Search This Blog

Thoughts on ലിറ്റിൽ ഫോറസ്റ്റ്


🔹753. "ലിറ്റിൽ ഫോറസ്റ്റ്"


Gnr :- Drama
Lang :-  കൊറിയൻ

കൊറിയൻ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഈ സിനിമ നിർബന്ധമായും കണ്ടിരിക്കണം, കാരണം ഒരുപക്ഷേ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത 
ഒരു കൊറിയൻ പശ്ചാത്തലത്തിലായിരിക്കും ഈ ചിത്രം കഥ പറഞ്ഞിട്ടുണ്ടാവുക. 

-Yadu EZr

കൃഷിയും കൂട്ടുകാരും പലതരം ഭക്ഷണങ്ങളും എല്ലാമായി മലയാളത്തിലെ 
'സോൾട്ട് N പെപ്പർ' എന്ന ചിത്രം കൊറിയൻ പശ്ചാത്തലത്തിൽ പറിച്ചുനട്ടത് പോലെ ഒരു സിനിമ. അതാണ് ലിറ്റിൽ ഫോറസ്റ്റ് എന്ന ഈ ചിത്രം എനിക്ക് സമ്മാനിച്ചത്.

കുറച്ചു കാലങ്ങൾക്കു ശേഷം തൻറെ വീട്ടിലേക്ക് തിരികെ വരുന്ന നായിക, അവൾ ഇപ്പോൾ ഒറ്റയ്ക്കാണ്, കൂടെയുണ്ടായിരുന്ന അമ്മ മറ്റാരുടെയോ കൂടെ ജീവിക്കാൻ പോയപ്പോൾ അമ്മയെ തോൽപ്പിക്കാനെന്നോണം കഷ്ടപ്പെട്ട് ജീവിക്കുന്ന അവൾ തൻറെ ജീവിതത്തിൽ ആകെ ഇഷ്ടപ്പെട്ട് ചെയ്യുന്നത് വയറു നിറയെ ഭക്ഷണം കഴിക്കുക എന്നത് മാത്രമാണ്.
എന്നാൽ അവൾ ഉണ്ടാക്കുന്ന ആ ഭക്ഷണത്തിൽ പോലും തൻറെ അമ്മയുടെ നിഴൽ പതിക്കുന്നുണ്ടെന്ന് ഓരോ നിമിഷവും അവളെ മനസ്സിലാക്കിച്ച് കൊണ്ടിരിക്കുന്നു. 







പ്രത്യക്ഷത്തിൽ ചെറുത് എന്ന് തോന്നിപ്പിക്കുന്ന എന്നാൽ ഇമോഷൻസിന് നല്ല പ്രാധാന്യം കൊടുത്തുള്ള മികച്ചൊരു കഥാഗതി ആണ് ഈ ചിത്രത്തിനുള്ളത്.

വേഗത കുറഞ്ഞ ആഖ്യാനം 
സഹിക്കാൻ സാധിക്കുന്നവർ ധൈര്യത്തോടെ ലിറ്റിൽ ഫോറസ്റ്റ് കാണൂ. 
ആകെ തരാനുള്ള ഒരു മുന്നറിയിപ്പ്,
ഈ സിനിമ കാണാനിരിക്കുമ്പോൾ പരമാവധി വയറുനിറയെ നിങ്ങളെന്തെങ്കിലും കഴിച്ചിരിക്കണം.

പഴങ്ങളും ധാന്യങ്ങളും മത്സ്യവും എന്തിന് പൂക്കൾ വരെ ചട്ടിയിലിട്ട് പൊരിച്ചും ശേഷം കൊതി തോന്നിപ്പിക്കും വിധം കഴിച്ചും പ്രേക്ഷകനെ ഇഷ്ടപ്പെടുത്തുന്നുണ്ട് ഈ ചിത്രം.

ഈ സിനിമയ്ക്ക് പറയാനുള്ളത് ചെറിയൊരു കഥയാണ് , അതു വൃത്തിയായി പറഞ്ഞു എന്നതും പ്രധാന നടിയുടെ പ്രകടനവും ക്യൂട്ട്നെസ്സും സിനിമയിൽ നിന്ന് കണ്ണെടുക്കാൻ തോന്നിപ്പിക്കാത്ത വിധത്തിൽ സിനിമയെ നല്ലൊരു അനുഭവമാക്കി തീർക്കുന്നുണ്ട്.
#Watchable

''My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 ജനമൈത്രി

1 comment:

  1. നല്ല റിവ്യൂ . ചിത്രം കണുകയാണ്

    ReplyDelete