Search This Blog

Thoughts on🔹"ലക്ക്-കീ"

''എക്സ്ട്രീം ജോബ്" പോലെ സീരിയസ് സിറ്റുവേഷനിൽ വരുന്ന നല്ല കോമഡികളാൽ സമ്പുഷ്ടമായ ആക്ഷൻ കോമഡി ചിത്രമാണ് ലക്ക്-കീ.

🔹 834. "ലക്ക്-കീ"

Gnr :- Action Comedy 
Lang :- കൊറിയൻ
ഒരു കുപ്രസിദ്ധ വാടകക്കൊലയാളി, അയാളൊരാളെ കൊന്ന് തൻ്റെ കയ്യിലെ രക്തക്കറ കഴുകാൻ വേണ്ടി പബ്ലിക് ബാത്റൂമിൽ എത്തുന്നു. അവിടെവച്ച് അബദ്ധവശാൽ തലതല്ലി വീഴുകയും തുടർന്ന് ഓർമ്മ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതേസമയം, ജീവിതം മടുത്ത് മരണം മുന്നിൽ കണ്ടു ജീവിക്കുന്ന ഒരു പയ്യൻ ബാത്റൂമിൽ നിന്ന് കിട്ടിയ താക്കോൽ ഉപയോഗിച്ച് വാടക കൊലയാളിയുടെ കാറും ഫ്ലാറ്റും പണവുമെല്ലാം ഉപയോഗിക്കുന്നു... ഓർമ്മ നഷ്ടപ്പെട്ട വാടകക്കൊലയാളി ആ പയ്യനായും ജീവിക്കേണ്ടി വരുന്നു.

കൊറിയയിലെ മികച്ച നടന്മാരിൽ ഒരാളായ Yoo Hae-jin നായകവേഷത്തിൽ നല്ല കിടുക്കാച്ചി പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ ചെയ്തിട്ടുള്ളത്.  പുള്ളിയുടെ ചില എക്സ്പ്രഷൻസും പ്രകടനവും ചിത്രത്തിൻ്റെ ജോണറിന് പൂർണ്ണത നൽകുന്നുണ്ട്. കൂടാതെ നല്ല ക്യൂട്ടായ മൂന്ന് നായികമാരും ചിത്രത്തിലുണ്ട്. 
അഭിനേതാക്കളെല്ലാം തന്നെ നല്ല പ്രകടനമായിരുന്നു.

വളരെ രസകരമായ കഥയാണ് ചിത്രം പറയുന്നത്, അതുകൊണ്ടുതന്നെ ഏതു പ്രായക്കാർക്കും ബോറടിക്കാതെ കണ്ടുതീർക്കാൻ സാധിക്കുന്ന ഒരു കൊറിയൻ കോമഡി ത്രില്ലർ കൂടിയാണ് ലക്ക് കീ.

"My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

next 》》 #DIA

No comments: