Search This Blog

Thoughts on സാഹോ

🔹 Highly expected but disappointed
.
.
.
ഇതാണ് ഭൂരിഭാഗം അഭിപ്രായങ്ങളും, എന്നാൽ ഈ പറഞ്ഞ expectation ഇല്ലായിരുന്നെങ്കിലോ?
അതെ എനിക്ക് സാഹോ ആവറേജ് അനുഭവമാണ്

752. "സാഹോ"

Gnr :- Action Thriller
Lang :-  തെലുഗു


The Bad

കുട്ടിക്കാലത്ത് കണ്ട കാർട്ടൂണുകളിൽ പോലും ഇതിലും മികച്ച VFX വർക്ക് കണ്ടിട്ടുണ്ട്.
ആദ്യപകുതിയിലെ പേസിംഗ് ഇല്ലായ്മ.
റൊമാൻസ് രംഗങ്ങൾ.
ചിലപ്പോഴൊക്കെ ഒരു ഗ്യാങ്സ്റ്റർ സ്പൂഫ് ആണോ എന്ന് തോന്നിപ്പിക്കും വിധമുള്ള അവതരണം.
അഭിനേതാക്കളും, സംവിധായകനും അടക്കം സിനിമയിൽ പ്രവർത്തിച്ചവർ എല്ലാം തന്നെ ശരാശരി പ്രകടനത്തിൽ ഒതുക്കിയപ്പോൾ VFX കമ്പനി മാത്രം പേരിന് എവിടേയും മികവു പുലർത്തിയില്ല.
......
ഇങ്ങനെ നെഗറ്റീവ് പറയുകയാണെങ്കിൽ ഒരുപാട് പറയേണ്ടിവരും.

The Good

ഇന്റർവെല്ലിന് ശേഷം വരുന്ന ഒരു ചേസിംഗ് രംഗം.

-Yadu EZr

അക്രമങ്ങളും ഗ്യാങ്ങ്സ്റ്റർ വാറും അരങ്ങുവാഴുന്ന വാജിയിലാണ് കഥ തുടങ്ങുന്നത്.
അവിടുത്തെ ഏറ്റവും വലിയ ഗ്യാംങ്സ്റ്റർ, വർഷങ്ങൾക്കുശേഷം തന്റെ മകനെ കാണാൻ വേണ്ടി ഇന്ത്യയിൽ എത്തുകയും ഇവിടെവെച്ച്  അയാൾ കൊല്ലപ്പെടുകയും ചെയ്യുന്നു.
ശേഷം അയാളുടെ ഡോൺ പദവിയും വലിയൊരു സമ്പാദ്യവും സ്വന്തമാക്കാൻ മറ്റുള്ളവർ ശ്രമിക്കുന്നതും ഇതേസമയം ഇന്ത്യയിൽ
അണ്ടർകവർ ഓപ്പറേഷനിലൂടെ ഒരു കേസ് അന്വേഷിക്കുന്ന അശോക് ചക്രവർത്തി എന്ന പോലീസ് ഓഫീസറുടെ കഥയും
പറഞ്ഞാണ് സിനിമ തുടങ്ങുന്നത്.

ഇന്റർവെൽ വരെ ഒരു തട്ടിക്കൂട്ട് തെലുങ്ക് സിനിമയുടെ ക്വാളിറ്റി മാത്രമുള്ള ഈ ചിത്രം എന്നെ അമ്പേ നിരാശപ്പെടുത്തിയിരുന്നു.
ശേഷം രണ്ടാം പകുതിയിൽ കഥ കൂടുതൽ വികസിക്കുകയും മികച്ചൊരു ചേസിംഗ് രംഗം വരുകയും ചെയ്യുമ്പോൾ പോരായ്മകൾ ചെറുതായി മറന്നു തുടങ്ങും.
എന്നിരുന്നാൽ പോലും അസഹനീയമായ VFX വർക്കുകളും കൾട്ട് പരിവേഷം സൃഷ്ടിക്കുന്ന റൊമാൻസ് പോലുള്ള രംഗങ്ങളും തുടരെ വന്ന് ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ക്ലൈമാക്സിൽ ഗുണ്ടകളെ കൊന്നു ചോരയുമായ് പ്രഭാസ് ഇരിക്കുന്ന ഒരു രംഗമുണ്ട്,
ശേഷം മെയിൻ വില്ലൻ വന്നു ഡയലോഗടിക്കുമ്പോൾ മുഖത്തേ ചോര തുടയ്ക്കുന്നുണ്ട്,
ഈ ഭാഗത്തെ VFX വർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല, കൂടാതെ വാജിയിൽ വെച്ചുള്ള ഗൺഫയറിംഗ് രംഗത്തിൽ പൂരവെടിവെപ്പിനിടെ പ്രേമിച്ചു കൊണ്ടിരിക്കുന്ന പ്രഭാസും ശ്രദ്ധ കപൂറും ഗ്യാങ്സ്റ്റർ സ്പൂഫിനെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.
കണ്ണ് അടച്ചു പിടിച്ചാണോ ഇവന്മാര് ഇതൊക്കെ ചെയ്തത് എന്ന് തോന്നിപ്പോകും.

സംവിധാനത്തിലെ പാളിച്ചകൾ ഒരുപാടുണ്ട് സിനിമയിൽ, 350 കോടി ബഡ്ജറ്റിൽ 300 കോടി കൊണ്ട് ഒരു ചേസിംഗ് രംഗം ഒരുക്കുകയും ബാക്കി 50 കോടി കൊണ്ട് തട്ടിക്കൂട്ടി ഒരുസിനിമ ഒരുക്കുകയും ചെയ്തതുപോലെ.

പ്രഭാസിന്റെ അഭിനയം , ലുക്ക്, ഫൈറ്റ് എല്ലാം തന്നെ ചിത്രത്തിൽ മുഴച്ചു നിൽക്കുന്നുണ്ട്. മോശമാണ് എന്നല്ല, ഈ ചിത്രത്തിന് അത് മാച്ചാകുന്നില്ല എന്നാണ്.
ശ്രദ്ധ കപൂർ, അരുൺ വിജയ്, ലാൽ തുടങ്ങി അഭിനേതാക്കളെല്ലാം തന്നെ കഷ്ടപ്പെട്ട് ശരാശരിയിൽ എത്തി നിൽക്കുന്നു.
ശ്രദ്ധ കപൂർ അവതരിപ്പിക്കുന്ന അമൃത നായർ എന്ന കഥാപാത്രത്തെ കാണിക്കുമ്പോഴെല്ലാം vidhya vofന്റെ പാട്ട് തിരുകികയറ്റിയത് നന്നായി മുഴച്ചു നിൽക്കുന്നുണ്ട്.
പിന്നെ ഒരുപാട് കാര്യങ്ങൾ കല്ലുകടിയാകുന്നതു കൊണ്ട് പലതും വിട്ടുകളയാം.

ഒരു തവണ കണ്ടു മറക്കാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്, അതു മാത്രമേ സിനിമയിൽ ഉള്ളുതാനും.
ആകെത്തുകയിൽ ഓർക്കുമ്പോൾ പേരിനൊരു കഥയും ചേസിംഗ് രംഗം മാറ്റിനിർത്തിയാൽ തട്ടിക്കൂട്ട് സംവിധാനവും ഉള്ള
ഈ സിനിമ പോരായ്മകളിലും ഒരു ശരാശരി കാഴ്ച്ചാനുഭവം നൽകുന്നു.
#Average

''My Rating : 2.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》Little Forest

No comments: