Search This Blog

1046. " ചതുർമുഖം "

🔹 1046. " ചതുർമുഖം "

Gnr :-  Techno Thriller
Lang :- മലയാളം
 
തേജസ്വിനി എന്ന മഞ്ജു വാര്യർ അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിലൂടെയാണ് ചിത്രം പ്രധാന കഥയെല്ലാം പറയുന്നത്,
ഇന്നത്തെ തലമുറയിലെ എല്ലാവരേയും പോലെ സോഷ്യൽ മീഡിയമാനിയാക്കായ തേജസ്വിനി തൻ്റെ പഴയ ഫോൺ നഷ്ടപ്പെട്ടത് കാരണം പുതിയൊരു ഫോൺ വാങ്ങുകയും അത് അവളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് അത്യാവശ്യം ഹൊറർ എലമെൻ്റിൽ ചതുർമുഖം പറയുന്നത്.

മലയാളത്തിൽ വന്നിട്ടില്ലാത്തൊരു ജോണർ , ക്ലൈമാക്സിലെ VFX വർക്കിലെ ക്വാളിറ്റി , മഞ്ജു വാര്യരുടെ നല്ല പ്രകടനം എന്നിവ മികവായ് കണക്കിലെടുത്താൽ രണ്ടേകാൽ മണിക്കൂർ
ഒരുപക്ഷേ ആസ്വദിക്കാം, മറിച്ച് മറ്റു വശങ്ങളെ കുറിച്ച് ചിന്തിച്ചാൽ, സണ്ണി വെയിൻ അടക്കം ചില അഭിനേതാക്കളുടെ പ്രകടനം കണക്കിലെടുത്താൽ ചതുർമുഖം വിരസവുമായിരിക്കും.

എഡിറ്റിങ്ങും സൗണ്ട് മിക്സിംങും സിനിമയുടെ താളം നിലനിർത്തുന്നുണ്ട്, ഒരു വേറിട്ട കഥ എന്ന രീതിയിൽ പോരായ്മകളെ മനപ്പൂർവ്വം മനസ്സിലാക്കി ഒഴിവാക്കിയാൽ കുടുംബത്തോടൊപ്പം ഒരുവട്ടം കണ്ടു മറക്കാം, അതിലുപരി മറ്റൊന്നും ചിത്രം ഓഫർ ചെയ്യുന്നില്ല.
My Rating : 1.5/5

next 》》 #ആയിഷ_weds_ഷമീർ"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: