Search This Blog

പേടിച്ചരണ്ട ഓരോ ശ്വാസവും അവൾക്ക് നൽകിയത് പുതിയൊരു ധൈര്യമായിരുന്നിരിയ്ക്കണം.

മനസ്സിനേയും ശരീരത്തേയും കടന്നാക്രമിക്കാൻ പുണ്യസ്ഥലത്തിന്റെ മറപിടിച്ച് പാന്നകന്ന കഠിന സ്വരത്തിൽ അവൾ കണ്ടത് ഈശ്വരനെ തന്നെയായിരുന്നിരിക്കണം, കാരണം സ്വ ഈശ്വരനെന്ന് കാലവും കാഴ്ച്ചയും ബോധ്യപ്പെടുത്തിയത് വിശുദ്ധ വെള്ളയും കാഷായ വേഷവുമെല്ലാമായിരുന്നല്ലോ...
അത്തരക്കാർ ആരാണ്,
ഉടലോടെ സ്വർഗ്ഗം പൂകിയ ശരീരങ്ങളോ
ആത്മദർപ്പണം നടത്തിയ അവതാരങ്ങളോ,
അതോ
മനസ്സിന്റെ ഏതോ കോണിൽ ചങ്ങലയ്ക്കിട്ട വർഗ്ഗീയതയുടെ അതിർവരമ്പിനെ പരിധിയ്ക്കപ്പുറം തടഞ്ഞ് നിർത്താനാകാതെ ഈശ്വരനാമത്തിൽ വർഗ്ഗീയത ചീറ്റുന്ന സർപ്പമോ !
അതെന്ത് തന്നെയായാലും ഉള്ളിലെ വർഗ്ഗീയതയ്കൊപ്പം വേഴ്ച്ചയ്ക്കും ഇവർ ഈശ്വരനെ കൂട്ടുപിടിക്കാൻ 
ഒരുമ്പെട്ടിറങ്ങുന്നു. 

പേടിച്ചരണ്ട ഓരോ ശ്വാസവും അവൾക്ക് നൽകിയത് പുതിയൊരു ധൈര്യമായിരുന്നിരിയ്ക്കണം. തനിക്ക് താൻ മാത്രമെന്ന തിരിച്ചറിവും...
-Yadu_EZr

Sponsored::::::::::::::::::::::
"ഇതെന്റെ സ്വപ്നം''
മലയാളം ത്രില്ലർ ഷോർട്ട് ഫിലിം

No comments: