Thoughts on🔹" അന്വേഷണം "
🔹" അന്വേഷണം "
Gnr :- Thriller' Drama
Lang :- മലയാളം
സംവിധായകൻ്റെ ആദ്യപടം ലില്ലി എനിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാം ചിത്രത്തിലേക്ക് എത്തിനിൽക്കുമ്പോൾ മികച്ച അഭിനേതാക്കളും ടെക്നീഷ്യന്മാരും കൂടെയുണ്ടായിട്ടും ഒരുപാട് പോരായ്മകൾ നിഴലിക്കുന്ന ത്രില്ലടിപ്പിക്കാത്ത ത്രില്ലറാണ് അന്വേഷണം.
ഈ സിനിമയേക്കാൾ കൂടുതൽ സംസാരിക്കേണ്ടത് സിനിമ പറഞ്ഞ വിഷയമാണ്.
- @yaduEzr
#സ്പോയിലർ എന്നും പറഞ്ഞ് ചുരുക്കുന്നില്ല, സിനിമയുടെ മുഴുവൻ കഥയും ഇവിടെ പറയുന്നുണ്ട്... താല്പര്യമുള്ളവർ മാത്രം വായിക്കുക!
ഒരു കുട്ടി തല തറയിലിടിച്ചു വീഴുന്നതാണ് ആദ്യഷോട്ട്, പിന്നീട് അമ്മയും അയൽക്കാരനും കൂടി കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നു, ആ ഹോസ്പിറ്റലിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വരുന്നു. അവിടെ അഡ്മിറ്റായ കുട്ടി Child abuseന് ഇരയായിട്ടുണ്ടെന്നും അതു മറച്ചുവെക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറ് ശ്രമിക്കുന്നുവെന്നും പറഞ്ഞ് , ഇതിനിടെ കുട്ടി മരിക്കുകയും പോലീസ് സംഭവസ്ഥലത്ത് എത്തുകയും ചെയ്യുന്നു. എല്ലാവരെയും മാറിമാറി ചോദ്യം ചെയ്യുന്നു.
എല്ലാവരെയും പോലീസിന് സംശയം തോന്നുകയും പിന്നീട് പോലീസ് സർജൻ വന്ന് അന്വേഷിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ മരിക്കാൻ ഉള്ള കാരണം വെളിപ്പെടുകയും ചെയ്യുന്നു.
ഇനി കാര്യത്തിലേക്ക് വരാം. മരണപ്പെട്ടത് ഒരു കുട്ടി.
മരണകാരണക്കാരിൽ ആദ്യത്തേയാൾ അമ്മയും രണ്ടാമത്തെ ആൾ ഹോസ്പിറ്റലിൽ വച്ച് CT സ്കാൻ മാറി ചികിത്സിച്ചതുകൊണ്ട് വന്ന പിഴവിനാൽ ഡോക്ടറും. രണ്ടും അശ്രദ്ധ.
എന്നാൽ ആ കുട്ടിയുടെ മരണത്തിന് സിനിമ കൊടുക്കുന്ന നിലപാടും വിശദീകരണവുമാണ് ബഹുകേമം.
അമ്മയുടെ തെറ്റിന് അമ്മയ്ക്ക് കിട്ടാവുന്ന പരമാവധി ശിക്ഷയല്ലേ മകൻറെ മരണമെന്നും
ഡോക്ടറുടെ തെറ്റിന്,
കേസിനു പോയാൽ അവരുടെ ജീവിതം കൂടിയല്ലേ നശിക്കുന്നത് എന്നും.
എന്താല്ലേ...
ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത ആശയമാണ് സിനിമ പറഞ്ഞുവെക്കുന്നത്.
നോൺലീനിയർ ആഖ്യാനത്തിൽ കണ്ടിരിക്കാവുന്ന ആദ്യപകുതിയും വലിച്ചു നീട്ടുന്ന രണ്ടാം പകുതിയും
കണ്ണിനും മനസ്സിനുമിട്ട് കുത്തിയ ക്ലൈമാക്സും
രണ്ടു മണിക്കൂറിൽ താഴെ ദൈർഘ്യത്തിലുള്ള ഈ സിനിമയെ ഇമോഷണലി പ്രേക്ഷകന് കണക്റ്റ് ചെയ്യാത്ത വിധം ഒന്നുമില്ലാതാക്കി തീർത്തിട്ടുണ്ട്.
പ്രകടനം കൊണ്ട് വിജയ് ബാബു, ലിയോണ ജയസൂര്യ, ശ്രുതി എന്നിവർ യഥാക്രമം കയ്യടി അർഹിക്കുന്നു.
കൂടാതെ സിനിമയുടെ താളത്തിനൊത്ത സൗണ്ട് മിക്സിംഗും സുജിത് വാസുദേവിൻ്റെ ഛായാഗ്രഹണവും ആകെത്തുകയിൽ ആശ്വാസവുമാണ്.
"My Rating : 1.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
Reco. 7- #ഫിംഗർപ്രിൻറ്
No comments: