1195. കിംഗ്ഫിഷ്
🔹" കിംഗ്ഫിഷ് ''
Gnr :- Drama
Lang :- മലയാളം
കുറച്ച് ബെസ്റ്റ് സെല്ലർ ബുക്കുകൾ എഴുതിയ യഥാർത്ഥ പേര് വെളിപ്പെടുത്താത്ത കിംഗ്ഫിഷ് എന്ന എഴുത്തുകാരനെ തേടിയുള്ള ഒരു ജേർണലിസ്റ്റിന്റെ അന്വേഷണത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്... പിന്നീട് കെമിക്കൽ എൻജിനീയർ കം റിയൽ എസ്റ്റേറ്റ് ഡീലർ ഭാസ്കര വർമ്മയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു... മേനോൻ സ്ക്രീനിൽ എത്തുമ്പോൾ പിന്നെയെല്ലാം ടോപ് ക്ലാസാണ്...
വായ തുറന്നാൽ ഫിലോസഫി പറയുന്ന, പ്രണയത്തെയും കാമത്തെയും ജീവിത സാഹചര്യങ്ങളേയും വലിച്ചു നീട്ടി പരത്തി സാഹിത്യം ചേർത്ത് പറയുന്ന മേനോൻ ക്ലീഷേയിൽ തുടങ്ങി ഭാസ്കര വർമ്മയുടെ വ്യത്യസ്ത ധ്രുവങ്ങളിലെ മൂന്ന് കൂട്ടുകാരെ കൂടി ചിത്രം പരിചയപ്പെടുത്തുന്നു.... അതിലൊരു മന്ത്രി പുത്രന്റെ കുറവുണ്ട് എന്നതു മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം പഴയ വീഞ്ഞെന്നെ.
അങ്ങനെ ഭാസ്കര വർമ്മയ്ക്ക് ഒരു ഒരു വക്കീൽ വഴി തന്റെ അമ്മാവൻറെ കത്ത് വരുന്നു, 23 വർഷങ്ങളായി പിണക്കത്തിൽ ആയിരുന്ന ദശരഥ വർമ്മ എന്ന അമ്മാവൻറെ 90 കോടിയോളം രൂപ വരുന്ന സ്വത്ത് അനന്തിരവന്റെ പേരിലെഴുതാൻ താല്പര്യപ്പെട്ടുള്ള കത്ത് കണ്ടു പണം മാത്രം മുന്നിൽ കണ്ട് ഭാസ്കര വർമ്മ ഒരു വാടക ഭാര്യയെ കൊണ്ട് ദശരഥ വർമ്മ അമ്മാവൻറെ അടുത്തേക്ക് പോവുകയാണ്....
ഹോ!
അനൂപ് മേനോന്റെ പ്രത്യേകിച്ച് യാതൊന്നും തോന്നിക്കാത്ത ഒരു സ്ക്രിപ്റ്റ്, ഇഴഞ്ഞു പോകുന്ന ആഖ്യാനം, തുടക്കത്തിൽ തോന്നുന്ന സസ്പെൻസ് എലമെന്റ്സും പിന്നീട് കഥയിൽ വരുന്ന ഒരു ട്വിസ്റ്റും ലേസി എഴുത്തിൽ ക്ലച്ച് പിടിക്കാതെ പോവുകയും ചെയ്യുന്നുണ്ട്...
ഒരു വേലക്കാരി സമ്പ്പ്ലോട്ട്, നിരഞ്ജനയുടെ കഥാപാത്രവും ഓവർ ഡ്രാമാറ്റിക് പെർഫോമൻസും രണ്ടാം പകുതിയെ നന്നായി വെറുപ്പിക്കുന്നുണ്ട്..
രണ്ടുമണിക്കൂറിന് മുകളിൽ ദൈർഘ്യമുള്ള ചിത്രം മേനോന്റെ ഫിലോസഫി താല്പര്യപ്പെടുന്നവർക്ക് ഒരുവട്ടം കണ്ടു മറക്കാം.
എന്നെ സംബന്ധിച്ച് ദുർഗ കൃഷ്ണ - അനൂപ് മേനോൻ സീനുകൾ നല്ല രസമായിട്ട് തോന്നി.. കൂടാതെ അലക്സാണ്ടർ പ്രശാന്ത് ചെയ്ത സ്ത്രീത്വം കലർന്ന കഥാപാത്രവും പുള്ളി നന്നാക്കിയിട്ടുണ്ട്. അനവസരത്തിൽ കയറിവരുന്ന പാട്ടുകളും തരക്കേടില്ല.. സിനിമാട്ടോഗ്രാഫി ഒരു റിച്ച് കല്യാണ വീഡിയോ കാണുന്ന ഫീൽ ആണെങ്കിൽ പോലും ഷോട്ടുകൾ സ്ക്രീനിൽ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.
പകൽ നക്ഷത്രങ്ങൾ മുതൽ വരാൽ വരെയുള്ള അനൂപ് മേനോൻ എഴുത്തിലെ ചിത്രങ്ങളിൽ ഫിലോസഫി വലിയൊരു ഘടകമാണ്... തമാശയ്ക്ക് കളിയാക്കുമെങ്കിലും മേനോൻ സിനിമകളിലെ ഈ എഴുത്തുകൾ പേഴ്സണലി ഇഷ്ട്ടമാണ്, മേനോൻ സിനിമകൾ അത് എത്ര മോശമാണെങ്കിലും ഒരുവട്ടം കണ്ടു നോക്കാൻ ശ്രമിക്കും.
My Rating - 1.5/5
സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്...
അമരവും കിലുക്കവും പ്രാഞ്ചിയും ഒന്നുമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഡയലോഗ്....
ദശരഥ വർമ്മ അമ്മാവനെ സന്തോഷിപ്പിക്കാൻ ആണെങ്കിൽ കൂടി ഇതുപോലെയെഴുതരുത്.
[ #Link - ]
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " കൂമൻ ''
No comments: