിമയുടെ താളം ഷാൻ റഹ്മാൻ മികച്ചതാക്കിയിട്ടുമുണ്ട്.
നല്ലൊരു വിഷയം അതിൻ്റെ സത്ത് ചോർന്നുപോകാതെ അവതരിപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചു, കോവിഡ് അടക്കം പല പരിമിതികളും മനസ്സിലാക്കി കണ്ടാൽ ആദ്യപകുതിയിലെ ഡ്രാമ പോട്ടേന്ന് വെച്ചാൽ സാറാസ് ഒരുവട്ടം കുടുംബത്തോടൊപ്പം ആസ്വദിച്ച് കാണാം.
#watchable
My Rating : 3/5
[ കുഞ്ഞൂട്ടിയെ കാണാൻ 399 മുടക്കിയത് സാറാസിൽ മുതലായ് ]
next 》》 #Kunjootti : creation
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: