Search This Blog

Thoughts on "The Admiral:Roaring Currents"

🔹607. The Admiral:Roaring Currents

സേനാപതിയുടെ_ദൃഢനിശ്ചയത്തിലൂടെ_വിജയം

Gnr :-  Historical war thriller
Lang :- കൊറിയൻ 2014

OLDBOY , I SAW THE DEVIL തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രിയങ്കരനായ Choi Min-sik നായകനായ യുദ്ധ ചിത്രമാണ് ദി അഡ്മിറൽ. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ വിജയചിത്രമായ ഈ ചിത്രം
യി സുൻ സിൻ എന്ന നേവി സേനാപതിയുടെ ചരിത്രമാണ് പറയുന്നത്.

"My Rating :- 4/5"

-Yadu EZr

 വെറും 13 പടക്കപ്പലുകൾ കൊണ്ട് യുദ്ധം ചെയ്യാനിറങ്ങുന്ന സേനാപതി.
സ്വന്തം പടയാളികളിൽ പോലും പരാജയബോധവും ഭയവും വരിഞ്ഞ് മുറുക്കുമ്പോഴും തോൽവി സമ്മതിക്കാൻ യി സുൻ സിൻ തയ്യാറാകുന്നില്ല.
പകരം കൈമുതലായതെല്ലാം എടുത്ത് അയാൾ യുദ്ധം ചെയ്യുന്നു. അതുവഴി മുന്നൂറോളം വരുന്ന ജപ്പാൻ പടക്കപ്പലുകളോട് പൊരുതി നിൽക്കുന്നു.

കടൽ യുദ്ധം പ്രമേയമാക്കിയ ഈ ചിത്രം കൊറിയയിലെ ഏറ്റവും വലിയ വാണിജ്യ വിജയചിത്രമാണ്,
കുഞ്ഞാലിമരയ്ക്കാറിന്റെ കടൽ യുദ്ധം സിനിമയാകുന്ന ഈ സാഹചര്യത്തിൽ അഡ്മിറൽ ഒരു വഴിക്കാട്ടിയാണ്.
പേസിംഗ് നഷ്ട്ടപ്പെടുത്താതെയുള്ള കഥ പറച്ചിലും ടെക്നിക്കൽ സൈഡിലെ മികവും പ്രധാന താരങ്ങളുടെ പ്രകടനതിളക്കവുമെല്ലാം ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

എഴുതപ്പെട്ട ചരിത്രമായ ഈ ഒറ്റയാൾ വീരേതിഹാസത്തെ കണ്ടു തന്നെ മനസ്സിലാക്കണം.
ദൃഢനിശ്ചയത്തിലൂടെ വിജയം കൈവരിക്കാൻ സാധിക്കുമെന്നും ഭയത്തേ മറിക്കടക്കാനായാൽ ചോരാത്ത ധൈര്യം കൈവരുമെന്നും ചിത്രം പറയുന്നു.

ചോയ് മിൻ സിക്ക് എല്ലാ അർത്ഥത്തിലും മികവ് തെളിയിച്ച ചിത്രമാണിത്. രാഷ്ട്രീയ നേതൃത്വത്തിന്റെ തരംതാഴ്ത്തലും പട്ടാളക്കാരുടെ ഭയവും
മുന്നിൽ വന്ന് നിന്ന മരണവും  ഒറ്റപ്പെടുത്തലും ചതിയും ചുഴിയും എല്ലാം യി സുൻ സിൻ മറിക്കടക്കുന്നത് ദൃഢനിശ്ചയത്തിലൂടെ മാത്രമാണ്.
സിനിമാപ്രേമികൾ കാണേണ്ട ചിത്രമാണ് ദി അഡ്മിറൽ.

"My Rating :- 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr?

next 》》 sathan slaves (Indonesian)

No comments: