1196. കൂമൻ
🔹 " കൂമൻ ''
Gnr :- Thriller
Lang :- മലയാളം
ആസിഫ് അലി അവതരിപ്പിച്ച 'ഗിരി' എന്ന പോലീസ് കോൺസ്റ്റബിളിലൂടെയാണ് കൂമൻ കഥ പറയുന്നത്... തൻറെ വീടിനടുത്തുള്ള സ്റ്റേഷനിൽ ജോലി ആയതുകൊണ്ട് സ്റ്റേഷനകത്തും പുറത്തും ഗിരിയ്ക്ക് വലിയ സൗഹൃദവും പിടിപാടുമുണ്ട്... ചെറിയ കാര്യങ്ങളിൽ പോലും വലിയ വൈരാഗ്യ ബുദ്ധിയിൽ പെരുമാറുന്ന ഗിരി ഈയൊരു കാരണം കൊണ്ട് തന്നെ വലിയൊരു പ്രശ്നത്തിൽ പെടുന്നതും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്...
നല്ലൊരു സ്ക്രിപ്റ്റിൽ വന്ന ഒരു കിടിലൻ എന്റർടൈനറായ് സിനിമ മുന്നേറുമ്പോൾ രണ്ടാം പകുതിയിൽ മറ്റൊരു ട്രാക്ക് കൂടെ കഥാഗതിയിൽ ഒപ്പം ചേരുകയും പിന്നീടത് കൊട്ടിക്കയറുന്ന ആഖ്യാന ശൈലിയിൽ കൂമൻ ഒരു നല്ല തിയേറ്റർ അനുഭവം തന്നെ നൽകുന്നുമുണ്ട്.
സിനിമയിൽ എടുത്തു പറയേണ്ട ആദ്യത്തെ മികച്ച വശം കൂമൻ എന്ന ടൈറ്റിലാണ്.
ഈ കഥയ്ക്ക് ഈ സിനിമയ്ക്ക് ഇതിലും മികച്ചൊരു പേര് കണ്ടെത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല...
വ്യത്യസ്ത ജോണറുകൾ പരീക്ഷിക്കുന്നതുകൊണ്ടുതന്നെ ജിത്തു ജോസഫ് സിനിമകളിൽ ഒരു മിനിമം ഗ്യാരണ്ടിയൊന്നും ഞാൻ കാണാറില്ല... മെമ്മറിസും ദൃശ്യവും മാത്രമല്ല റൗഡിയും ജോസൂട്ടിയും പാരലലായ് യഥാസമയം വന്നു പോകുന്നതുകൊണ്ട് അവയെ പ്രതീക്ഷിക്കുന്നത് കൊണ്ടുതന്നെ ടീസറിലും ട്രെയിലറിലും താൽപര്യം ജനിപ്പിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ മാത്രമേ ആദ്യദിനം ടിക്കറ്റെടുക്കാറുള്ളൂ!
നല്ലൊരു ട്രെയിലറിൽ കൂമനെത്തിയപ്പോൾ ഒരാവറേജ് പ്രതീക്ഷിച്ച എനിക്ക് കെട്ടിയോളാണെൻ്റെ മാലാഖയ്ക്ക് ശേഷം ആസിഫ് അലിയുടെ നല്ല പ്രകടനവും, ദൃശ്യം - മെമ്മറീസ് ലീഗിലേക്ക് മറ്റൊരു ജിത്തു ജോസഫ് സിനിമയും,
മലയാളത്തിന് കൃഷ്ണകുമാർ എന്ന നല്ലൊരു റൈറ്ററെയും
കൂമൻ നൽകുന്നുണ്ട്...
ഇവയെ കൂടാതെ ജാഫർ ഇടുക്കി അവതരിപ്പിച്ചൊരു ഗംഭീര കഥാപാത്രം സിനിമയിലൂടെ നീളം അതിശയിപ്പിക്കുന്നുണ്ട്, ബാബുരാജ്, രഞ്ജി പണിക്കർ, മേഘനാഥൻ, നന്ദു തുടങ്ങി ഒരുപറ്റം അഭിനേതാക്കളുടെ നല്ല പ്രകടനവും സിനിമ നൽകുന്നു.
വർഷങ്ങൾക്കു മുൻപെഴുതിയ സ്ക്രിപ്റ്റ് ആണെങ്കിലും റിലീസ് ചെയ്ത സാഹചര്യം സിനിമ പറഞ്ഞ കണ്ടന്റ് പ്രേക്ഷകന് റിലേറ്റ് ചെയ്യാൻ സാധിക്കും വിധമാണ് സമീപകാലത്ത് കേരളത്തിൽ അരങ്ങേറിയ ചില വിഷയങ്ങൾ കൂടി കണക്കിലെടുത്തു പറയേണ്ടത്... തലമുറകളായ് നിലനിൽക്കുന്ന, ഇനിയുള്ള കാലത്തും ശക്തിപ്രാപിച്ച് രൂപാന്തരപ്പെടാൻ സാധ്യതയുള്ള ഇത്തരം വിഷയങ്ങളെ ചർച്ചയാക്കപ്പെടുന്നത്
ഇന്നിന്റെ ആവശ്യം കൂടിയാണ്.
സമീപകാല ജിത്തു ജോസഫ് സിനിമകളിൽ നിന്നും വ്യത്യസ്തമായി എഴുത്തിനോട് നീതിപൂർത്തിയ മേക്കിങ് കൂമൻ നൽകുന്നുണ്ട്.. എവിടേയും ബോറടിപ്പിക്കാത്ത എൻഗേജിംഗ് ആയുള്ള രണ്ടരമണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ചിത്രം കഥ ആവശ്യപ്പെടുന്ന സിനിമാട്ടോഗ്രാഫിയും സൗണ്ട് ഡിപ്പാർട്ട്മെൻ്റും താളം നിലനിർത്തുന്ന എഡിറ്റിംങുമൊക്കെ പോസിറ്റീവ് ഘടകങ്ങളാണ്.
My Rating - 3.5/5
സിനിമ അർഹിക്കുന്നതോ ജിത്തു ജോസഫ് സിനിമകളിൽ പ്രതീക്ഷിക്കുന്നതോ ആയ ഒരു ക്ലൈമാക്സ് നൽകിയില്ലെങ്കിലും ഡീസന്റായി സിനിമ പറഞ്ഞവസാനിപ്പിക്കുന്നുണ്ട്..
രണ്ടര മണിക്കൂർ ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന ടെക്നിക്കലി സൗണ്ടായ പെർഫോമൻസ് വൈസ് എടുത്തുപറയാവുന്ന ഒരു ചിത്രം.. പ്രതീക്ഷിക്കാതെ ലഭിച്ച നല്ലൊരു ചിത്രം.
കൂമൻ തിയേറ്റർ കാഴ്ച അർഹിക്കുന്നുണ്ട്.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " ജയ ജയ ജയ ഹേ ''
No comments: