Thoughts on കൽക്കി
733.🔹 കൽക്കി
Gnr :- Action
Lang :- മലയാളം
ആദ്യ ദിവസം കാണാൻ വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തു, എന്നാൽ അന്നേദിവസം പ്രളയം വന്നതുകൊണ്ട് കാണാൻ സാധിച്ചില്ല ( ആ പൈസയും പോയി ). ശേഷം നെഗറ്റീവ് അഭിപ്രായങ്ങൾ മാത്രം കേട്ട് ഇന്നലെ വീണ്ടും ടിക്കറ്റ് എടുത്തു.
#Average
-YaduEZr
10 പേക്കറ്റ് സിഗരറ്റും മൂന്ന് കേസ് വിസ്കിയും....
പിന്നെ ചക്ക എന്ന് പറയുമ്പോൾ 'തീട്ടകുണ്ടിൽ വീണ മാങ്ങ' എന്ന് പറയുന്നതരം ഡയലോഗുകളും...
ഇതൊക്കെ ഉണ്ടെങ്കിൽ മാസ്സ് ആയെന്ന് വിചാരിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ
അവർക്കുള്ള മധുരമറുപടിയാണ് മിഖായേലും ഇപ്പോൾ കൽക്കിയും തീയേറ്ററുകളിൽ നേരിടുന്നത്...
കാണുന്ന രണ്ടുമണിക്കൂർ ആസ്വദിച്ചു കണ്ട് തിയറ്റർ വിട്ടിറങ്ങുമ്പോൾ ഇതെന്തിനു കണ്ടു എന്ന് ചിന്തിപ്പിക്കുന്ന തരം ഒരുസിനിമ.
ഗുണ്ടായിസം മാത്രമുള്ള ഒരു നാട്, നോക്കുകുത്തിയായി ഒരു പോലീസ് സ്റ്റേഷൻ, മനംനൊന്ത് SIയുടെ മരണം, ഈ കഥാഗതിയിൽ തന്നെ മനസ്സിലാകും വരാൻ പോകുന്ന പുതിയ SI നായകനാണെന്നും സംവിധായകൻ അതുവരെ വില്ലൻമാരെന്നും പറഞ്ഞു നമുക്ക് മുമ്പിൽ കാണിച്ചിരിക്കുന്ന കോമാളികൾ ക്ലൈമാക്സ് പഞ്ചിൽ തൂഫാനടിക്കുമെന്നും.
എടുത്തു പറയാൻ ഒരു മേന്മയും ഈ സിനിമയിൽ ഇല്ല. എന്നാൽ കണ്ടിരിക്കുമ്പോൾ ചുമ്മാ നേരമ്പോക്കിന് ഈ സിനിമ ബോറടിക്കാതെ കാണാനും പറ്റും.
ലോജിക് നോക്കേണ്ടതല്ലെങ്കിലും പ്രേക്ഷകന്റെ കണ്ണിനിട്ട് കുത്തുന്ന തരത്തിലുള്ള കുറച്ചു രംഗങ്ങൾ സിനിമയിലുണ്ട്. പ്രകടനത്തിൽ വില്ലന്മാർ ബോറന്മാരാകുമ്പോൾ, ടോവിനോ തന്നെകൊണ്ടാവുംപോലെ ചെയ്തു വച്ചിട്ടുണ്ട്.
ആദ്യപകുതി ഒരു മാസ്സ് അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ ഇൻറർവെൽ പഞ്ച് കാണാൻ നല്ല രസമുണ്ടായിരുന്നു, എന്നാൽ ശോഷിച്ച രണ്ടാംപകുതി അസ്സലൊരു വധമാണ്.
ക്ലൈമാക്സ് ഫൈറ്റ് അടക്കം ഫൈറ്റുകൾ എല്ലാംതന്നെ നന്നായിട്ടുണ്ട്, പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ചിത്രത്തിന്റെ മൂഡിനോട് അടുത്തു നിൽക്കുന്നുമുണ്ട്.
ഈ സിനിമ കാണേണ്ട ഒരു സിനിമ അല്ല, പ്രത്യേകിച്ചൊന്നും ഓഫർ ചെയ്യാത്ത ഒരു രണ്ട് മണിക്കൂർ തള്ളി നീക്കാൻ ടിക്കറ്റെടുക്കാം.
LASTWORD
പറയാൻ ഒരു കഥയുണ്ടെങ്കിൽ, അത് പ്രേക്ഷകന് റിലേറ്റ് ചെയ്യാവുന്ന രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ സാധിച്ചാൽ, അതിലെ കഥാപാത്രങ്ങളുടെ വികാരങ്ങൾ ഉൾക്കൊള്ളാൻ പറ്റിയാൽ ആ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ വരെ മാസ്സ് അപ്പീലാണ് പ്രേക്ഷകന് സമ്മാനിക്കുക.
എന്നാൽ ഈയിടെ കണ്ടുവരുന്നത് എന്താണെന്നുവെച്ചാൽ.
പരസ്പര ബന്ധമില്ലാതെ കുറേ ഡയലോഗും പറഞ്ഞു കാതടപ്പിക്കുന്ന BGM കൊടുത്താൽ മാസ്സും മസാലയുമായെന്നാന്ന്.
ട്രെയിലർ ഇറങ്ങുന്നതുവരെ പ്രതീക്ഷയുള്ള സിനിമയായിരുന്നു കൽക്കി, ആസിഫ്അലിക്ക് അസുരവിത്ത് കൊടുത്ത പണിയുടെ ടോവിനോ വേർഷനാണ് കൽക്കി.
''My Rating : 2/5"
"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക."
- @YaduEzr
Next :- നേർകൊണ്ട പാർവൈ

No comments: