Search This Blog

*പ്രിയപ്പെട്ട നിഷ ചേച്ചി,*
ഇതുപോലെ ഒരു കുറിപ്പ് ഒരുക്കലും എഴുതണം എന്ന് വിചാരിച്ചതല്ല പക്ഷെ ചേച്ചിയും ചില ഓൺലൈൻ അമ്മച്ചിമാരും കുറച്ചു ദിവസങ്ങളായി കാണിച്ചു കൂട്ടുന്ന പേക്കൂത്തുകളെ കുറിച്ച് വായിച്ചപ്പോൾ ഇച്ചിരി നല്ലബുദ്ധി പറഞ്ഞു തരേണ്ടത് വളരെ അത്യാവശ്യമാണെന്ന് തോന്നി.. അതുകൊണ്ട് മാത്രം എഴുതുന്നു....
പുലിമുരുകന്‍ എന്നല്ല, ഏതൊരു സിനിമയും നല്ലതാണോ ചീത്തയാണോ എന്നു തീരുമാനിക്കാനുള്ള വിവേചനാധികാരം ആ സിനിമ ടിക്കറ്റെടുത്തു കാണുന്നവനുള്ളതാണ്....
എന്‍റെ ഓര്‍മ്മയിലിന്നോളം ഒരു സിനിമയും തുടര്‍ച്ചയായി കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള തീയേറ്ററുകളില്‍ ദിവസവും 6 ഷോ വെച്ചു ഹൗസ്ഫുള്‍ ഷോകള്‍ കളിച്ചു കണ്ടിട്ടില്ല...ഇങ്ങനെ ഒരു ചിത്രം വരുംബോള്‍ അതിന്‍റെ ആവേശം പലരും കാണിയ്ക്കും.. ഞാനും കാണിയ്ക്കുന്നു...
പുലിമുരുകനെ ജനം ഏറ്റെടുത്തു കഴിഞ്ഞു എന്നത് സത്യമാണ്...അതിനിടയില്‍ ഈ സിനിമ ഇഷ്ടപ്പെടാത്തവരും ഉണ്ടാകും... അവരെയും അംഗീകരിക്കുന്നു.. ഒന്നു രണ്ടു സുഹൃത്തുക്കള്‍ ഈ ചിത്രത്തെ വിമര്‍ശിച്ചു കണ്ടിരുന്നു.. അവരോട് മറുപടി പറയാന്‍ പോലും ഞാന്‍ നിന്നിട്ടില്ല.. അതിന്‍റെ ആവശ്യം പോലും ഇല്ല.. അവരുടെ സ്വാതന്ത്ര്യം...
ഒരു സ്ത്രീ പുലിമുരുകനെ കുറിച്ചു വളരെ വൃത്തികെട്ട രീതിയില്‍ എഴുതിയ ഒരു ചവറ് വായിക്കാന്‍ ഇടയായി... പണ്ട് ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ റിവ്യു എഴുതിയിരുന്ന എനിയ്ക്കു ആ വായിച്ചതിനെ റിവ്യു എന്നു പറയാനുള്ള നിലവാരം ഉള്ളതായി തോന്നിയില്ല, അതാണ് ചവര്‍ എന്നു പറഞ്ഞത്.. മോഹന്‍ലാലിന്‍റെ വെബ്സൈറ്റ് പാകിസ്ഥാനികള്‍ പണ്ടു ഹാക്ക് ചെയ്തതിനു പാകിസ്ഥാന്‍ ആര്‍മിയുടെ പേജ് ഹാക്ക് ചെയ്തു തിരിച്ചടിച്ച പാരംബര്യമുള്ള ലാല്‍ ഫാന്‍സ് എത്ര രൂക്ഷമായി അതിനോട് പ്രതികരിയ്ക്കും എന്നു ഊഹിക്കാവുന്നതേ ഉള്ളൂ.. അതേ തുടര്‍ന്നു പല ആധുനിക ഫെമിനിസ്റ്റ് കൊച്ചമ്മമാരും 'ഫാന്‍സ് ഗുണ്ടകള്‍' എന്നു പറഞ്ഞു അവരെ വിശേഷിപ്പിക്കുന്നതു കണ്ടു... ഷറപ്പോവയേം മറ്റും ഫെയ്സ്ബുക്കില്‍ തെറിയഭിഷേകം നടത്തുന്ന മലയാളികളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കാറുള്ള പല മാധ്യമങ്ങളും ആ വിളി ആവര്‍ത്തിച്ചും കണ്ടു...
*AC കാറില്‍ നിന്നു ഇറങ്ങി AC പാര്‍ലറില്‍ കയറി പുട്ടിയുടെ മേല്‍ പുട്ടിയിട്ടു നടക്കുന്ന കൊച്ചമ്മമാരോട് ഒരു കാര്യം പറയാം...* താരാരാധനയുടെ പേരിലായാലും എന്തിന്‍റെ പേരിലായാലും ഈ പറഞ്ഞ 'ഫാന്‍സ് ഗുണ്ടകള്‍' ചാരിറ്റിയ്ക്കു വേണ്ടി വര്‍ഷാവര്‍ഷം ചിലവഴിക്കുന്നത് ലക്ഷങ്ങളാണ്.. ഇതില്‍ *ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മുതല്‍ ഓട്ടോറിക്ഷാ തൊഴിലാളികളും കൂലിപ്പണിക്കാരും വരെ ഉള്‍പ്പെടും..ദിവസക്കൂലിയ്ക്കു പണിയ്ക്കു പോയി അതില്‍ നിന്നും ഒരു തുക ഇഷ്ടതാരത്തിന്‍റെ പേരില്‍ ചാരിറ്റിയ്ക്കു വക മാറ്റുന്ന 'ഫാന്‍സ് ഗുണ്ടകളുടെ' നിഴലിനോട് ചേര്‍ന്നു നില്‍ക്കാനുള്ള യോഗ്യത എന്‍കിലും ഉണ്ടോ എന്ന് ഫെമിനിസ്റ്റ് കൊച്ചമ്മമാര് സ്വയം വിലയിരുത്തുന്നത് നല്ലതാണ്...* അങ്ങനെയുള്ള അവര് ഒരു കവറ് പാല് പൊട്ടിച്ചു ഇഷ്ടതാരത്തിന്‍റെ ഫ്ലക്സില്‍ ഒഴിച്ചതു കൊണ്ടോ, തീയറ്ററില്‍ പേപ്പറ് കീറി എറിഞ്ഞാഘോഷിച്ചതു കൊണ്ടോ ഇവിടൊരു സവിധവും തകരാന്‍ പോകുന്നില്ല..... കൊച്ചമ്മമാര്‍ക്കു വീട്ടില്‍ ചുമ്മാ കുത്തിയിരിക്കുംബോള്‍ ചോറ് എല്ലിന്‍റെടേല്‍ കുത്തണേന്‍റ പ്രശ്നം ആണെന്‍കില്‍ വണ്ടിയെടുത്തു നേരെ അട്ടപ്പാടീലോട്ട് വിട്.. അവിടെ ചെന്ന് പട്ടിണി കിടക്കണ കുറച്ചു പിള്ളേര്‍ക്കു ഭക്ഷണം വാങ്ങി കൊടുത്ത് സെല്‍ഫിയെടുത്തു ഫെയ്സ്ബുക്കില്‍ ഇട്... ഞാനും ലൈക്കടിക്കാം....
വാല്‍സ്... ചുമ്മാ വഴീ കുത്തിയിരിക്കാതെ എഴീച്ചു പോയീന്‍ അമ്മച്ചീ....
നിരീക്ഷണബുദ്ധിയോടെ ചിത്രങ്ങളെ കാണണം എന്ന് മാതാപിതാക്കൾ ആണ് ചേച്ചിയെ പഠിപ്പിച്ചത് എന്ന് പറഞ്ഞല്ലോ..
ഈ ലോകത്ത്‌ പല തരം സിനിമകൾ ഉള്ളവിവരം അവർ പറഞ്ഞു തരാൻ മറന്നുപോയോ? ഓരോ സിനിമക്കും പോകുമ്പോൾ അത് എന്ത് തരത്തിലുള്ള സിനിമയാണെന്ന് അറിഞ്ഞ്  ആ മുൻവിധിയോടെ വേണം ആ ചിത്രത്തെ സമീപിക്കാൻ എന്ന് പറഞ്ഞു തന്നിട്ടില്ലെയോ? പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റാന്റ്  മാസ്റ്റര്‍ ഉള്ളൊരു ആക്ഷൻ ചിത്രം, കഥകളി പഠിപ്പിക്കുന്ന സിനിമ ആണെന്നു കരുതിയാണോ ഭവതി ടിക്കറ്റെടുത്തത്.. നിങ്ങളെ പോലെ വല്യ നിരീക്ഷകരുടെ കാര്യം എനിക്ക് അറിയില്ല പക്ഷെ ഞങ്ങളെ പോലെ സാധാരണക്കാർ ഒരിക്കലും ഒരു തന്മാത്ര പ്രതീക്ഷിച്ചു നരസിംഹം കാണാൻ പോയിട്ടില്ല.. ഒരു ആറാം തമ്പുരാൻ പ്രതീക്ഷിച്ചു ദൃശ്യം കാണാൻ പോയിട്ടില്ല.
പക്കാ മസാല ആക്ഷൻ ചിത്രങ്ങളെയും MTയുടെയും, തകഴിയുടെയും സിനിമകൾ കാണാൻ പോകുന്ന മനോഭാവത്തോടെ സമീപിക്കുന്ന ചേച്ചിക്ക്  ഇനിയും പിടികിട്ടാത്ത ഒരു കാര്യം ഞാൻ പറയാം, സിനിമ ഒരു കഥ എന്നതിന് അപ്പുറം വിഷ്വലൈസേഷൻറെയും ഗ്രാഫിക്സ്ന്റെയും ഇമോഷൻസിന്റെയും ആക്ഷൻസിന്റയും ഒരു പ്രൊപോഷണൽ കോമ്പിനേഷൻ എന്ന തലത്തിലേക്ക് മാറിക്കഴിഞ്ഞു.  ഒരു പക്കാ കമേഴ്സ്യൽ ചിത്രം കാണാൻ കയറിയിട്ട് സിനിമ വിശ്വോത്തരമയില്ല എന്ന് വിലപിക്കുന്നതിലെന്ത് അർത്ഥമാണുളളത്. കലാമൂല്യമുളള പടങ്ങളെയും കച്ചവട സിനിമകളെയും ഒരേ ത്രാസിൽ തൂക്കി നോക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ഒരു ക്ലാസ് ചിത്രത്തിലെ കഥയും ഡെപ്തും ഒരു മാസ്സ് മസാല ചിത്രത്തിന് ഉണ്ടാക്കുകയില്ല എന്ന് മനസിലാക്കാനുള്ള മിനിമം ബുദ്ധി ചേച്ചിക്ക് ഉണ്ടാകാഞ്ഞതാണ് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം. *എല്ലാ സിനിമക്കും നല്ല കഥ ഉണ്ടാവണം ,കുടുംബചിത്രം ആകണം , സോഷ്യൽ മെസേജ് നൽകണം എന്നൊക്കെ ഉള്ള മലയാളിയുടെ സൊ കാൾഡ് പ്രജുഡീസിൽ നിന്ന് ഇനിയെങ്കിലും ഒന്ന് മാറിചിന്തിക്കുന്നത് നന്നായിരിക്കും*.
പുലിമുരുഗനിൽ ഉപയോഗിച്ചപോലത്തെ ഇത്രയും മികച്ച ആക്ഷൻ സിനുകളോ ഗ്രാഫിക് എഫ്ഫെക്റ്റ്കളോ മലയാള സിനിമയിൽ ഈ അടുത്തകാലത്തെ ഒന്നും ഉപയോഗിച്ചിട്ടില്ല. ലോക സിനിമകളുടെ കാര്യം പോട്ടെ ഇന്ത്യൻ സിനിമായുമായി കമ്പയർ ചെയ്താൽ പോലും മലയാള സിനിമ ഇനിയും ഒരുപാടു വളരാൻ കിടക്കുന്നു. എല്ലാ പടത്തിലും ഒരുപാട് കഥയും, ഡെപ്തും വേണമെന്നുള്ള നിങ്ങളെപ്പോലുള്ള മലയാളികളുടെ മനോഭാവവും അതിനൊരു കാരണം തന്നെ ആണ് . ആക്ഷൻ മൂവി കാണാൻ പോകുമ്പോൾ അതിൽ ലോഹിതദാസിന്റെ സിനിമയിലെ പോലെ കഥ വേണം എന്ന് കരുതിയിരിക്കുന്നത് ശുദ്ധപോഴത്തരം അല്ലെ.  ഇതിൽ ഉപയോഗിച്ച പോലുള്ള ടെക്‌നിക്‌സും ഗ്രാഫിക്സും  ഇതിലും മികച്ച രീതിയിൽ വരും നാളുകളിൽ മലയാള സിനിമയിൽ കാണാൻ കഴിഞ്ഞാൽ അത് പുലിമുരുകന്റെ വിജയത്തിന് ശേഷം സംഭവിച്ച മാറ്റം ആയിരിക്കും. പുലിമായി 2 ഫയിട്ട് സീനേ ചിത്രത്തിലുള്ളു എന്ന് ചേച്ചി കുറ്റം പറയുകയുണ്ടായല്ലോ... അതിൽ കൂടുതൽ പുലിയുമായി ഫയിട്ട് ഉണ്ടായിരുന്നേൽ ഈ പടത്തിൽ എന്താ പുലിയായി അടി മാത്രമേയുള്ളു എന്ന് ചേച്ചി പറഞ്ഞാണെ.
അന്യസംസ്ഥന ചിത്രങ്ങളെ പോലെ നമ്മുടെ കൊച്ചു ഫിലിം ഇൻഡസ്ടറി വളരാത്തതിനെ കുറ്റം പറയുകയും ഇത്രെയും എഫ്‌ഫോർട്ട് എടുത്തു മലയാള സിനിമയെ ആ ലെവലിലേക്ക് കൊണ്ടുപോകുന്ന പുലിമുരുഗൻ എന്ന സിനിമയെ ഒരു റിവ്യൂവിലൂടെ അധിക്ഷേപിക്കുന്ന എല്ലാ ചേച്ചിമാരും ഒന്ന് മനസിലാക്കിയാൽ നല്ലത്, പുലിമുരുഗൻ ഒരു മോശം ചിത്രമായിരുന്നെങ്കിൽ വെറും 6 ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ നേടി ചരിത്രം സൃഷ്ടിക്കില്ലായിരുന്നു., വൈശാഖ് എന്ന സംവിധായകന്റെയും മോഹൻലാൽ എന്ന നടന്റെയും മറ്റ് ആർട്ടിസ്റ്റുകളുടെയും വർഷങ്ങളോളമുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് പുലിമുരുകൻ, അതുപോലെ 22 കോടി മുടക്കാൻ തയ്യാറായ ടോമിച്ചൻ മുളകുപാടത്തിന്റെ ചങ്കൂറ്റവും. ലാൽ ഫാൻസ്‌ പൊങ്കാല ഇട്ടതിനെ കുറിച്ച് വിലപിക്കുകയുണ്ടായല്ലോ, ഒരു നല്ല കലാസൃഷ്ടിക്കു അതും *മലയാള സിനിമ ഇന്നേവരെ കാണാത്ത ഫോർമാറ്റിൽ ഒരു ചിത്രം ഒരുക്കിയതിനെ ഇത്രയും അപമാനിക്കുന്ന തരത്തിൽ മോശമായ രീതിയിൽ ഇട്ട ഈ പോസ്റ്റിനു ബാക്കിയുള്ളവരിൽ നിന്നും എന്ത് മാന്യതയാണ് പ്രതീക്ഷിക്കുന്നത്..*
ഒരു കാര്യം കൂടെ പറഞ്ഞു നിർത്തുന്നു. ചേച്ചിയുടെ റിവ്യൂ കണ്ടപ്പോൾ നാട്ടിൽ തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുന്ന ഒരു അമ്മാവനെ ഓർമ വന്നു.  ഒരു വീട് പാല് കാച്ചൽ ചടങ്ങിന് പോയി എല്ലാവരും വീടിനെ കുറിച്ച് നല്ല അഭിപ്രായങ്ങൾ പറയുന്നതു കേട്ട കക്ഷി വീട് മുഴുവൻ ചുറ്റി നടന്നു ഒരു കുറ്റം കണ്ടുപിടിക്കാൻ.  ഇതൊക്കെ കണ്ടു നിന്ന വീടിന്റെ ഉടമസ്ഥൻ അമ്മാവനോട് ചോദിച്ചു.. വിട് എങ്ങനെയുണ്ട്.. അപ്പോൾ അമ്മാവൻ,  വീടൊക്കെ കൊള്ളാം, പക്ഷെ ഇത് *പൊളിച്ചെടുക്കാൻ വല്യ പ്രയാസം ആയിരിക്കും...*
-forward msg-
More updates
E4Ⓜedia

No comments: