Search This Blog

Thoughts on🔹"AAMIS"

റഷ്യയിലെ കാനിബൽ കപ്പിൾസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അവരുടെ ഒരു ഫ്ലാഷ്ബാക്ക് ചിന്തിച്ചുനോക്കൂ!  അതിൻ്റെയൊരു ഇന്ത്യൻ വേർഷനായ് ആമീസിനെ പരിഗണിക്കാം.

🔹 833. ആമീസ്

Gnr :- Drama
Lang :- ആസാമീസ്
എല്ലാ റിവ്യൂകളിലും ആവശ്യത്തിന് സ്പോയ്ലറുകൾ ഉണ്ടാകാറുണ്ട്, കാഴ്ചയെ ബാധിക്കാത്ത വിധം അവയെ പറഞ്ഞു പോകാൻ ശ്രദ്ധിക്കാറുമുണ്ട്.
അതുകൊണ്ടുതന്നെ ഒരു സ്പോയ്ലർ അലെർട്ട് ഉൾപ്പെടുത്തുന്നില്ല.

- Yadu EZr

വയറുനിറയെ ഭക്ഷണം കഴിച്ചാലും ഉള്ളിലെ വിശപ്പിന് മാറ്റമില്ലെങ്കിൽ ഒന്നുറപ്പിക്കാം, കഴിക്കാൻ ഇഷ്ടപ്പെട്ട ഭക്ഷണമല്ല കഴിച്ചു തീർത്തതെന്ന്.

നിർമാലി ഒരു ഡോക്ടറാണ്.  വിവാഹിതയായ , ഒരു ആൺകുട്ടിയുടെ അമ്മയായ നിർമാലി അവിചാരിതമായി പരിചയപ്പെടുന്ന ഗവേഷണ വിദ്യാർത്ഥിയാണ് സുമോൻ.
രണ്ടുപേർക്കും ഇറച്ചി ഭക്ഷണങ്ങളോട് വളരെ പ്രിയമുള്ളതിനാൽ വളരെ വേഗം ഇരുവരും പരസ്പരം അടുക്കുന്നു.
മറ്റു വികാരങ്ങളിലേക്ക് വ്യതിചലിക്കാതെ പ്രണയമോ സൗഹൃദമോ എന്ന് നിർവചിക്കാനാവാത്ത വിധം ഇഷ്ട ഭക്ഷണത്തെ മുൻനിർത്തി  കഥാപാത്രങ്ങളിലൂടെ കഥ പറയുകയാണ് ചിത്രം.

പ്രധാന കഥയിലേക്ക് എത്തുന്ന രംഗങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനവും കഥ പറയുന്ന രീതിയുമെല്ലാം ആമീസ് എന്ന ഈ ചിത്രത്തെ ഒരു അത്യുഗ്രൻ കാഴ്ചയാക്കി മാറ്റാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ഒരു കാണേണ്ട ചിത്രമൊന്നുമല്ല ആമീസ്. എന്നാൽ ഒരു സിനിമപ്രേമിയെ സംബന്ധിച്ച് മികച്ചൊരു വിഷയം കൈകാര്യം ചെയ്യുന്ന അതിനുവേണ്ട എല്ലാം ഒത്തിണങ്ങിയ പുതുമ നൽകുന്ന നല്ലൊരു സിനിമാനുഭവമാണ്.
കൂടുതൽ പറഞ്ഞാൽ സിനിമ നൽകുന്ന പുതുമ നഷ്ടപ്പെടുമെന്നുള്ളതിനാൽ അതിന് മുതിരുന്നില്ല.

"My Rating : 4.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

1 comment:

  1. ഈ സിനിമ കണ്ടതിനു ശേഷം രണ്ടു ദിവസം ഭക്ഷണം കഴിക്കാൻ മടി ആയിരുന്നു

    ReplyDelete