Search This Blog

ചെകുത്താൻ്റെ സന്തതികൾ !

മൃണാൽ ദാസ്... 
                Mrinal Das Vengalat 

കേരളത്തിലെ അറിയപ്പെടുന്ന ഫുഡ് വ്ലോഗർ... അതിലുപരി ഭക്ഷണത്തെ കുറിച്ചും അത് പാകം ചെയ്യുന്ന രീതിയെ കുറിച്ചും നല്ല രീതിയിൽ അറിവുള്ള റസ്റ്റോറന്റുകളുടെ കൺസൾട്ടൻ്റ് ഫീൽഡിൽ വളരെക്കാലത്തെ എക്സ്പീരിയൻസുള്ള ഒരു വ്യക്തി... 

ഇയാൾ ഒരു ഭക്ഷണം കഴിച്ചു ആ ഹോട്ടലിനെയും കഴിച്ച ഭക്ഷണത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുമ്പോൾ അത് വിശ്വസിക്കാനും കിലോമീറ്ററുകൾ താണ്ടി വരെ അവിടെ നിന്ന് ഭക്ഷണം കഴിക്കാനും ആളുകളെത്തും.... 

കഴിഞ്ഞദിവസം ഏതോ ഒരു ബാലൻ ചേട്ടൻറെ ഹോട്ടലിൽ നിന്ന് ഇയാൾ ഭക്ഷണം കഴിച്ചെന്നും അതിന്റെ കളറും രുചിയും ഹോട്ടലിന്റെ മഹിമയും ഹഠാദാകർഷിച്ചു എന്നൊക്കെ പുള്ളി വലിയ വായിൽ തള്ളിവിടുന്നുണ്ടായിരുന്നു...  
ദിവസങ്ങൾക്കിപ്പുറം ആ ഹോട്ടൽ ഫുഡ് ഡിപ്പാർട്ട്മെൻറ് സീൽ ചെയ്തു.. 

ഇതേക്കുറിച്ച് വ്ലോഗ്ഗറോട് ചോദിച്ചപ്പോൾ അയാളുടെ മറുപടിയാണ് അതിനേക്കാൾ രസം...
നിങ്ങൾ ഒരു ഫുഡ് വ്ലോഗ്ഗറെയും വിശ്വസിക്കരുത്.... ഞങ്ങൾ ഭക്ഷണം കഴിച്ചു അഭിപ്രായം പറയുമ്പോൾ
ആ ഹോട്ടലിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫിക്കറ്റ് ചോദിച്ച് മനസ്സിലാക്കാൻ സാധിക്കുമോ? കിച്ചൻ കണ്ടു അവിടെ പഴകിയതൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താൻ സാധിക്കുമോ? അവർ കളർ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയാൻ സാധിക്കുമോ?

ഇങ്ങനെ കുറച്ചു ചോദ്യങ്ങളാണ് മൃണാൽ വ്ലോഗ്ഗറുടെ ഭാഗത്തുനിന്ന് കേൾക്കുന്നത്..... 

സുഹൃത്തേ,
ഹൈലി പെയ്ഡ് ആയ ഒരു കൺസൾട്ടന്റ് എന്നതിലുപരി ഹൈലി പെയ്ഡ് ആയ ഒരു പ്രൊമോട്ടർ കൂടിയാണ് താങ്കൾ.... 
താങ്കളുടെ പ്രമോഷൻ താങ്കളുടെ ഫീൽഡിൽ കൂടി ആകുമ്പോൾ താങ്കളുടെ വാക്കിന് വിശ്വാസ്യത കൈവരും...

ബാലൻ ചേട്ടൻറെ കടയിൽ നിന്ന് മാംസം കഴിച്ചു ഈ ചിക്കന്റെ കളർ എനിക്ക് ഹഠാതാകർഷിച്ചു എന്ന് നിങ്ങൾ പറഞ്ഞ വാക്ക്... ഓർമ്മയിൽ വെച്ചുകൊണ്ട് പറയട്ടെ,,
അയാളുടെ കടയിൽ നിന്ന് മനുഷ്യ ശരീരത്തിന് ആപത്ത് ഉണ്ടാക്കുന്ന ഭക്ഷണത്തിൽ ഉപയോഗിക്കുന്ന കളറുകൾ പിടിച്ചതിനാലാണ് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് കട സീല്‍ ചെയ്തത്...

വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള മൃണാളിന് ആ ചിക്കനിൽ ഉപയോഗിച്ച കളർ തിരിച്ചറിയാൻ സാധിക്കാതെ പോയതൊന്നുമല്ല...
ബാലൻ ചേട്ടൻറെ കീശയിൽ നിന്നും വാങ്ങിയ ഉളുപ്പില്ലാത്ത കാശിന് കണ്ടവന്റെ ആരോഗ്യം കളഞ്ഞു കൊണ്ടുള്ള പ്രത്യുപകാരം ആയിരുന്നു വായിലെ നാവുകൊണ്ടാട്ടി നിങ്ങളെ കാത്തിരിക്കുന്ന പ്രേക്ഷകരിൽ നിങ്ങളെത്തിച്ചത്... 

കിലോ കണക്കിന് പുഴുത്ത മാംസം കൊച്ചിയിൽ പിടിച്ചു, കുഴിമന്തിയും ഷവർമയും കഴിച്ച് ഒരുപാട് പേർ സമീപകാലത്ത് മരണപ്പെട്ടു, ദാ എൻറെ വീടിനടുത്ത് ഒരു കൊച്ചു കുട്ടി കഴിഞ്ഞദിവസം മരണപ്പെട്ടു...

ഇന്ന് ഏതോ ഒരു എഫ്എമ്മിലെ ഇൻറർവ്യൂവിൽ നിങ്ങൾ പറയുന്നത് കേട്ടു... ലഞ്ച് വീട്ടിൽ നിന്ന് കഴിക്കാം, ഹോട്ടലിൽനിന്ന് കഴിക്കാൻ മടിയാകുന്നു എന്നൊക്കെ...
നാളെ ക്യാമറയും തൂക്കി കണ്ടവന്റെ പന്ന കാശിന് പുഴുത്തതും കളറടിച്ചതും പരസ്യം ചെയ്ത് ജനങ്ങളെ വലയിലാക്കാൻ നിങ്ങളിറങ്ങും എന്ന് നല്ല ബോധ്യമുണ്ട്....

നിങ്ങളുടെ കാശും വാങ്ങി നിങ്ങൾക്ക് വേണ്ട ചോദ്യങ്ങൾ ചോദിക്കുന്ന യാതൊരു എത്തിക്സും മഷിയിട്ടു നോക്കിയാൽ കാണാത്ത മീഡിയ ഒരു ഭാഗത്തുണ്ട്... ഹണി ട്രാപ്പിലെ സിന്ദൂര ചേച്ചിക്കും മീശക്കാരൻ വിനീതേട്ടനും റീച്ചടിസ്ഥാനത്തിൽ വെള്ളപൂശി പെയിൻറ്ടിച്ചു കഴിഞ്ഞ അവർക്ക് നിങ്ങളെപ്പോലുള്ളവർ അന്നദാദാക്കളാണ്. 

ഒരുറപ്പ്... ഇങ്ങനെ ഉണ്ടാക്കുന്നതൊന്നും തടിയിൽ പിടിക്കില്ല സുഹൃത്തെ.🙏

@Yadu_EZr

2 comments: