Search This Blog

🔹 1047. " മാലിക് "

ഇത്ര വലിയ ബഡ്ജറ്റിൽ, ഇത്ര സങ്കീർണ്ണമായ തിരക്കഥയിൽ, ഇത്ര പ്രതീക്ഷ അർപ്പിച്ച മാലിക് തീയറ്ററിലെത്തിയിരുന്നെങ്കിൽ #പരാജയപ്പെടുമായിരുന്നു, കാരണം ഇതാണ് . 

🔹 1047. " മാലിക് "

Gnr :-  Drama
Lang :- മലയാളം
 
ഒരു ജനതയുടെ നാഥൻ എന്നോണം അവർക്കു വേണ്ടി ശബ്ദിക്കുന്ന അലീക്ക എന്ന സുലൈമാൻ മാലിക് തൻറെ പഴയ ജീവിതം അവസാനിപ്പിച്ച് ഹജ്ജിനൊരുങ്ങുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്, ഈ രംഗങ്ങൾ കാണിക്കുന്ന പത്തു മിനിറ്റോളം ദൈർഘ്യമുള്ള ഒറ്റഷോട്ട് ഗംഭീരമായിരുന്നു. പിന്നീട് അലീക്ക എയർപോർട്ടിൽ നിന്ന് പോലീസ് പിടിയിലാകുന്നതും തുടർന്ന് അയാളെ കൊല്ലാനുള്ള പോലീസിൻ്റെ ശ്രമങ്ങളും ഒപ്പം മറ്റു കഥാപാത്രങ്ങളിലൂടെ അയാളെ പ്രേക്ഷകനു മുന്നിൽ എത്തിക്കുകയുമാണ് മാലിക് എന്ന ഈ ചിത്രം.

ബീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കി കഥ പറയുന്ന ഈ സിനിമയിൽ ആ കാലഘട്ടത്തിനെ പുനരവതരിപ്പിക്കാനും 
അതിനു വഴിവെച്ച രാഷ്ട്രീയ-മത ചുറ്റുപാടുകളെ
 മലയാളത്തിൻ്റെ പരിമിതിയിൽ മികച്ചതാക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്.
രാഷ്ട്രീയവും അധികാരവും ചതിയുമൊക്കെ നമ്മുടെ ചരിത്രത്തേയും മതത്തെയും അതിലെ കലാപങ്ങളേയും എങ്ങനെയൊക്കെ ബന്ധപ്പെടുന്നുവെന്ന് മാലിക് കാണിക്കുന്നുണ്ട്.

ഫഹദ് ഫാസിൽ, വിനയ് ഫോർട്ട്, നിമിഷ, ദിലീഷ് പോത്തൻ തുടങ്ങി സിനിമയിലെ ഓരോ അഭിനേതാക്കളും തങ്ങളുടെ വേഷം അതിഗംഭീരമാക്കി, സിനിമയുടെ വേഗതയും താളവും എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കെൽപ്പുള്ളതല്ല, വടചെന്നൈ, കമ്മട്ടിപ്പാടം പോലുള്ള സിനിമകൾ മുന്നോട്ടുവെക്കുന്ന കാഴ്ചരീതിയിലാണ് മാലിക്കും കഥ പറയുന്നത്. 

രോമാഞ്ചമുണ്ടാക്കുന്ന  ത്രസിപ്പിക്കുന്ന ഒട്ടനവധി രംഗങ്ങൾ സിനിമയിലുണ്ട്, എന്നാൽ അവയൊന്നും ടിപ്പിക്കൽ മാസ്സ് ഹീറോ പരിവേഷത്തിലൂടെ ട്രീറ്റ് ചെയ്യാതെ സിനിമയുടെ പേസിനൊത്ത് പറഞ്ഞു പോകാനും അതിൻ്റെ പൂർണ്ണത കാഴ്ചയിൽ നൽകാനും സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

മലയാളത്തിൽ പരിമിതമായ ബഡ്ജറ്റിൽ ക്യാമറ, എഡിറ്റിംഗ്, സൗണ്ട് ഡിപ്പാർട്ട്മെൻറ് തുടങ്ങി അവതരണ - പ്രകടന മികവിൽ രണ്ടേമുക്കാൽ മണിക്കൂർ എന്ന വലിയ ദൈർഘ്യം ബോറടിപ്പിക്കാതെ കടന്നുപോകുന്ന സിനിമയാണ് മാലിക്.
സംവിധായകൻ്റെ മുൻ ചിത്രങ്ങളേക്കാൾ എനിക്ക് മാലിക് ഇഷ്ടപ്പെട്ടു, സിനിമയിൽ അങ്ങനെ എടുത്തുപറയേണ്ട പോരായ്മകൾ ഉള്ളതായി തോന്നിയുമില്ല, പലർക്കും വേഗതയും ആഖ്യാനവും മടുപ്പുണ്ടാക്കാൻ സാധ്യതയുണ്ട് , അത്തരക്കാർക്ക് മാലിക് നല്ലൊരനുഭവവും ആകില്ല. അതുകൊണ്ടുതന്നെ സിനിമ സമ്മിശ്ര അഭിപ്രായം കാണിക്കുമെന്നത് തീർച്ച.
#Recommended

My Rating : 4/5

next 》》 "#ചെരാതുകൾ"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: