Search This Blog

1198. വൺ കട്ട് ഓഫ് ദി ഡെഡ്

🔹. വൺ കട്ട് ഓഫ് ദി ഡെഡ് 

Gnr :- Zombie / Comedy
Lang :-  ജാപ്പനീസ്

മുകുന്ദനുണ്ണി അസോസിയേറ്റ്സ് കണ്ട ഹാങ്ങ്ഓവറിൽ അതിൻറെ ക്ഷീണം തീർക്കാൻ ഒരു കോമഡി പടം സജസ്റ്റ് ചെയ്യാൻ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ വിവേക് വേണുഗോപാൽ നിർദ്ദേശിച്ച ചിത്രമായിരുന്നു One cut of the dead.

മേക്കിങ്ങിൽ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം പുതുമ സമ്മാനിക്കുന്ന ഒന്നരമണിക്കൂർ മാത്രം ദൈർഘ്യമുള്ള ഒരു സോംമ്പി ബേസ്ഡ് കോമഡി ചിത്രം... ചെറിയ ബഡ്ജറ്റിൽ വലിയ കളക്ഷൻ നേടിയ ഈ ചിത്രം ആദ്യത്തെ മുക്കാൽ മണിക്കൂർ പ്രേക്ഷകനെ മുഷിപ്പിക്കുകയും പിന്നീട് സ്റ്റോറി റിവീൽ ചെയ്യുമ്പോൾ നല്ലൊരു എന്റർടൈനർ ആവുകയും ചെയ്യുന്നുണ്ട്.

കഥയിലേക്ക് വരാം, 
ആളൊഴിഞ്ഞൊരു കെട്ടിടത്തിൽ ഒരു സോംബി ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്നു... അഭിനേതാക്കളുടെ മോശം പ്രകടനം കാരണം ഷോർട്ടിന്റെ റിയാലിറ്റിക്ക് വേണ്ടി സംവിധായകൻ ആ കെട്ടിടത്തിലേക്ക് ഒറിജിനൽ സോംബീസിനെ കൊണ്ടുവരുന്നു. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളും അതിലൂടെ വികസിക്കുന്ന കഥയും സിംഗിൾ ഷോട്ടിൽ പറയുന്ന ആദ്യപകുതി അത്യാവശ്യം ഓവർ ആക്ടിംങും ഒരു തട്ടിക്കൂട്ട് ഫീലിങ്ങും കാഴ്ചക്കാരിൽ ഉണ്ടാക്കുന്നുണ്ട്... പിന്നീട് ട്രാക്ക് മാറ്റി കോമഡിയിലെത്തുന്ന ചിത്രം അതുവരെ ഉണ്ടായിരുന്ന കഥയെ മാറ്റിമറിച്ചു ആകെതുകയിൽ നല്ലൊരനുഭവമാകുന്നു.

സിനിമയിൽ വരുന്ന ക്യാമറാമാനും മേക്കപ്പ് വുമണും അവസാനത്തെ ക്രെയിൻ ഷോട്ടും രണ്ടാം പകുതിയിൽ കഥ പറയുന്ന രീതിയും എൻ്റ് ക്രെഡിറ്റ് സീൻസുമൊക്കെയായ് ഓർമ്മയിൽ നല്ലൊരനുഭവമാകുന്ന ഈ ചിത്രം കാണാൻ ശ്രമിക്കുക.

വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കാവുന്ന ഇത്തരമൊരു സിനിമ ചിന്തിക്കാനും അത് എക്സിക്യൂട്ട് ചെയ്യാനും സാധിച്ച
One cut of the dead ക്രൂവിന് അഭിനന്ദനങ്ങൾ.

My Rating - 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " ജയ ജയ ജയ ജയഹേ ''

No comments: