Search This Blog

Thoughts on🔹" ധമാക്ക "

കഴിഞ്ഞവർഷം തിയേറ്ററിൽചെന്ന് കണ്ട ഏറ്റവും മോശം സിനിമ ഏതെന്ന് ചോദിച്ചാൽ അതിനുത്തരം 
"ആകാശഗംഗ 2" തന്നെയാണ്. എന്നാൽ ഈ ഉത്തരത്തിലെത്താൻ "ധമാക്ക" ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ കഥ എത്രപേർക്കറിയാം!!!

🔹" ധമാക്ക "

Gnr :- Adult comedy 
Lang :-  മലയാളം
ഹാപ്പി വെഡിങ്, ചങ്ക്സ് , ഒരു അടാർ ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനംചെയ്ത നാലാമത്തെ ചിത്രമാണ് ധമാക്ക. പടവലങ്ങയെ ഓർമ്മിപ്പിക്കുംവിധം താഴോട്ട് വളരുന്ന സിനിമാ കരിയറിൽ ലുലുവിൻ്റെ ഏറ്റവും മോശം ചിത്രമായി ധമാക്കയെ പറയാം.

- YaduEZr

ചിത്രത്തിൻറെ കഥയെ പറ്റി പറയുകയാണെങ്കിൽ കുമ്പളങ്ങിയിലെ ഷമ്മിയുടെ ഡയലോഗാണ് ഓർമ്മയിൽ വരുന്നത്.
"മോശംന്ന് പറഞ്ഞാ മോശം മോശം മോശം അഭിപ്രായാ...."
കാശ് കണ്ട് ഒരു പണക്കാരിയെ കെട്ടുന്നു. അവളുടെ രണ്ടാം വിവാഹമാണിത്. കല്യാണം ഉറപ്പിച്ചശേഷം ആദ്യ ഭർത്താവിനെ ചെന്ന് വെല്ലുവിളിക്കുന്നു, എന്നാൽ കല്യാണശേഷം Sexual Life പൂർണ നിരാശയാണെന്നും തൻ്റെ ഭർത്താവിന് കഴിവില്ലെന്നും മനസ്സിലാക്കുന്നതോടെ അതിനുള്ള ശ്രമങ്ങളും ട്രീറ്റ്മെൻ്റുമെല്ലാമായ് കാണുന്നവൻ്റെ ക്ഷമ പരീക്ഷിക്കുകയാണ് ഈ ഒമർ പോൺ.

കല്യാണം കഴിഞ്ഞ് രണ്ടാംനാൾ ട്രീറ്റ്മെൻ്റിന് ഓടിപ്പോകുന്ന നായകൻ, കോമഡി എന്ന പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ, കാണുന്നവൻ്റെ പെട്ടിയിൽ അടിക്കുന്ന ആണി പോലെ പശ്ചാത്തലസംഗീതവും... ഇതിൻ്റെ എല്ലാം കൂടെ പുട്ടിനു പീര എന്ന കണക്കിന് തട്ടിക്കൂട്ട് നാലാംകിട ഡയലോഗും.

സാധാരണ ഒമർ ചിത്രങ്ങളിൽ പാട്ടുകൾ എങ്കിലും നന്നാകാറുണ്ട്, എന്നാലിവിടെ അതുപോലുമില്ല. ഈ ചിത്രം കണ്ട് തീർക്കുക എന്നാൽ എന്നെ സംബന്ധിച്ച് ഒരു ഭാരപ്പെട്ട ജോലി തന്നെയായിരുന്നു...

അഡൽട്ട് കോമഡി ചിത്രങ്ങളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്ത ചിത്രങ്ങളും പലഭാഷകളിലായി ഒരുപാട് കണ്ടിട്ടുണ്ട്, രസിപ്പിക്കുന്നതാണെങ്കിൽ രസിക്കും, എന്നാൽ ഇവിടെ
ഹരീഷ്കണാരൻ്റെ അടക്കം അറുബോറൻ കോമഡിയും
അസഹനീയ തിരക്കഥയും സംഭാഷണവുമായ് സമീപകാലത്ത് മലയാള സിനിമയിൽ ഇറങ്ങിയ ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്നായി മാറ്റിയിട്ടുണ്ട് ഈ ധമാക്കയെ.

നെഗറ്റീവ് അഭിപ്രായങ്ങൾ ബ്ലോക്ക് ചെയ്തും പ്രമോഷണൽ റിവ്യൂസ് പരമാവധി സ്പ്രെഡ് ചെയ്തും ഒരു മോശം സിനിമയെ ഉയർത്തിക്കാട്ടാൻ നോക്കിയാൽ അതിൻറെ ആയുസ്സ് ഓൺലൈൻ റിലീസ് വരെ മാത്രമേ ഉണ്ടാവൂ എന്നാണ് കാലം തെളിയിച്ചത്. സിനിമ കണ്ട് അഭിപ്രായം രേഖപ്പെടുത്തുക.

"My Rating : 0.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: