Search This Blog

1199. ഗോൾഡ്

🔹" ഗോൾഡ് ''

Gnr :- Drama
Lang :-  മലയാളം

#ഗോൾഡ് കണ്ടപ്പോൾ എടുത്തു പറയണമെന്ന് തോന്നിയ കുറച്ചു കാര്യങ്ങൾ.....👇👇👇

പൃഥ്വിരാജിന്റെ കോമഡി പെർഫോമൻസ്

നയൻതാരയുടെ ക്യൂട്ട് ഓവർലോഡ് കഥാപാത്രവും പുള്ളിക്കാരിയുടെ പ്രകടനവും

ലാലു അലക്സ്, ഷമ്മി തിലകൻ തുടങ്ങി ഒന്നരഡസൻ അഭിനേതാക്കളുടെ കോമഡികൾ

വന്നു പോകുന്ന പാട്ടുകളും പച്ചത്തുള്ളനും അണ്ണാനും ചീവീടും

സംവിധായകൻ പറഞ്ഞ ആദ്യ സീനിൽ തന്നെ തുടങ്ങുന്ന കഥയും സംഭാഷണങ്ങളും അതിലെ ലോജിക്കും

എല്ലാത്തിനുമുപരി ഏതോ കാട്ട വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ വെച്ച് മൊബൈൽ ഫോണിൽ റോ ഫൂട്ടേജ് വെട്ടി മുറിച്ചിട്ട് ഔട്ടിറക്കിയ എഡിറ്റിംങും

#എല്ലാം ഒന്നിനൊന്ന് ബഹു കേമമായിട്ടുണ്ട്.... 

- ഡിയർ, അൽഫോൻസ് പുത്രൻ,

സ്വർണ്ണത്തിൽ പൊതിഞ്ഞ ഈ 🔥ട്ടം വേവിക്കാനാണോ സുഹൃത്തേ ഇത്രയും സമയമെടുത്തത്... ഈ അവരാധം വെച്ചാണോ സുഹൃത്തേ 
നിങ്ങൾ ഫേസൂക്കിൽ മലമറിച്ചോണ്ടിരുന്നത്....

റിവ്യു👇

ഒരു മാളിൽ മൊബൈൽ ഷോപ്പ് കട നടത്തിക്കൊണ്ടിരിക്കുന്ന ജോഷി എന്ന കഥാപാത്രമാണ് നായകൻ... ജോഷിയുടെ പുതിയ കാറിന്റെ ഡെലിവറിയുടെ ദിവസം അയാളുടെ ഗേറ്റിനു മുന്നിൽ ഒരു പിക്കപ്പ് ലോറി കിടക്കുകയും പിന്നീട് അതെടുത്തുമാറ്റാനുള്ള സാഹസങ്ങളുമാണ് സിനിമ പറയുന്നത്... സ്റ്റേഷനിൽ പരാതി കൊടുക്കുകയും മെക്കാനിക്കിനെ വിളിച്ചു നോക്കുകയും ചെയ്യുന്ന ജോഷി പിന്നീട് ആ പിക്കപ്പിൽ എന്താണെന്ന് നോക്കുന്നു.... 

GOLD.... ഒരു മോശം സിനിമയാക്കുന്നത് അതിൻറെ കഥ കൊണ്ട് മാത്രമല്ല... തുടക്കം മുതൽ തീരുന്ന വരെ സിനിമയോട് സംവിധായകൻ കാണിച്ച മനോഭാവം മുതൽ പ്രേക്ഷകനോട് പല്ലിളിച്ച് കാണിക്കുന്ന 
ഓരോ സീനുകളും വരെ
ഈ സിനിമയുടെ മോശം വശങ്ങളാണ്.

 ഷൂട്ട് ചെയ്തു വെച്ച കുറച്ചു വീഡിയോസ് കൊണ്ട് എന്തെല്ലാം കളിക്കാൻ പറ്റുമോ അതെല്ലാം അൽഫോൺസ് പുത്രൻ കളിച്ചിട്ടുണ്ട്, അതിന്റെ ഫൈനൽ ഔട്ട്പുട്ട് അതിശോകവും ആയിട്ടുണ്ട്.

പ്രിയ സംവിധായകാ, സിനിമ കൊണ്ട് കളിച്ചോളൂ,
ഒരിക്കലും സിനിമ ചെയ്തു കളിക്കരുത്.

My Rating - 1/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - " സൗദി വെള്ളക്ക ''

No comments: