Search This Blog

THOUGHTS ON🔸ZOMBIE REPUBLIC (SHORT FILM)

🔸ZOMBIE REPUBLIC
ലൂപ്പ്ഹോൾ എന്ന ഷോർട്ട്ഫിലിമിന് ശേഷം റോഷൻ GP (RGP) സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് സോംബി റിപ്പബ്ലിക്.

സംഭാഷണങ്ങളില്ലാതെ തീർത്തും ദൃശ്യങ്ങളാൽ കഥ പറയുന്ന ഈ ഷോർട്ട്ഫിലിമിൽ എടുത്തുപറയേണ്ടത് 
ചായാഗ്രഹണവും സൗണ്ട് മിക്സിങ്ങും തന്നെയാണ്.
കാരണം 10 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ പരമാവധി ക്വാളിറ്റിയിൽ തന്നെയാണ് അവയോടൊപ്പം കഥ പറഞ്ഞിട്ടുള്ളത്.

കോഴിക്കോട്ടെ വയലടയുടെ മഞ്ഞുമൂടിയ മഴ ദൃശ്യങ്ങളും 
അവയുടെ മികച്ച കളറിംങ് എഡിറ്റിംഗ് ഡിപ്പാർട്ട്മെൻ്റും എല്ലാമായി റോഷൻ തൻറെ രണ്ടാം ചിത്രം മനോഹരമായി തന്നെ ഒരുക്കിയിട്ടുണ്ട്.

[ YouTube Link :- https://youtu.be/lCkPGr85gWs ]

മൊബൈൽഫോൺ വിറ്റും വണ്ടി വിറ്റും സുഹൃത്തുക്കളോട് കടം ചോദിച്ചുമെല്ലാം പണം സ്വരൂപിച്ച് മനസ്സിലുള്ള കഥയെ കടലാസിലാക്കി അത് പിന്നീട് ക്യാമറയിലാക്കി
 യൂട്യൂബിൽ എത്തിച്ചുതരുന്ന നമ്മുടെ ഈ സുഹൃത്തുക്കളെല്ലാം തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, കിട്ടാതെ വീണ്ടും വീണ്ടും ആഗ്രഹങ്ങൾ നമുക്ക് മുന്നിലെത്തിക്കുന്നു.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ദിവസങ്ങളോളം ഇഷ്ടങ്ങൾക്ക് വേണ്ടി പ്രയത്നിച്ച നമ്മുടെ കൂട്ടുകാരുടെ ഇത്തരം വർക്കുകൾ ലോക്ഡൗണിലായ ഈ സമയത്തെങ്കിലും
കാണുക, അഭിപ്രായം പങ്കുവെയ്ക്കുക.

@YaduEZr

No comments: