1192. ഇനി ഉത്തരം
🔹 "ഇനി ഉത്തരം ''
Gnr :- Thriller
Lang :- മലയാളം
അപർണ ബാലമുരളി അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം ഒരാളെ കൊന്നു കാട്ടിൽ കുഴിച്ചുമൂടുകയും ദിവസങ്ങൾക്ക് ശേഷം ഒരു പോലീസ് സ്റ്റേഷനിൽ കുറ്റസമ്മതം നടത്തി കീഴടങ്ങുകയും ചെയ്യുന്നതിലൂടെയാണ് ഇനി ഉത്തരം എന്ന ഈ ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്.
കേൾക്കാൻ താല്പര്യം തോന്നിപ്പിക്കുന്ന ഒരു പ്ലോട്ട്, എന്നാൽ രണ്ടേകാൽ മണിക്കൂറിനടുത്ത് ദൈർഘ്യത്തിൽ ഒരു മുഴുനീള സിനിമയാകുമ്പോൾ കാഴ്ചയിൽ നിരാശപ്പെടുത്തുകയാണ് സിനിമയൊന്നാകെ.
ഹരീഷ് ഉത്തമൻ്റെ നല്ല പെർഫോമൻസ് മാറ്റിവെച്ചാൽ അപർണ ബാലമുരളി ഉൾപ്പെടെ എല്ലാവരും തന്നെ ശോകമായിരുന്നു, കൂടാതെ പ്രൊഡിക്ടബിളായ കഥാഗതിയും പ്ലാസ്റ്റിക് സംഭാഷണങ്ങളും തരക്കേടില്ലാത്ത സിനിമയാകാമായിരുന്ന ചിത്രത്തെ ഒരു മോശം ഔട്ട്പുട്ടാക്കി മാറ്റുന്നുണ്ട്.
ജിത്തു ജോസഫിന്റെ അസോസിയേറ്റ് ആയിരുന്ന സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം എഴുതിയത് രഞ്ജിത്ത് ഉണ്ണിയാണ്.
ഹിഷാം ഒരുക്കിയ നല്ലൊരു പാട്ട് സിനിമയിൽ വന്നു പോകുന്നുണ്ടെങ്കിലും അത് ചിത്രീകരിച്ച രീതിയൊന്നും തന്നെ ഇമ്പ്രസീവ് ആയിരുന്നില്ല.
മലയാളത്തിൽ തുടരെ പാതിവേവില്‍ പുറത്തിറങ്ങുന്ന ത്രില്ലറുകൾ പ്രൊഡ്യൂസറെ കോടീശ്വരനിൽ നിന്നും ലക്ഷപ്രഭുവാക്കാനെന്നല്ലാതെ മറ്റൊന്നിനും അനുയോജ്യമാണെന്ന് തോന്നുന്നില്ല. ഇനി ഉത്തരവും അതുപോലൊരു സിനിമയാണ്... നേരമ്പോക്കിന് ഒരുവട്ടം കണ്ടു മറക്കാം.
My Rating - 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " വരാൽ ''
No comments: