Search This Blog

Thoughts on പൊറിഞ്ചു മറിയം ജോസ്

🔹 പറയാൻ കൊള്ളാവുന്ന ഒരു കഥ ഇല്ലെങ്കിലും സ്ക്രീനിൽ ചുമ്മാ തല കാണിച്ചവർപോലും കഥാപാത്രങ്ങളെ അടയാളപ്പെടുത്തിയ മികച്ച സിനിമ അനുഭവമാണ് പൊറിഞ്ചു മറിയം ജോസ്.

751. "പൊറിഞ്ചു മറിയം ജോസ്"

Gnr :- Action Drama
Lang :-  മലയാളം

The Bad

കണ്ടുമടുത്ത ഒരു കഥയാണ് സിനിമയ്ക്കുള്ളത്, ഒരൽപം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മികച്ചതാക്കാവുന്ന സിനിമ,
കൂടാതെ അങ്ങിങ്ങായി വരുന്ന വലിച്ചു നീട്ടലും.
എന്നിരുന്നാൽ പോലും
ബോറടിപ്പിക്കാതെ കണ്ടിരിക്കാൻ സാധിക്കുന്ന സിനിമയാണ് പൊറിഞ്ചു മറിയം ജോസ്.

The Good

വിജയരാഘവൻ, സുധി കോപ്പ, രാഹുൽ മാധവ് തുടങ്ങി അഭിനയിച്ച എല്ലാവരും തന്നെ കഥാപാത്രങ്ങളെ മികച്ചതാക്കി.
ചായാഗ്രഹണവും പശ്ചാത്തലസംഗീതവും അടക്കം സിനിമയിലെ എല്ലാ മേഖലയും കാഴ്ച്ചയെ മോശമാക്കാത്ത വിധം ചിത്രത്തിൽ അനുഭവപ്പെടുത്തുന്നു.

- Yadu EZr

ചിത്രം നടക്കുന്ന കാലഘട്ടം വർഷങ്ങൾക്ക് മുൻപാണ്, ഒരു പള്ളി പെരുന്നാളിന് നടക്കുന്ന ചെറിയൊരു പ്രശ്നം, അതിനു മറുപടി കൊടുക്കുന്ന അടുത്ത പള്ളി പെരുന്നാൾ!
ഒരു പ്രതികാര കഥ എന്നതിലുപരി കഥാപാത്രങ്ങളുടെ ഇമോഷൻസിന് പ്രാധാന്യം കൊടുത്തുകൊണ്ട് അവിശ്വസനീയമായ ഒരു കഥയെ വിശ്വസിപ്പിക്കും വിധം പറയുകയാണ് പൊറിഞ്ചു മറിയം ജോസ്.

പൊറിഞ്ചു, മറിയം, ജോസ്  എന്നീ മൂന്നു കൂട്ടുകാരിലൂടെ കഥ തുടങ്ങുന്ന ഈ സിനിമ ശേഷം അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളും അതിലൂടെ വരുന്ന പ്രശ്നങ്ങളും കാണിക്കുകയാണ്. പ്രകടനത്തിൽ ജോജു കയ്യടി നേടുമ്പോൾ ചെമ്പൻ ചിരിപ്പിക്കുകയും നൈല തരക്കേടില്ലാത്ത തരത്തിൽ നന്നാക്കുകയും ചെയ്യുന്നുണ്ട്.

സിനിമയിൽ എടുത്തു പറയേണ്ട മേന്മ
മാസ്റ്റർ ഡയറക്ടർ ജോഷിയുടെ അവതരണമികവാണ്.
അദ്ദേഹത്തെ പോലെ ഒരു ക്രാഫ്റ്റ്മാൻ തുടർച്ചയായി മൂന്നു പരാജയങ്ങൾ നേരിട്ടപ്പോൾ അദ്ദേഹത്തിൻറെ ആരാധകൻ എന്ന നിലയ്ക്ക് ഒരു ഗംഭീര തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു,
ആകെത്തുകയിൽ ഈ സിനിമ കയ്യടി നേടുമ്പോൾ അവതരണത്തിൽ ജോഷി 100ൽ 100 നേടി വിജയം സ്വന്തമാക്കുന്നുമുണ്ട്.

1980കളിലെ ഒരു കഥയെ അതിൻറെ പൂർണ്ണതയിൽ സ്ക്രീനിൽ എത്തിച്ച സിനിമയാണ് പൊറിഞ്ചു മറിയം ജോസ്.
മാസ്സ് രംഗങ്ങളും ബോറടിപ്പിക്കാത്ത ആഖ്യാനവും തിയേറ്ററിൽ ഈ ചിത്രത്തെ കൈയ്യടിച്ചു കാണാൻ സാധിപ്പിക്കുന്നുണ്ട്,
അങ്ങിങ്ങായി വരുന്ന ചില പോരായ്മകൾ കണ്ടില്ലെന്നു നടിച്ചാൽ നല്ലൊരു തിയേറ്റർ അനുഭവം.
#Watchable

''My Rating : 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》സാഹോ

No comments: