Search This Blog

*ReTaKe @ E4Ⓜedia*

ഇന്ന് ഇറങ്ങിയ
2 കൂട്ടുക്കാരെ
പരിചയപ്പെട്ടു

1. *ഒപ്പം* ***/*****
(Calicut radha teater)

2. *ഊഴം* **/*****
(Calicut kairali teater)

@yaduezr

🔹 *ഒപ്പം*

മോഹൻലാൽ എന്ന
നടൻ തിരിച്ച് വന്നു എന്ന്
പറയുന്നില്ല
കാരണം
അദ്ധേഹം എവിടേയും പോയിട്ടില്ല,
ഈ അടുത്തകാലങ്ങളായ്
ആ നടനെ
കാണാതെയും
പ്രയോജനപ്പെടുത്താതെയും
പോകുന്നത്
മലയാള സിനിമ മാത്രം ആണ്.
(വിസ്മയവും ജനതാ ഗാരേജും ആ നടന വിസ്മയത്തിന്റെ
പുതിയമുഖങ്ങൾ
കാട്ടിതന്നു)

ജയരാമൻ (രാമൻ) എന്ന
അന്ധനായ
ലിഫ്റ്റ് ഓപ്പറേറ്ററായ്
ലാൽ തകർത്തഭിനയിച്ചു...

*എന്നെ ഒഴിവാക്കാണോ!*
എന്ന് വിങ്ങികൊണ്ട്
അനിയത്തിയോട്‌ ചോദിക്കുമ്പോൾ
അനുകരിക്കാനാവാത്ത
ലാൽഭാവങ്ങൾ
അദ്ധേഹത്തിന് സ്വന്തം..

ഫൈറ്റ് രംഗങ്ങളിലും
സെന്റിമെന്റൽ സീനുകളിലും
കൈയ്യടി വാങ്ങിയ
ജയരാമൻ
മുഖഭാവങ്ങളിലൂടെ
ഭയവും പ്രതീക്ഷയും
സന്തോഷങ്ങളും ഒക്കെ
ഓരോ പ്രേക്ഷകന്റേയും
മനസ്സിൽ പതിപ്പിക്കുന്നു.

ശിക്കാർ,വിസാരണൈ,
ദൃശ്യം എന്നീ
ചിത്രങ്ങളെ
ഓർമ്മിപ്പിച്ചാണ്
ഒപ്പം മുന്നോട്ട് പോകുന്നത്..

പ്രിയദർശൻ-മോഹൻലാൽ
കൂട്ടുകെട്ടും
കണാരൻ ഹരീഷ്, മാമുക്കോയ , ചെമ്പൻ
തുടങ്ങിയവരുടെ
തമാശകളും
ഇമ്പമാർന്ന ഗാനങ്ങളും
ചിത്രത്തേ മികച്ചതാക്കി.

*കണ്ടിറങ്ങാം അഭിനയകുലപതിയുടെ തിരുവിളയാടൽ*

Rating - 3/5 ( ***/*****)

➖➖➖➖➖➖➖➖

🔹 *ഊഴം*

ജിത്തു-പൃഥ്വി ടീം
വീണ്ടുമൊന്നിച്ച
റിവഞ്ച് ഡ്രാമയാണ്
ഊഴം.

ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ
ചിലന്തിവലയും
പിന്നീട് വന്ന
ടീസറും
ആദ്യദിനത്തിൽ തന്നെ
ടിക്കറ്റെടുക്കാൻ
പ്രേരിപ്പിച്ചു.

പരിശ്രമിച്ച് വിജയം കണ്ടിരുന്ന
ജിത്തു ജോസഫിനെ ആയിരുന്നു
ദൃശ്യം വരെ കണ്ടത്.
എന്നാൽ,
ജോസൂട്ടിയിലും ഊഴത്തിലും
അലസനായ സംവിധായകന്റെ പോരായ്മകൾ മുഴച്ച് നിൽക്കുന്നുമുണ്ട്.'

അൻവൻ,റോബിൻഹുഡ്
എന്നീ ചിത്രങ്ങളുടെ
ചുവട്പറ്റികൊണ്ട്
പഴയ വീഞ്ഞ്
പൃഥ്വിരാജ് എന്ന
കുപ്പിയിൽ വീണ്ടും
എത്തിച്ചിരിക്കുകയാണ് ജിത്തു ജോസഫ്.

ദോഷം പറയാത്ത
ഈ ത്രില്ലർ ചിത്രം
പൂർണ്ണ സംതൃപ്തി
നൽകുന്നില്ല,
പിന്നെ
പ്രതീക്ഷകൊണ്ട് പോയാൽ
നിരാശയായിരിക്കും ഫലം.

സൂര്യ കൃഷ്ണമൂർത്തി എന്ന റോൾ
പൃഥ്വി നന്നായ് ചെയ്തു.

തന്റെ കുടുംബത്തിൽ
നടന്ന പ്രശ്നത്തിന്
പ്രതികാരം വീട്ടുന്നതാണ്
കഥാതന്തു.

തമിഴ് നടൻ
പശുപതി, ബാലചന്ദ്രമേനോൻ , ഇർഷാദ് തുടങ്ങിയവർ മികച്ച രീതിയിൽ ചെയ്തു.

തുടക്കം മുതൽ
അവസാനം വരെ
ഒരേ പാറ്റേണിൽ
സഞ്ചരിക്കുന്ന ചിത്രത്തിൽ
ആദ്യപകുതിക്ക് ശേഷം
കാര്യമായൊന്നും സംഭവിക്കുന്നില്ല.

*പ്രതീക്ഷക്കൊത്ത്  ഉയാരാത്ത ഊഴം*

Rating - 2/5 ( **/*****)

@yaduezr
➖➖➖➖➖➖➖➖

No comments: