*1. മുന്തിരിവള്ളികൾ തളിർക്കുബോൾ*
----------------------Rating : 3.5/5
*2. ജോമോന്റെ സുവിശേഷങ്ങൾ*
----------------------Rating : 2/5
*@YaduEzr*
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
*🔹 മുന്തിരിവള്ളികൾ തളിർക്കുബോൾ*
പകരം വെക്കാനില്ലാത്ത ലാൽഭാവങ്ങളിലേക്കുള്ള
തിരിച്ച് പോക്കാണ് ഈ ജിബു ജേക്കബ് ചിത്രം
മോഹൻലാൽ എന്ന നടനെ ആവോളം പ്രയോജനപ്പെടുത്തിയ 2016നെ ഓർമ്മിപ്പിച്ച് കൊണ്ട് ഈ വർഷവും ലാലേട്ടൻ
അരങ്ങ് വാഴുന്നു.
പ്രണയോപനിഷത്തിനെ ആധാരമാക്കി എടുത്ത
മുന്തിരിവള്ളികൾ തളിർക്കുബോൾ
സമീപക്കാലത്തേ ഏറ്റവും മികച്ച കുടുംബചിത്രമാകുന്നത്
ഉന്നച്ചന്റെയും ആമിയുടേയും
തകർപ്പൻ പ്രകടനത്തിലൂടെയാണ്.
പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.
അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ
കുടുംബത്തോടൊപ്പം ഈ മുന്തിരിച്ചാറിന്റെ രുചിയറിയാം.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
*🔹ജോമോന്റെ സുവിശേഷങ്ങൾ*
സത്യൻ അന്തിക്കാട് - ദുൽഖർ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ
പുതിയ ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ.
മുകേഷ്, ഐശ്വര്യ ,അനുപമ തുടങ്ങി വലിയ താരനിരയുള്ള ഈ ചിത്രം നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗ്ഗരാജ്യവുമായ് പ്രമേയപരമായ് സാമ്യമുണ്ട്.
കോടീശ്വരനായ വിൻസെന്റും (മുകേഷ്) 4 മക്കളും അടങ്ങിയ ഒരു കുടുംബവും
അപ്രതീക്ഷിതമായ് വരുന്ന
സാമ്പത്തിക പ്രശ്നങ്ങളും നാട് വിടലും അടങ്ങി
ജേക്കബിൽ പറഞ്ഞതെല്ലാം ജോമോനിലും ആവർത്തിക്കുന്നുണ്ട്.
എന്നാൽ സകലതും തിരിച്ച് പിടിച്ച് വീരനാകുന്ന നായകനെ
ചിത്രത്തിലെവിടേയും കാണാനാകില്ല.
നമ്മുടെ കൂട്ടത്തിലെവിടെയോ ജോമോനെ കാണാം
കാരണം അത്രക്ക് മനോഹരമായ് ദുൽഖർ ആ കഥാപാത്രം ചെയ്തു.
മുകേഷ് എന്ന നടന്റെ കരിയർ
ബെസ്റ്റ് വേഷങ്ങളിലൊന്ന് തന്നെയായിരിക്കും വിൻസെന്റ്.
ഒരേ റൂട്ടിൽ ഓടുന്ന ബസ് ഇത്തവണ
നാട് വിട്ട് ഓടുന്ന നായകന് പിറകേ പോയപ്പോൾ മോശം പറയാനില്ലാത്ത കാഴ്ച്ച സമ്മാനിക്കുന്നു.
വരവേൽപ്പ്, രസതന്ത്രം തുടങ്ങി തന്റെ തന്നെ മുൻ ചിത്രങ്ങളെ ഓർത്തെടുക്കാവുന്ന രംഗങ്ങൾ ആവോളമുണ്ട് ജോമോനിൽ
ആദ്യ പകുതിയിലെ ആരവങ്ങളും രണ്ടാം പാതിയിലെ വലിച്ച് നീട്ടലും
ചിത്രത്തിന്റെ ആകെ തുകയിൽ നിരാശ സമ്മാനിച്ചേക്കാം.
https://m.facebook.com/?_rdr






No comments: