Search This Blog

Thoughts on ALL IS LOST

719.🔹 ALL IS LOST

Gnr :- Survival Thriller
Lang :- ഇംഗ്ലീഷ്

വ്യത്യസ്ത ഉണ്ടെങ്കിൽ കാണാൻ ഏറ്റവുംരസമുള്ള ജോണറാണ് സർവൈവൽ സ്റ്റോറീസ്.
കാണുന്ന പ്രേക്ഷകനുമായി കണക്ട് ചെയ്യാൻ സാധിക്കണം എന്നത് മാത്രമാണ് ഇത്തരം സിനിമകളിലെ ചിത്രം സിനിമയിലെ  പ്രധാനപ്പെട്ട കാര്യം.

അവിടെയായിരുന്നു മലയാളത്തിലെ ആദ്യത്തെ സർവൈവൽ ത്രില്ലർ പരാജയപ്പെട്ട പോയത്.

-Yadu EZr
[ https://www.facebook.com/yaduezr ]

ഈ സിനിമയിൽ എടുത്തു പറയത്തക്ക വിധത്തിൽ സംഭാഷണങ്ങളില്ല. മാത്രമല്ല കണ്ടുമടുത്ത ക്ലീഷേകൾ വളരെ കുറവുമാണ്. ചിത്രത്തിലേക്ക് വരാം.

നടുക്കടലിൽ ഒരു ബോട്ടിൽ ഒരു ബുക്ക് വായിച്ചിരിക്കുന്ന
വൃദ്ധനായ ഒരു മനുഷ്യനിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.
അയാൾ മാത്രമാണ് ആ ബോട്ടിൽ ഉള്ളത്.
എന്നാൽ ചിത്രം തുടങ്ങുന്നത് തന്നെ ആ ബോട്ട് കടലിൽ ഉപേക്ഷിക്കപ്പെട്ട്പോയ ഒരു കണ്ടെയ്നറിൽ ഇടിച്ചുകൊണ്ടാണ്.
അങ്ങനെ ഇയാളുടെ ബോട്ടിന് കാര്യമായ ക്ഷതം സംഭവിക്കുന്നു. വെള്ളം ഉള്ളിലേക്ക് കയറുന്നു. പിന്നീട് നടുക്കടലിൽ ഒറ്റപ്പെട്ട്പോയ അദ്ദേഹത്തിൻറെ അതിജീവനമാണ് സിനിമ പറയുന്നത്.

മരണത്തിനു തൊട്ടുമുൻപുള്ള നിമിഷം വരെ സിനിമ കാണിക്കുന്നു. നന്നായി തന്നെ ത്രില്ലടിപ്പിക്കുന്നു.

നമ്മൾ കണ്ട ഭൂരിഭാഗം സർവൈവൽ ത്രില്ലറുകളിലും പ്രധാന കഥാപാത്രം അകപ്പെട്ടു പോകുമ്പോൾ തീർന്നു കൊണ്ടിരിക്കുന്ന ഭക്ഷണവും വെള്ളവും എടുത്തു കാണിക്കാറുണ്ട്.
127hrs എന്ന ഗംഭീര സിനിമയിൽ ഇത് മനോഹരമായി തന്നെ കാണിച്ചിട്ടുമുണ്ട്. എന്നാൽ ഇവിടെ നായകൻ അകപ്പെട്ടു പോകുന്നത് വെള്ളത്തിന് നടുക്കാണ്.
ഭക്ഷണം അല്ല പ്രധാനം.
ശ്വാസം പിടിച്ചുനിർത്താനാണ് പെടാപ്പാട്പെടുന്നത്.

ഇത് നല്ലൊരു സിനിമയാണ്. കണ്ടാൽ തീരെ ബോറടി തോന്നാത്ത ഒരു സിനിമ.

''My Rating : 4/5"
     
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- Rainbow eyes

No comments: