Search This Blog

ഭൈരവ യും കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലും

🔹 *ഭൈരവ* യും കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലും


(റിവ്യു അർഹിക്കാത്ത മോശം ഉൽപ്പന്നങ്ങൾ)

നല്ല എന്റർറ്റെയ്നർ ഉണ്ടാക്കാനുള്ള തീം ഉണ്ടായിട്ട് പോലും വേണ്ടവിധം ഉപയോഗിക്കാതെ അറുബോറൻ ആഖ്യാനത്തിൽ ക്ഷമപരീക്ഷിക്കുന്ന തട്ടിക്കൂട്ട് കോമാളിപടം ആവുന്നു ഭൈരവ.

നല്ലത് എന്ന് പറയാൻ ഒന്നും ഇല്ലാത്ത ചിത്രത്തിൽ
വിജയുടെ വിഗ്ഗും മേക്കപ്പും തുടങ്ങി ഡാൻസും അഭിനയവും വരെ കൃതൃമത്വം നിറഞ്ഞ് നിൽക്കുന്നതായിരുന്നു.

ജഗ്ഗപതി ബാബു (ഡാഡി ഗിരിജ) ഒക്കെ മാരക വെറുപ്പിക്കൽ ആയിരുന്നു.

കത്തിയും ജില്ലയും കണ്ട്
തട്ടിക്കൂട്ടിയ തിരക്കഥ
ഇതിലും നന്നായ് ഒരുക്കാൻ
ഭരതനൊഴികെ മറ്റാർക്കും കഴിയും

ലോജിക്കും മാജിക്കും ഇല്ലാത്ത ഈ ചവറ് പടം
കണ്ട് കഴിഞ്ഞ് കോഴിക്കോടിന്റെ *ഉസ്താദ് ഹോട്ടൽ* ആയ റഹ്മത്തിൽ കയറി ഞാനും സുഹൃത്ത് അശ്വനും ഭക്ഷണം കഴിച്ചു



കറിയിൽ നിന്നും ഒരു വെന്ത കൂറ🐞യെ കണ്ടപ്പോ
തിന്നാനും തോന്നിയില്ല മിണ്ടാതെ ഇരിക്കാനും തോന്നിയില്ല.

അവരോട് പറഞ്ഞപ്പോ
നിസ്സാരവൽക്കരിച്ച് കൊണ്ട്
ഇത് സാദാരണ സംഭവം ആണെന്ന് പറഞ്ഞു

ആ പ്ലേറ്റും കൊണ്ട് ബില്ലിങ്ങിലെ താടിക്കാരന്റെ അടുത്ത് ചെന്നപ്പോ
ഓൻന്റെ കൂടെയുള്ളോൻ പറയ്യാണ്
"ഇത് കടലിലെ അപൂർവ്വ ഐറ്റമാണെന്ന്"

അവസാനം ചത്ത കൂറെനെ
പോസ്റ്റ്മോർട്ടം ചെയ്യാനായ്
അവന്മാർ അതിനേം കൊണ്ട്
അടുക്കളേലെക്ക് പോയ്

ആ ഐറ്റം നമ്മക്ക് വേണ്ടാന്നും പറഞ്ഞ്
ബില്ലും അടച്ച് ഞങ്ങൾ വീട്ടിലേക്കും

《എന്താല്ലേ.jpg》


ഇതുപോലത്തേ കോടാലി പടങ്ങളെല്ലാം Tamil rockers ൽ വരുന്നതോണ്ട്
as a film lover നമുക്ക് നല്ലതേ വരൂ........

@YaduEzr

1 comment:

  1. റഹ്മത്ത് ഹോട്ടൽ പൊളിച്ചടക്കാനുള്ള ചാൻസ് കിട്ടീട്ടും വിട്ട നീയാണ് മോനെ യഥാർത്ത കോഴിക്കോട്ടുകാരൻ

    ReplyDelete