1197. മുകുന്ദനുണ്ണി അസോസിയേറ്റ്സ്
🔹" മുകുന്ദനുണ്ണി അസോസിയേറ്റ്സ് ''
Gnr :- Thriller
Lang :- മലയാളം
വയനാട് കൽപ്പറ്റയിൽ ജീവിക്കുന്ന മുകുന്ദനുണ്ണി ഒരു സാധാരണക്കാരനാണ്, ഒരു കേസില്ലാ വക്കിലാണ്...
പ്രൊഫഷനിൽ സക്സസ്ഫുൾ ആവുക എന്ന ജീവിതലക്ഷ്യം പ്രായത്തിന്റെ മൂന്നിലൊന്ന് പിന്നിട്ടിട്ടും മുകുന്ദനുണ്ണിക്ക് അതൊരു കിട്ടാക്കനിയായി അവശേഷിക്കുന്നു...
അതുകൊണ്ടുണ്ടാകുന്ന ഫ്രസ്ട്രേഷനും അതിനെ പിന്തുടർന്നു വരുന്ന കുതന്ത്രങ്ങളുമൊക്കെയായി മുകുന്ദനുണ്ണി ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കവേ അമ്മയ്ക്ക് സംഭവിക്കുന്നൊരു അപകടം ഉണ്ണിയെ ഇൻഷുറൻസ് കമ്പനികളിൽ നടക്കുന്ന വലിയ തട്ടിപ്പിന് സാക്ഷിയാക്കുന്നു...
തുടർന്നുള്ള ഉണ്ണിയുടെ മാറ്റങ്ങളാണ് ചെയ്തികളാണ് ക്രൂരതകളാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ഈ ചിത്രം രണ്ടേകാൽ മണിക്കൂറിനടുത്ത് ദൈർഘ്യത്തിൽ പറഞ്ഞുവെക്കുന്നത്.
ട്രെയിലർ നൽകിയ പുതുമയും പ്രതീക്ഷയും അവതരണ പ്രകടന മികവുകൊണ്ട് ആദ്യവസാനം നിലനിർത്തുന്ന ചിത്രമാണിത്.
ഒരു എഡിറ്റർ സംവിധായകനാകുമ്പോൾ അത് സിനിമയുടെ മേക്കിങ് സൈഡിൽ എത്രത്തോളം മികവു വരുത്തുമെന്നതിന് ഉത്തമ ഉദാഹരണം.
അഭിനവ് സുന്ദർ നായക് വരുംകാല മലയാള സിനിമയിൽ മിന്നുമെന്നുറപ്പ്.
വിനീത് ശ്രീനിവാസൻ, നിങ്ങളുടെ ആദ്യകാല സംവിധാന സംരംഭങ്ങൾ കാണുകയും തുടർന്നു നിങ്ങളുടെ അഭിനയം കാണുമ്പോഴും ആദ്യം വരുന്ന കമൻറ് നിങ്ങൾക്ക് പറ്റിയ പണി പാട്ടും സംവിധാനവുമാണെന്നായിരുന്നു... പക്ഷേ സമീപകാല മലയാള സിനിമയിൽ ഏതുതരം കഥാപാത്രങ്ങളെയും അതിഗംഭീരമാക്കുന്ന പ്രകടിപ്പിക്കാൻ കുറച്ചധികം വിയർക്കേണ്ട ചേഷ്ടകളെ പൂർണ്ണതയിൽ യുണീക്കായി വരച്ചിടാൻ സാധിക്കുന്ന നല്ലൊരു നടനായി നിങ്ങൾ മാറിയിരിക്കുന്നു...
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് നിങ്ങളിലെ നടന്റെ ബെഞ്ച് മാർക്കാണ്.
അത്രമേൽ ഗംഭീരമായി നിങ്ങളത് ചെയ്തിട്ടുണ്ട്.
അഭിനന്ദനങ്ങൾ.
അഭിനവും വിനീതും ഈ സിനിമയിൽ അഭിനന്ദനങ്ങൾ അർഹിക്കുമ്പോൾ, പടം പറഞ്ഞ കണ്ടന്റ് ഒരു പ്രേക്ഷകനെന്ന നിലയിൽ മനസ്സിന് നൽകിയ നെഗറ്റീവ് എനർജി വളരെ വലുതാണ്.
മറ്റൊരാളുടെ വേദനകളും മരണവും തന്റെ സ്വന്തം ലാഭത്തിന് എന്ത് ക്രൂരതയും കാണിക്കാൻ മടിയുമില്ലാത്ത മുകുന്ദൻ ഉണ്ണിയെ നായകനാക്കി ഉണ്ണിയുടെ ഓരം ചാരി കഥ പറയുമ്പോൾ ഒരു കിടിലൻ ഔട്ട്പുട്ട് നൽകുമ്പോഴും ഈ സിനിമ ആഘോഷിക്കാൻ തോന്നുന്നില്ല.
വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച നായക കഥാപാത്രം മലയാളത്തിൽ ഇതിനു മുൻപ് സംഭവിച്ചിട്ടില്ലാത്ത കഥാപാത്രസൃഷ്ടിയാണ്.. എടുത്തുപറയാൻ ഒരു നന്മ പോലുമില്ലാത്ത അൺപ്രഡിക്ടബിളായ ഒരു ദുഷ്ടൻ.
അയാളുടെ വിജയം സിനിമ തീരുമ്പോൾ സ്ക്രീനിൽ മാത്രമാകുന്ന കാഴ്ച കൂടിയാണ് സിനിമ.
ഇത് എല്ലാവർക്കും രസിക്കണമെന്നില്ല, എന്നെപ്പോലെ സിനിമ ഇഷ്ടപ്പെട്ടിട്ടും ഔട്ട്പുട്ടിൽ ഒരു നെഗറ്റിവിറ്റി തോന്നിപ്പിക്കുന്ന ആകെത്തുക അനുഭവപ്പെടുന്നവരും ഉണ്ടായേക്കാം, Anyway കണ്ടു നോക്കി വിലയിരുത്തേണ്ടതാണ്.
നല്ല കിടിലൻ എഡിറ്റിംഗ്, സ്പീഡി കട്ട്സും എഫക്റ്റും എല്ലാമായി കഥ ആവശ്യപ്പെടുന്ന മേക്കിങ് ക്വാളിറ്റി സിനിമ നൽകുന്നുണ്ട്.
സിനിമാട്ടോഗ്രാഫിയും കളറിംങും സൗണ്ട് ഡിസൈനും ആർട്ട് ഡിപ്പാർട്ട്മെൻ്റുമൊക്കെ എടുത്തുപറയേണ്ട കോളിറ്റി സിനിമയ്ക്ക് നൽകുന്നുണ്ട്.
വിനീതനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ തുടങ്ങി ഒരുപറ്റം അഭിനേതാക്കളും കരിയറിലെ എടുത്തു പറയത്തക്ക വിധം മികവുള്ള കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ആർക്കും നന്ദി പറയാത്ത തുടക്കം മുതൽ ആസ്പെക്ട് റേഷ്യോ ആദ്യപകുതിയിലും രണ്ടാം പകുതിയിലും മാറിവരുന്നതൊക്കെ എത്രപേർക്ക് രസിക്കുമെന്നറിയില്ല... ഓൺലൈനിലെ ഭീകരഭിപ്രായങ്ങളെ മറന്നു സ്വന്തം റിസ്ക്കിൽ കണ്ടുനോക്കി അഭിപ്രായം വിലയിരുത്തുക.
My Rating - 4/5
ഈ പടം നൽകിയ വല്ലാത്തൊരു നെഗറ്റീവ് ഫീലുണ്ട്... അതിൽ നിന്ന് റിക്കവറാകാൻ നല്ലൊരു കോമഡി പടം സജസ്റ്റ് ചെയ്യാമോ?
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " ജയ ജയ ജയ ഹേ ''
No comments: