1200. സൗദി വെള്ളക്ക cc 225/2009
🔹" സൗദി വെള്ളക്ക ''
Gnr :- Drama
Lang :- മലയാളം
BASED ON 47 MILLION PENDING CASES IN INDIAN COURTS.
ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺമൂത്തി സംവിധാനം ചെയ്ത് ദേവി വർമ്മ , ലുക്മാൻ , ബിനു പപ്പു, സുജിത്ത് ശങ്കർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സെന്റിമെന്റൽ ഡ്രാമ ചിത്രമാണ് സൗദി വെള്ളക്ക.
ദേവി വർമ്മ എന്ന പുതിയൊരു അഭിനേത്രിയെ മലയാളത്തിന് സമ്മാനിക്കുന്ന ചിത്രം അവരവതരിപ്പിച്ച ആയിഷ റാവുത്തർ എന്ന കഥാപാത്രവും അവർ നേരിടുന്ന ഒരു നിയമ നടപടിയും കേന്ദ്ര പശ്ചാത്തലമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്.
2009ൽ വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങി റേഷൻ ഷോപ്പിൽ നിന്നും മണ്ണെണ്ണ വാങ്ങി തിരികെ വരുന്ന ആയിഷ റാവുത്തരുടെ തലയിൽ
ടെറസ്സിൽ നിന്നും ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്ന കുറച്ചു കുട്ടികൾ കാരണം വെള്ളക്ക (മൊച്ചിങ്ങ) വീഴുകയും അതേ തുടർന്ന് നടക്കുന്ന ബഹളവും ശേഷം അതൊരു നിയമനടപടിയിലേക്ക് മാറുകയും വിധിയ്ക്കായ് കാത്തിരിക്കുന്ന വർഷങ്ങളും അതിലെ മാറ്റങ്ങളുമൊക്കെ കാണിച്ച് രണ്ടേമുക്കാൽ മണിക്കൂറോളം ദൈർഘ്യം വരുന്ന ചിത്രം ഈയടുത്തകാലത്ത് ഹൃദയത്തിൽ സ്പർശിച്ച സിനിമാനുഭവങ്ങളിൽ ഇടം പിടിക്കുന്നുണ്ട്.
എപ്പോഴത്തെയും പോലെ ആദ്യം നെഗറ്റീവ് പറയാം...
സിനിമയിലെ കേന്ദ്ര കഥാപാത്രം ആയിഷ റാവുത്തർ - അവരെ അവതരിപ്പിച്ച ദേവി വർമ്മ പ്രകടനത്തിൽ പലപ്പോഴും പ്ലാസ്റ്റിക് പെർഫോമൻസ് കൊണ്ട് എഴുത്തിലെ മികവിനോളം എത്താൻ സാധിക്കാതെ പോകുന്നുണ്ട്("). പുള്ളിക്കാരിക്ക് ഡബ്ബിങ് കൊടുത്ത പോളി വത്സനും സംഭാഷണങ്ങൾ പറയുമ്പോഴുള്ള കൃത്രിമത്വവും പലപ്പോഴും സിനിമ തരുന്ന ഫീൽ പൂർണ്ണതയിൽ എത്താതെ പോകുന്നതിന് കാരണമാകുന്നുണ്ട്.
അനാവശ്യമായി കഥയിൽ വരുന്ന ചില രംഗങ്ങൾ....
മുൻപ് ഓപ്പറേഷൻ ജാവയിലും സഞ്ജു ടെക്കി വരുന്ന രംഗം പോലെ ഈ സിനിമയിലും ആവശ്യമില്ലാത്ത കുറച്ച് രംഗങ്ങളുണ്ട്... ആ സമയത്തെ പെർഫോമൻസുകളും ശോകമായി അനുഭവപ്പെട്ടു.
ഇവ രണ്ടും കാഴ്ചയെ ബാധിക്കുന്നില്ല എന്നത് പ്രത്യേകം മനസ്സിൽ വെച്ച് പോസിറ്റീവ് വശങ്ങൾ പറയാം....
എഴുത്ത്❤️
വന്നു പോകുന്ന ചെറിയ കഥാപാത്രങ്ങൾക്ക് പോലും വ്യക്തിത്വമുള്ള,
സിറ്റുവേഷൻസിനെ മികച്ച സംഭാഷണങ്ങൾ കൊണ്ട് കൈകാര്യം ചെയ്ത തരുണിന്റെ എഴുത്ത് സിനിമയുടെയും കാണുന്ന പ്രേക്ഷകന്റെയും കാഴ്ചയെ പൂർണ്ണതയിലെത്തിക്കുന്നുണ്ട്.
സിനിമയുടെ ദൈർഘ്യം ചിലപ്പോൾ ലാഗായി അനുഭവപ്പെട്ടാലും....
അഞ്ജലി മേനോൻ പറഞ്ഞ കാര്യമാണ് ഓർക്കേണ്ടത്,
ഈ സിനിമയുടെ കഥയ്ക്ക് പറയുന്ന വിഷയത്തിന് രണ്ടാം പകുതിക്ക് സ്വല്പം ലാഗ് അനിവാര്യമാണ്...
വിധി കാത്തിരിക്കുന്ന വർഷങ്ങൾ അതിലെ മടുപ്പ് പ്രേക്ഷകനു മനസ്സിലാക്കാൻ രണ്ടാം പകുതിക്ക് സാധിക്കണമെങ്കിൽ കഥയുടെ ആ പേസിന് മേക്കർ എടുക്കുന്ന വേഗതയാണത്.
ക്ലൈമാക്സ്❤️
'ഇത്രയൊക്കെ ഉണ്ടെടാ മനുഷ്യര്'.... കണ്ണ് നനയിപ്പിക്കുന്നതിനേക്കാൾ മനസ്സുനിറക്കുന്ന പര്യവസാനം സിനിമയെ ഹൃദയത്തിൽ തൊട്ടറിയിക്കുന്നു.
പെർഫോമൻസുകളിൽ.....
സുജിത്ത് ശങ്കർ💥 എന്തൊരു അഭിനേതാവാണ് പുള്ളി... ആദ്യപകുതിയെ ശരിക്കും ഞെട്ടിക്കുന്നത് സുജിത്തിന്റെ പ്രകടന മികവാണ്... സത്താർ - വരുംകാലങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നുറപ്പുള്ള കഥാപാത്രമാണത്...
കൂടാതെ ബിനു പപ്പു , ധന്യ എന്നിവരുടെ പല കാലഘട്ടങ്ങളിലായുള്ള നല്ല പെർഫോമൻസും സിനിമയിൽ കാണാം..
ലുക്മാൻ, സ്ഥിരം മീൻ വെട്ടുകാരി രമ്യ സുരേഷ്, സിദ്ധാർത്ഥ ശിവ, വിൻസി, ഗോകുലൻ തുടങ്ങി പേരറിയുന്നതും അറിയത്തതുമായ ഒരുപിടി അഭിനേതാക്കളും സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
'സൗദി വെള്ളക്ക' , ടെക്നിക്കൽ ക്വാളിറ്റി കൊണ്ടും പെർഫോമൻസുകൾ കൊണ്ടും എഴുത്തിനു താഴെ നിൽക്കുമെങ്കിലും ഔട്ട്പുട്ടിന് കയ്യടിപ്പിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്... തിയേറ്റർ കാഴ്ച അർഹിക്കുന്ന കാണേണ്ടുന്ന സിനിമയാണ്....
My Rating - 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " കൊച്ചാൾ ''
No comments: