Thoughts on🔹"VEERAM"
VEERAM
മലയാളസിനിമയിലെ ബാഹുബലി എന്നും പറഞ്ഞു തീയേറ്ററുകളിലെത്തിയ ജയരാജിൻ്റെ സ്വപ്നപ്രൊജക്റ്റായിരുന്നു വീരം. തീയേറ്ററുകളിൽ നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുമെന്ന് സംവിധായകൻ തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ച ഒരു ഹിസ്റ്റോറിക്കൽ ഡ്രാമ.
എന്നാൽ ഈ സിനിമയുടെ മൂക്കുംകുത്തിയുള്ള പതനം സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചത് തന്നെയായിരുന്നു.
ഇന്നു സിനിമ കണ്ടപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് അർഹിച്ച പരാജയം തന്നെയാണ് ചിത്രം നേടിയത് എന്ന് തന്നെയാണ്.
ഇംഗ്ലീഷ് വേർഷനാണ് കണ്ടത്, നാടകീയമായ പ്രകടനവും തീരെ എൻഗേജ് ചെയ്യിപ്പിക്കാത്ത ആഖ്യാനവും എല്ലാമായ് ജയരാജിൻ്റെ നവരസം സീരീസിൽ ഏറ്റവും ഇഷ്ടപ്പെടാതെപോയ ചിത്രമാണിത്.
No comments: