Search This Blog

സിനിമയ്ക്ക് അഭിപ്രായം പറയാൻ ഫിലിം മേക്കിംങിൽ ഓൺഫീൽഡ് എക്സ്പീരിയൻസ് യോഗ്യതയാക്കുന്നവരോട് ! @YaduEZr

കഥകൾ ചിന്തിച്ചു കൂട്ടാൻ വലിയ ഇഷ്ടമാണ്. കൺമുന്നിൽ കാണുന്ന, സ്ട്രൈക്ക് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കണ്ട സിനിമകളോടും വായിച്ച പുസ്തകങ്ങളോടും ബന്ധപ്പെടുത്തി കഥകളെ ഉള്ളിലെഴുതുന്ന സന്തോഷം തരുന്നൊരു ഹോബി എനിക്കുണ്ട്.
പലതും പേപ്പറിലാക്കാനും സ്ക്രീനിലാക്കാനുമൊക്കെ ആദ്യ സെക്കൻഡുകളിൽ മനസ്സിലെത്തുമെങ്കിലും ജന്മനാ കിട്ടിയ മടി എപ്പോഴുമതിനെ പിന്തിരിപ്പിക്കും. 
സമയവും പൈസയും മടിയും ചേരുന്ന ആ വൃത്തികെട്ട ലീഗ് മറികടന്ന് നാലഞ്ച് തവണ മനസ്സിൽ നിന്ന് പേപ്പറിലേക്കും പിന്നീടത് ക്യാമറ വഴി ചെറിയ സ്ക്രീനിലേക്കും എത്തിക്കാൻ സാധിച്ചിട്ടുണ്ട്... 
പരിമിതമായ സൗകര്യങ്ങളും അതുകൊണ്ടുണ്ടാകുന്ന പരിമിതികളും വലിയ അളവിൽ കാണാൻ സാധിക്കുന്ന ഷോർട്ട് ഫിലിമുകൾ... 
അവയൊന്നും ഒരിക്കലും സിനിമ ആഗ്രഹിച്ചോ അതുമായി ബന്ധപ്പെട്ടൊരു കരിയർ മനസ്സിൽ കണ്ടോ കച്ചകെട്ടിയിറങ്ങിയവയല്ല. മറിച്ച് നേരത്തെ പറഞ്ഞ മനസ്സിൽ കണ്ട കഥകളെ തൻറെ പരിധികളെ വെച്ച് സോർട്ട് ചെയ്തെടുത്ത് അവയുടെ ഔട്ട്പുട്ട് സ്ക്രീനിൽ കാണാനുള്ള ഒരാഗ്രഹം മാത്രമാണത്.
തീർത്തും വ്യക്തിപരം.

ഒന്നരവർഷത്തെ യാത്രയായിരുന്നു രണ്ടാമത്തെ ഷോർട്ട് ഫിലിം ( അതിപ്പോൾ യൂട്യൂബിൽ അവൈലബിൾ അല്ല ). അതിലൂടെയുള്ള സഞ്ചാരം അതു നൽകിയ ഓർമ്മകൾ പേന മുതൽ സ്ക്രീൻ വരെയുള്ള പ്രോസസ്, അതു പഠിപ്പിച്ച പാഠങ്ങൾ....
ഔട്ട്പുട്ട് ശരാശരി പോലും എത്തിയില്ലെങ്കിലും ആ ഒരു മുഴുനീള യാത്രയിൽ അതെഴുതി എഡിറ്റ് ചെയ്ത് സൗണ്ട് മിക്സിങ്ങും DOPയും മനസ്സിലെ വിഷനോട് ചേർത്തുനിർത്തി ഒരു ഡയറക്ടറുടെ ഓട്ടപാച്ചിലുകളിലൂടെ സന്തോഷത്തോടെ കയറി ഇറങ്ങിയിട്ടുണ്ട്. 
പിന്നീടും സുഹൃത്തുക്കളുടെ വർക്കുകൾ എഡിറ്റ് ചെയ്തു അസിസ്റ്റ് ചെയ്തും പിന്നെപ്പോഴോ ഓൺലൈൻ മാർക്കറ്റിംഗ് എന്ന ഇഷ്ട്ട മേഖലയിലേക്ക് അറിയാതെ വന്നുപെട്ടതാണ്... 
നാലു ഭാഷയിൽ 140ലധികം സിനിമകളും 38 യൂട്യൂബ് കണ്ടൻറുകളും മൂന്ന് MNC പ്രമോ വർക്കുകളും ആസ്വദിച്ച് സന്തോഷത്തോടെ ഓൺലൈൻ മാർക്കറ്റിംഗ് ചെയ്തിട്ടുണ്ട്. 

ഇത്രയും പറഞ്ഞത്,
ഒരു പ്രോപ്പർ ഫിലിം റിവ്യൂവറാകാൻ ഫിലിം മേക്കിങ്ങിന്റെ ഓൺഫീൽഡ് എക്സ്പീരിയൻസ് വേണമെന്നുള്ള അഞ്ജലി മേനോൻ അടക്കമുള്ളവരോട് സീറോ ബഡ്ജറ്റിലെ എൻറെ എക്സ്പീരിയൻസിനെ കുറിച്ചാണ് പറഞ്ഞത്...
ഞാനെഴുതിയ ആയിരത്തിലധികം സിനിമാ നിരൂപണങ്ങൾ
എൻറെ മാത്രം Perspective ആണ്, അതിനൊരു യോഗ്യതയുടെ മാനദണ്ഡമുണ്ടെങ്കിൽ അതിലേക്ക് ചേർത്ത് വെക്കാനാണ് മുകളിലെ പാരഗ്രാഫ്.
എന്നെ സംബന്ധിച്ച് എന്റെ യോഗ്യത സിനിമകൾ കാണുന്നു എന്നത് മാത്രമാണ്.

ഒരു സിനിമയിൽ സംഭവിക്കുന്ന പ്രോസസ്... അറ്റ്ലീസ്റ്റ് 
അതെന്താണെന്ന് അറിയുക, സ്ക്രീനിൽ കാണുന്നതിനെ തിരിച്ചറിയാനുള്ള സ്വബോധം ഉണ്ടായിരിക്കുക, എല്ലാത്തിനുമുപരി സ്ക്രീനിൽ അത് മുഴുവനായി കാണുക എന്നിങ്ങനെ അഭിപ്രായം പറയുമ്പോൾ പറയുന്നവർക്കുള്ള യോഗ്യത ഇതു മാത്രമാകണം...

എഡിറ്റിംഗ് പഠിച്ചിട്ട് വരാൻ പറഞ്ഞ ഏട്ടനും കൊറിയയിലേക്ക് ചൂണ്ടിയ റോഷൻ ആൻഡ്രൂസും ഫിലിം സ്കൂളിലെ ഡിഗ്രി ഉണ്ടെങ്കിലേ കണ്ടതിനെ കുറിച്ച് പേന എടുക്കാവൂ എന്ന് പറയുന്ന അഞ്ജലി മേനോൻ അടക്കമുള്ള ഈയിടെ പൊട്ടിയൊലിക്കുന്ന കുരുകൾ 
നിങ്ങൾ തന്നെ പണം കൊടുത്തു ആദ്യപകുതി അഭിപ്രായങ്ങളും തിയേറ്റർ റെസ്പോൺസുമൊക്കെ വലിയ കാര്യത്തിൽ പ്രമോഷൻ എന്നും പറഞ്ഞ് ചെയ്യാറുണ്ടല്ലോ... ഇവയുടെയൊക്കെ സൈഡ് എഫക്ട് നാലാംകിട സോഷ്യൽ പേജുകൾ അവരവരുടെ റീച്ചനുവേണ്ടി പകർത്തുന്നതാണ് പ്രശ്നം... സന്തോഷ് വർക്കിയെ പോലുള്ള ഞരമ്പന്മാരെ സൃഷ്ടിക്കുന്നത് നിങ്ങൾ തന്നെയാണ്! ആറാട്ട് എന്ന ചപ്പുചവറിനെ ഗംഭീരം എന്ന് പറഞ്ഞ കേരളം കണ്ട മികച്ച നിരൂപകനാണ് ഈ ആറാട്ടണ്ണൻ! അയാൾ നല്ലതെന്ന് പറയുമ്പോൾ അയാളുടെ വചനങ്ങൾ നിങ്ങൾ പ്രമോഷന് വേണ്ടി കണ്ടൻ്റാക്കുന്നു... അപ്പോൾ സംഭവിക്കുന്നത് അയാളെ പോലുള്ളവർക്ക് കിട്ടുന്ന സോഷ്യൽ റീച്ച് അനുകരിക്കപ്പെടുകയും അത് ബൂമറാങ് പോലെ തിരിച്ചടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് എടുത്തുപറയേണ്ടത്.

സിനിമ കണ്ട ഏതൊരാൾക്കും അഭിപ്രായം പറയാം, അതിനെ ബഹിഷ്കരിക്കാനൊക്കെ ഇറങ്ങുന്നത് ചെറുപുഞ്ചിരിയോടെ തള്ളിക്കളയനെ സാധിക്കൂ.

No comments: