Search This Blog

THOUGHTS ON🔸INVISIBLE EYES (SHORT FILM)

സുഹൃത്തുക്കളുടെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 2 ഷോർട്ട്ഫിലിമുകൾ കണ്ടു.

🔸INVISIBLE EYES
ഒരു പാട് ഷോർട്ട് മൂവീസ് ചെയ്ത് യൂട്യൂബിൽ ആരാധകരെ സ്വന്തമാക്കിയ അതുൽനാഥിൻ്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷോർട്ട്ഫിലിം ആണ് ഇൻവിസിബിൾ ഐ'സ്.

നാടെങ്ങും കൊറോണ ഭീതിയിൽ ലോക്ഡൗണായ് കഴിയുന്ന ഈ ഈ സാഹചര്യത്തിൽ കൊറോണയ്ക്കെതിരെയുള്ള ഒരു സന്ദേശം കൂടിയാണ് ഈ ചിത്രം.

പ്രവാസികളിൽ നിന്നും സാഹചര്യം മനസ്സിലാക്കാതെ ഗവൺമെൻറ് ഉത്തരവുകൾ ലംഘിച്ചവരിൽനിന്നും തന്നെയാണ് ഒരു പരിധിയിലധികം ഈ വൈറസ് പടർന്നു പിടിച്ചത്, ഇത് എങ്ങനെ സംഭവിക്കുന്നുവെന്നും അതിനെ എങ്ങനെ നേരിടാമെന്നും അഞ്ചു മിനിറ്റ് ദൈർഘ്യത്തിൽ ഈ ചിത്രം പറയുന്നുണ്ട്.

മുഴുവനായി ഡ്രോണിൽ ചിത്രീകരിച്ച ഒരു ഷോർട്ട്ഫിലിം എന്ന നിലയിലും അഭിനന്ദനം അർഹിക്കുന്നുണ്ട്.

[ YouTube Link :- https://youtu.be/_wGf_t_g8Vw ]

No comments: