1193. വരാൽ
🔹" വരാൽ ''
Gnr :- Political Thriller
Lang :- മലയാളം
പത്തു വർഷത്തെ തുടർഭരണത്തിനു ശേഷം കേരളം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് വരാൽ കഥ പറയുന്നത്...
ഇടതും വലതും മാറി മാറി വരുന്ന കേരളത്തിൻറെ രാഷ്ട്രീയ ഭൂമിയിൽ ആദ്യമായി ഇടതുപക്ഷം തുടർഭരണം നടത്തി മൂന്നാമതൊരു തിരഞ്ഞെടുപ്പിന് കളംകൂട്ടുമ്പോൾ UDFന് ഡൽഹിയിൽ നിന്നൊരു നിർദ്ദേശവും പേരും കേരളത്തിലേക്കെത്തുന്നു... അതെ വലതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ''ഡേവിഡ് ജോൺ മേടയിൽ'' കഥയിലേക്കെത്തുന്നു..
കൺമുന്നിൽ വെച്ച് അച്ഛനെ ചതിച്ചു കൊന്നവരോട് ഡേവിഡ് നടത്താൻ പോകുന്ന പ്രതികാരം എന്ന നിലയിൽ തുടങ്ങുന്ന ചിത്രം ആദ്യപകുതി കഴിയുന്നതോടെ,
കഥകഴിയുന്നു!
ഒരു ഷാജി കൈലാസ് സിനിമ കാണുന്ന പ്രതീധി തുടക്കം മുതൽ തോന്നിപ്പിക്കുന്ന ഈ ജോണർ സിനിമകൾക്ക് ആവശ്യമുള്ള നല്ല മേക്കിങ്, അനൂപ് മേനോന്റെ സ്ഥിരം നമ്പറുകളുടെ മാഷപ്പ് ആണെങ്കിലും അത് ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവർക്ക് തരക്കേടില്ലാത്ത തൃപ്തി നൽകുന്ന എഴുത്ത്...
ഗോപി സുന്ദറിന്റെ കാതടപ്പിക്കുന്ന ബാഗ്രൗണ്ട് സ്കോർ...
പിന്നെ അത്യാവശ്യം രാഷ്ട്രീയം ഫോളോ ചെയ്യുകയാണെങ്കിൽ ഓരോ കഥാപാത്രങ്ങളിലും എടുത്തു കാണിക്കുന്ന റിയൽ ലൈഫുകൾ, അവരുടെ ചിന്തകൾ...
ഇങ്ങനെ മുന്നേറുന്നൊരു സിനിമ ആദ്യപകുതിയിൽ ഞെട്ടിച്ചപ്പോൾ കലമുടച്ച കാഴ്ചയാണ് ബാക്കിയെങ്കിലും ആകെ തുകയിൽ സിനിമ ശരാശരിയുടെ അതിരിൽ വന്നു നിൽക്കുന്നുണ്ട്.
ഉടുമ്പ് തിങ്കൾ മുതൽ വെള്ളിവരെ എന്നീ രണ്ട് ചിത്രങ്ങൾ മാറ്റിവച്ചാൽ
കണ്ണൻ താമരക്കുളത്തിന്റെ ബാക്കി സിനിമകൾ എല്ലാം തന്നെ തിയേറ്ററിൽ കണ്ടിട്ടുണ്ട്, 'വിധി' കണ്ടു തീർന്നപ്പോൾ പുള്ളിയുടെ മറ്റൊരു സിനിമയ്ക്ക് ഇനി തല വയ്ക്കില്ല എന്ന് ഉറപ്പിച്ച എന്നെ 'ലൂസിഫർ ലൈറ്റ് വേർഷൻ' എന്നു തോന്നിപ്പിച്ചൊരു ട്രെയിലർ വരാൽ കാണാനിടയാക്കി.
അനൂപ് മേനോനെ കൂടാതെ പ്രകാശ് രാജ്, രഞ്ജി പണിക്കർ, ശങ്കർ രാമകൃഷ്ണൻ, സുരേഷ് കൃഷ്ണ , സണ്ണി വെയിൻ തുടങ്ങി ഈ സിനിമയിൽ അഭിനേതാക്കളുടെ വലിയൊരു നിരതന്നെയുണ്ട്, എഴുതിക്കൊടുത്ത കഥയെ കോംപ്രമൈസ് ചെയ്യാതെ സ്ക്രീനിലെത്തിക്കാൻ സാധിച്ചു എന്നതിന് പ്രൊഡക്ഷൻ കമ്പനിയ്ക്ക് വലിയ പങ്കുണ്ട്.. എന്നാൽ അത്യാവശ്യം വലിയൊരു ക്യാൻവാസിൽ ഒരുക്കിയ തരക്കേടില്ലാത്തൊരു സിനിമ യാതൊരു പരസ്യമോ താല്പര്യമോ കാണിക്കാതെ തീയേറ്ററിൽ എത്തിച്ചത് അനൂപ് മേനോന് മാസത്തിലൊരു റിലീസെന്ന നേർച്ച നടത്താനാണെന്ന് തോന്നിപ്പോകുന്നു.
രണ്ടാം പകുതിയിൽ ഭൂരിഭാഗം രംഗങ്ങളിലും പ്രത്യേകിച്ച് ഒന്നും നടക്കുന്നില്ല എന്ന് തോന്നിപ്പിക്കുന്ന എഴുത്തിലെ പോരായ്മ,
ഡേവിഡ് ജോൺ മേടയിൽ എന്ന എടുത്താൽ പൊന്താത്ത കഥാപാത്രത്തെ തന്നാലാവും വിധം നന്നാക്കിയെങ്കിലും ആ കഥാപാത്രത്തിന് അനുയോജ്യമായ മറ്റൊരാളെ തിരഞ്ഞെടുക്കാൻ സാധിക്കാതെ പോയതിൻ്റെ പോരായ്മ,
കേരള രാഷ്ട്രീയത്തിൽ നിന്ന് വരാല് വഴുതി പെണ്ണു കേസിലെത്തുന്ന രണ്ടാം പകുതിയുടെ പോരായ്മ
അതെല്ലാം വലിയ പോരായ്മ തന്നെയാണ്...
എന്നിരുന്നാൽ കൂടി ഒരുവട്ടം ആസ്വദിച്ച് കാണാനുള്ളതും പ്രതീക്ഷിച്ചതിലും കുറേക്കൂടി മികവു നൽകിയ മേക്കിങ്ങും
ഈ സിനിമയെ ഒരു മോശം അനുഭവമാക്കുന്നില്ല...
My Rating - 2.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " മോൺസ്റ്റർ ''
No comments: