Thoughts on ലൗ ആക്ഷൻ ഡ്രാമ
🔹 754. "ലൗ ആക്ഷൻ ഡ്രാമ"
Gnr :- ???
Lang :- മലയാളം
പോരായ്മകളിൽ പോലും കണ്ടിരിക്കാൻ സാധിക്കുന്ന ആദ്യപകുതിയും തീർത്തും അസഹനീയമായ രണ്ടാം പകുതിയും പ്രത്യേകിച്ചൊന്നും തോന്നിപ്പിക്കാത്ത ക്ലൈമാക്സും
ഇതാണ് ഒറ്റവരിയിൽ എനിക്ക് "ലൗ ആക്ഷൻ ഡ്രാമ" സമ്മാനിച്ചത്.
സീസൺ റിലീസായ് വന്ന ഈ സിനിമ എല്ലാവരും പോയി കാണണം, ഇഷ്ടപ്പെടുന്നവരും പെടാത്തവരും ഉണ്ടാകും, താഴെ കൊടുക്കുന്നത് എന്റെ അഭിപ്രായമാണ്.
-Yadu EZr
[ https://www.facebook.com/yaduezr ]
"ZERO BRILLIANCE, ZERO REALISM , STRICTLY COMMERCIAL" ഇന്ന് രാവിലെ അജു വർഗീസ് ഇട്ട ഒരു പോസ്റ്റ് ആയിരുന്നു ഇത്.
അതെ, ഈ വെക്കേഷനിൽ ഒരു എന്റർടൈനർ ലേബലിൽ റിലീസ് ചെയ്ത ചിത്രമാണിത്.
അതിൽ കൂടുതൽ ഒന്നും സിനിമ ഉണ്ടാക്കിയവരും ഉദ്ദേശിച്ചിട്ടില്ല, കാണാൻ പോയ ഞാൻ പ്രതീക്ഷിച്ചിട്ടുമില്ല.
കഥയിലെ നായകൻ ഒരു മണ്ടനാണ്, കൂടാതെ കോടീശ്വരനും പേര് ദിനേശൻ.
തന്റെ മുൻകാമുകിയുടെ കല്യാണത്തിന് കണ്ടുമുട്ടുന്ന ശോഭ എന്ന പെണ്ണുമായി പ്രേമത്തിലാകുന്ന ദിനേശൻ തുടർന്ന് അവളെ ഇംപ്രസ് ചെയ്യാൻവേണ്ടി ചെന്നൈയിലേക്ക് പോകുന്നു. കൂടെ സ്ഥിരം ശിങ്കിടി അജു വർഗീസും.
ചിരിപ്പിക്കാൻ സന്ദർഭങ്ങൾ ഉണ്ടാക്കാവുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഈ കഥയിലുണ്ട്. എന്നാൽ
മുക്കിയും മൂളിയും ഉള്ള ഡയലോഗ് ഡെലിവറിയിൽ നിവിൻപോളി തലവേദന സൃഷ്ടിക്കുന്നുണ്ട്.
തെറ്റില്ലാത്ത ആദ്യ പകുതിയാണ് സിനിമയ്ക്കുള്ളത്, എന്നാൽ വഴിത്തിരിവുകൾ സംഭവിച്ചില്ലെങ്കിൽ
മൂക്കുംകുത്തി വീഴുമെന്നുറപ്പുള്ള രണ്ടാം പകുതി പ്രതീക്ഷിച്ചത് തന്നെ സംഭവിക്കുന്നു.
MBA യുടെ ഫുൾ ഫോം ചോദിക്കുന്ന ഒരു രംഗമുണ്ട് സിനിമയിൽ.
ആത്മാർത്ഥമായി ചിരിപ്പിച്ച ഏക രംഗം.
ഈ സമയത്തേ അജുവർഗീസ് - നിവിൻ പോളി കോംബോ വളരെ നല്ല രീതിയിൽ വർക്കൗട്ട് ആയത് മറ്റുള്ള രംഗങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു.
നയൻതാര രാപ്പകലിന് ശേഷം മലയാളത്തിലും സമീപകാലത്ത് തമിഴിലും തുടരെ ചെയ്തുകൊണ്ടിരിക്കുന്ന ഒരേതരം വേഷമുണ്ട്. കോർപ്പറേറ്റ് ജോലി ചെയ്തുകൊണ്ടിരിക്കുന്ന, കുറച്ചു ബോൾഡായ എന്നാൽ അടുത്തറിയുമ്പോൾ പാവത്താനായ സ്ഥിരം നയൻതാര വേഷങ്ങളിൽ ഒന്ന്. അതാണ് ശോഭ.
സത്യം പറഞ്ഞാൽ നയൻസിനെ ഇങ്ങനെ കണ്ട് മടുത്തു.
നല്ല ചായാഗ്രഹണവും എഡിറ്റിങ്ങും കളറിംഗും കാഴ്ചയെ മനോഹരമാക്കുന്നുണ്ട്, കൂടാതെ ഷാൻ റഹ്മാൻ ഒരുക്കിയ പശ്ചാത്തലസംഗീതം സിനിമയക്കൊരു താളം നൽകുന്നുമുണ്ട്. ഇതുകൊണ്ടുതന്നെ യാതൊന്നും സിനിമ നൽകാതിരിക്കുമ്പോൾ പോലും രണ്ടര മണിക്കൂർ തള്ളി നീക്കാൻ പ്രേക്ഷകന് പ്രയാസം തോന്നിക്കില്ല.
വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം, മൊട്ട രാജേന്ദ്രൻ എന്നിവയെല്ലാം ക്ലൈമാക്സ് അധപ്പതനം പൂർണ്ണതയിൽ എത്തിക്കാൻ ആവോളം ശ്രമിച്ചിട്ടുണ്ട്, അത് ഒരു പരിധിയിലധികം വിജയം കാണുന്നുമുണ്ട്.
ഗൂഢാലോചന ,ലവകുശ പോലുള്ള സിനിമകൾ നൽകിയ ഒരു കാഴ്ച്ചാനുഭവമുണ്ട്, പ്രധാന പോരായ്മ കഥാഗതിയും, പ്രധാന താരങ്ങളുടെ അപക്വമായ പ്രകടനവും കൊണ്ട് കണ്ടു തീർത്തിട്ടും ഇഷ്ടം തോന്നാത്ത സിനിമകൾ. അവയിലൊന്നാണ് ലൗ ആക്ഷൻ ഡ്രാമ. ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ ചിരി തോന്നുന്നില്ല, അഭിനയിക്കുന്നുണ്ട്, അത് അഭിനയമാണെന്ന് കാണുമ്പോൾ തോന്നുന്നുമുണ്ട്.
ലൗ ആക്ഷൻ ഡ്രാമ നിങ്ങളെ ഇഷ്ടപ്പെടുത്തിയേക്കാം, അതുകൊണ്ടുതന്നെ സിനിമ കാണുക, വിലയിരുത്തുക
#BelowAverage
''My Rating : 1.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》 ബ്രദേഴ്സ് ഡേ

No comments: