Search This Blog

1194. മോൺസ്റ്റർ

🔹 " മോൺസ്റ്റർ ''

Gnr :- Thriller 
Lang :- മലയാളം

ആറാട്ടെന്ന ചപ്പുചവറിന് ശേഷം  ഉദയകൃഷ്ണ മോഹൻലാലിന് വേണ്ടി പേന കൊണ്ട് പണ്ണിയ അവരാധമാണ് ഈ മോൺസ്റ്റർ!

മധുരരാജ എന്ന മലങ്കൾട്ടിനു ശേഷം വെടി തീർന്ന മട്ടിലുള്ള വൈശാഖ് പുതുമ പ്രതീക്ഷിച്ച് തലവെച്ച ഒരു തൂറ്റപടം എന്നൊറ്റവാക്കിൽ വേണമെങ്കിൽ പറഞ്ഞവസാനിപ്പിക്കാം.

ബോംബ്ലാസ്റ്റിക് കൂട്ടുകെട്ടിൽ വിത്ത് താടി ഏട്ടനെത്തുമ്പോൾ സിനിമയുടെ തന്നെ ഏറ്റവും വലിയ പോരായ്മ ഏട്ടനാകുന്ന കാഴ്ച കൂടിയാണ് മോൺസ്റ്റർ പ്രേക്ഷകന് നൽകുന്നത്!

എലോണും ബാറോസും തൻറെ കരിയറിന്റെ ശവപ്പെട്ടിക്ക് ആഞ്ഞടിക്കാൻ പോകുന്ന ആണികളാകുമ്പോൾ മോൺസ്റ്റർ അതിനു നൽകുന്ന മൈലേജ് പ്രതീക്ഷിക്കുന്നതിനും അപ്പുറമായിരിക്കും, ഒരു സിനിമയുടെ വിജയത്തിന് വലിയ പങ്കു വഹിക്കുന്ന കുടുംബ പ്രേക്ഷകരെ മമ്മൂട്ടി മോഡൽ തീയറ്ററിൽ നിന്നകറ്റാൻ ഇത്തരം പാഴ് പടങ്ങൾ കൊണ്ട് സാധിക്കും, സാധിക്കുന്നുണ്ട്.

My Rating - 1/5

സിനിമയിലേക്ക് വരാം, 
സ്പോയിലർ എല്ലാം വൃത്തിക്ക് ഉണ്ടാകും, വേണമെങ്കിൽ വായിക്കാം ഇല്ലെങ്കിൽ തള്ളാം...

ഒരു പ്രോപ്പർട്ടി എഗ്രിമെൻ്റുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ ബിസിനസുകാരനാണ് ലക്കി സിംഗ്... അയാൾ റെൻ്റിനെടുക്കുന്ന ഒരു കാറും അതിലെ ഡ്രൈവർ ഹണി റോസും അവരുടെ കുടുംബവും കാണിച്ചു തുടങ്ങുന്ന പടം പിന്നീട് ലക്കി സിങ്ങിനെ ഹണിയുടെ ഫ്ലാറ്റിൽ എത്തിക്കുന്നതു വരെയുള്ള രംഗങ്ങൾ മോഹൻലാൽ എന്ന പഴയകാല 'നടൻ' അങ്ങേയറ്റം അരോചകമായി അത്രമേൽ വൃത്തികെട്ട രീതിയിൽ ചെയ്തു വച്ചിട്ടുണ്ട്... ഇട്ടിമാണിയും ബിഗ്ബ്രദറും ആറാട്ടും നൽകിയ ആത്മവിശ്വാസം അതിന്റെ പൂർണ്ണതയിലെത്തിയ ആദ്യപകുതി... ഹോ, ഓർക്കാനേ വയ്യ...

പിന്നീട് രഞ്ജി പണിക്കർ മോഡലിൽ എയറു പിടിച്ചു ഏട്ടനിങ്ങനെ ഏജൻ്റാകുമ്പോൾ കൊടുത്ത കാശും സമയവും മാത്രമല്ലാതെ ഉണ്ടായിരുന്ന സമാധാനം കൂടി പോകുന്ന അവസ്ഥയിൽ പ്രേക്ഷകനെത്തും... ( എന്നിരുന്നാലും ആദ്യപകുതിയെ അപേക്ഷിച്ച് ഭേദമാണ് രണ്ടാം പകുതി ).

ക്ലൈമാക്സ് ട്വിസ്റ്റ് ഞാൻ പ്രെഡിക്റ്റ്  ചെയ്തിരുന്നില്ല, അതിനുള്ള പ്രധാന കാരണം സ്ക്രീനിലെ കോമാളിത്തരങ്ങളിലേക്ക് യാതൊരു തരത്തിലും എൻഗേജ് ആയിട്ടില്ല എന്നതുകൊണ്ടാണ്.. 
അതല്ലെങ്കിൽ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിൽ ഉക്രിയുടെ സ്ക്രിപ്റ്റിലെ വില്ലനെ തപ്പിയെടുക്കാൻ ഹിമാലയൻ ടാസ്ക്കായതുകൊണ്ടല്ല.

സിനിമയുടെ അണിയറ പ്രവർത്തകർ പ്രമോഷൻ സമയത്ത് പറഞ്ഞ പുതിയ കാലത്തിൻറെ ആശയവും ആരും ചിന്തിക്കാത്ത എഴുത്തിലെ മിടുക്കുമൊക്കെ എഴുപതുകളിലെ വസന്തങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ മംഗ്ലീഷിലെഴുതുന്ന രണ്ടര പാരഗ്രാഫ് പോലെ മാത്രമേ അനുഭവപ്പെടുന്നുള്ളൂ.

ഒരു മോശം സിനിമ, അസഹനീയമായ ആദ്യ പകുതി കാരണം കൂട്ടത്തിൽ കേമനാകുന്ന രണ്ടാം പകുതിയും ഹണി റോസ് - ലക്ഷ്മി എന്നിവരുടെ കൊള്ളാവുന്ന പ്രകടനങ്ങളും, 
സിനിമോട്ടോഗ്രഫി, BGM, ഫൈറ്റ് സീക്വന്‍സുകൾ എന്നിവ ഔട്ട്പുട്ടിൽ കൊണ്ടുവരുന്ന ഒരാനചന്തവുമൊക്കെ വേണമെങ്കിൽ ഒന്നു സൂചിപ്പിച്ചേക്കാം... 
ഇതെല്ലാം കൊണ്ട് തന്നെ ഏട്ടനുള്ള ഭാഗങ്ങൾ സൗകര്യപൂർവ്വം മറന്നാൽ ബാക്കിയൊരു തരക്കേടില്ലാത്ത സിനിമയായി കണ്ടുമറക്കാം.

ഇടിക്കട്ട വെയിറ്റിംഗ്, ഏജൻറ് ബാറോസ്...
ഏജൻറ് റാം...
ഏജൻറ് എമ്പുരാൻ.

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " കൂമൻ ''

No comments: