ബേബി സഖാവിൻ്റെ പെയിൻ്റടി പോസ്റ്റിനുള്ള മറുപടികൾ !
#പത്തുമറുപടികൾ
1.
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് വിദ്യാഭ്യാസത്തിനും പഠനത്തിനും ഇന്ത്യയൊട്ടാകെ #സംഭാവന നല്കേണ്ടുന്ന ഒരു സ്ഥാപനമാണ്.
🎙️ സംഭാവന നൽകാറുള്ള നേർച്ചപ്പെട്ടിയായ് ആ ഇൻസ്റ്റിറ്റ്യൂട്ടിനെ കാണരുത്.. അവിടുത്തെ വിദ്യാർത്ഥികൾക്കും പല മേഖലയിലെ സ്റ്റാഫുകൾക്കും ഉട്ടോപ്യൻ രാഷ്ട്രീയം ഉരുട്ടി വിളമ്പുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്.
2.
ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരൻ ശ്രീ അടൂർ ഗോപാലകൃഷ്ണൻ ആണ്...
(ഇൻസ്റ്റിറ്റ്യൂട്ടിൻറെ അധ്യക്ഷൻ)
🎙️ചലച്ചിത്രകാരൻ ആയിരിക്കാം... അയാളുടെ സിനിമകൾ പോസ്റ്റ് എഴുതിയ മഹാൻ പറഞ്ഞതുപോലെ അയാളുടെ തന്നെ ജീവിതത്തിലേക്ക് തിരിച്ചുവെച്ച കണ്ണാടി തന്നെയായിരിക്കാം....
പക്ഷേ ബ്രാക്കറ്റിൽ ഇട്ട ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷൻ പദവി...
അതു കൊമ്പത്തെ മാടമ്പിത്തരത്തിനും അതിന്റെ പ്രീവിലേജിലെ തെമ്മാടിത്തരത്തിനും ഉപയോഗിക്കുന്നതാണ് ചർച്ച ചെയ്യേണ്ടത്.
3.
അടൂർ പറയുന്ന വാക്കുകൾ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളിൽ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവർത്തനം ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കിൽ അവർ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ ഒന്നുകൂടെ പഠിക്കണം...
🎙️പോസ്റ്റ് എഴുതിയ മഹാൻ പറഞ്ഞ ഒരു കാര്യം അംഗീകരിക്കാം...
'അടൂർ പറയുന്ന വാക്കുകൾ'...
അയാളുടെ സിനിമകളും 50 വർഷത്തെ തഴമ്പും അതിൻറെ പേരിൽ കൊടുക്കുന്ന പദവികളും ആ പദവിയിലിരുന്ന് അയാൾ മാധ്യമപ്രവർത്തകരോട് തോന്ന്യാസം പറഞ്ഞാൽ അത് തോന്ന്യാസം തന്നെയാണ് എന്ന് ആദ്യം മനസ്സിലാക്കി
അത് തിരുത്തിപ്പിക്കുകയും അയാൾക്ക് മനുഷ്യത്വത്തിന്റെ മനുഷ്യൻറെ പൊളിറ്റിക്സ് പഠിപ്പിക്കുകയും ചെയ്യുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്.
4.
അടൂരിനെ ഒരു ജാതിവാദി എന്നൊക്കെ വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്കാണ്.
🎙️ ഇക്കാലത്തും ആളുകളെ ജാതീയമായി വേർതിരിക്കുന്ന അടൂർ ഗോപാലകൃഷ്ണനെ പോലുള്ള മനുഷ്യന്മാരെ ജാതിവാദി എന്നുതന്നെ വിളിക്കണം എന്നത് ചർച്ച ചെയ്യാൻ പോലും ഇടം കൊടുക്കാതെ ഉറപ്പിക്കേണ്ട കാര്യമാണ്.
5.
മലയാളസിനിമയിൽ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയിൽ നിന്ന് അടൂർ തൻറെ അമ്പത് വർഷത്തെ ചലച്ചിത്രജീവിതത്തിൽ മാറിനിന്നു.
🎙️ 50 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉള്ളിലെ ജാതിവാദി പൂർവാധികം ശക്തിയോടെ പുറത്തേക്ക് ചാടി എന്നുകൂടെ പറഞ്ഞുവെച്ചാൽ അയാളുടെ ഇക്കാലത്തെ ഇടപെടലിനെ അയാൾക്കുള്ളിൽ രാഷ്ട്രീയത്തെ നിർവചിക്കാനാകും....
6.
അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്.
🎙️ വീണ്ടും പറയുന്നു മഹാനെ....
ഇക്കാലത്തും മനുഷ്യനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും അതിൻറെ പേരിൽ വേർതിരിക്കുകയും ചെയ്യുന്ന അടൂർ ഗോപാലകൃഷ്ണനെ പോലുള്ളവരെ ജാതിവാദി എന്ന് തന്നെ വിളിക്കണം....
നിരുത്തരവാദപരമായ വ്യക്തിഹത്യ, അതേത് രീതിയിലാണെന്ന് ചർച്ച ചെയ്യപ്പെടേണ്ടതാണ്.
7.
ഇന്നത്തെ ഇന്ത്യയിലെ മനുവാദ - അർധ ഫാഷിസ്റ്റ് സർക്കാരിനെതിരെ നിരന്തരം ഉയർന്ന ശബ്ദങ്ങളിൽ ഒന്ന് അടൂരിന്റേതാണെന്നത് ചെറിയ കാര്യമല്ല.
🎙️ ആ പ്രഹസനത്തിന്റെ പേരിൽ അയാളുടെ തഴമ്പ് താങ്ങേണ്ടി വരുന്ന ഗതികേട്, മഹാന്റെ പോസ്റ്റിൽ വെടിപ്പായി തെളിഞ്ഞു നിൽക്കുന്നുണ്ട്.
8.
ജീവിതകാലം മുഴുവൻ അടൂർ ഒരു മതേതരവാദിയായിരുന്നു. വർഗീയതയ്ക്കും ജാതിമേധാവിത്വത്തിനും എതിര് നിന്നു.
🎙️ എന്നിട്ട് തൻറെ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മനുഷ്യത്വരഹിതമായി പെരുമാറുകയും ഉള്ളിലെ പ്രമാണിത്തരം തരം കിട്ടുമ്പോൾ പുറത്തെടുക്കുന്ന അടൂരിന് മതേതരവാദി ഇമേജും വർഗീയതയ്ക്കും ജാതി മേധാവിത്വത്തിനും എതിര് നിന്ന പോരാളിയുടെ രൂപവും സൃഷ്ടിക്കാൻ അമ്പേ പാടുപെടുന്നുണ്ടല്ലേ.....
9.
മാധ്യമപ്രവർത്തകർ അദ്ദേഹത്തെ പ്രകോപിക്കാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂർ.
🎙️ ചോദ്യങ്ങളോട് അയാൾ സമീപിക്കുന്ന രീതി... സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും അയാൾ പെരുമാറുന്ന രീതി..
ഇതൊക്കെയാണ് അയാൾ.
അയാളുടെ മറുപടികൾ തന്നെയാണ് അയാൾ.
10.
അമ്പത് വർഷങ്ങൾ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂർ.
🎙️ അമ്പത് വർഷങ്ങൾക്കിപ്പുറം
ഉള്ളിൽ കടിച്ചമർത്തിയ ജാതിവാദിയുടെ, ജന്മിത്ത മനോഭാവമുള്ള പ്രമാണിയുടെ,
മനുഷ്യത്വമില്ലാത്ത മാടമ്പിയുടെ
ഇക്കാലത്തെ ചിന്തകളും ചെയ്തികളും അയാൾക്ക് പുതിയ നിർവചനങ്ങൾ കൂടി കൊടുക്കേണ്ടി വരുന്നു...
- പ്രിയപ്പെട്ട മഹാൻ
അടൂരിനെ വെള്ളപൂശുമ്പോൾ, മഹാൻ സത്യത്തെ ആറ്റിലെറിയാൻ ശ്രമിക്കരുത്...
അയാളുടെ പ്രവർത്തികൾ ചുറ്റിലുമുണ്ട്...
...
ReplyDelete