Thoughts on ബ്രദേഴ്സ് ഡേ
🔹 755. "ബ്രദേഴ്സ് ഡേ"
Gnr :- Comedy Thriller
Lang :- മലയാളം
അത്യാവശ്യം പ്രതീക്ഷയുള്ള സിനിമ തന്നെയായിരുന്നു ബ്രദേഴ്സ് ഡേ.
അതിന് ആക്കം കൂട്ടുന്നതരത്തിലുള്ള ട്രെയിലറും പ്രൊമോഷൻ ഇൻറർവ്യൂകളും കണ്ട് ഇന്നത്തെ
ആദ്യടിക്കറ്റ് ബ്രദേഴ്സ് ഡേയ്ക്ക് ബുക്ക് ചെയ്തു.
പൂർണ്ണ തൃപ്ത്തിയോടെ കണ്ടിറങ്ങിയ ഈ ചിത്രം ഈ ഓണക്കാലത്തേ മറ്റു ചിത്രങ്ങളുമായ് മത്സരിച്ച് വിജയം നേടുമോ എന്നത് കണ്ടറിയാം.
-Yadu EZr
[ https://www.facebook.com/yaduezr ]
സമീപകാലത്ത് മലയാളത്തിൽ വന്ന ഏറ്റവും മികച്ചൊരു ഹൊറർ ചിത്രം ഏതെന്ന് ചോദിച്ചാൽ എൻറെ ഉത്തരം 'എസ്ര' എന്നാണ്, അതുപോലെ ആദം ജോൺ, മെമ്മറീസ്, മുംബൈ പോലീസ്, നയൻ, 7th ഡേ ഇങ്ങനെ പല ജോണറുകളിലായി സിനിമകൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രിഥ്വിരാജ് വല്ലപ്പോഴും ചെയ്യുന്ന എന്റർടെയിനറുകൾ തീയേറ്ററിൽ വിജയം കാണാറുണ്ട്, അമർ അക്ബർ ആൻറണിക്കുശേഷം കോമഡിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞുപോകുന്ന പൃഥ്വിരാജ് ചിത്രമാണ്
ബ്രദേഴ്സ് ഡേ.
#watchable
തമിഴ്നാട്ടിലെ ഒരു ഉൾ ഗ്രാമത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. അവിടെ നിന്നും തിരിച്ചു കേരളത്തിലെത്തുമ്പോൾ വളരെ സാധാരണക്കാരായ കുറച്ചുപേരുടെ കഥയും, അതോടൊപ്പം നഗരത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു ക്രൈമും ഇഴ കലർത്തിയാണ് ചിത്രം കഥ പറയുന്നത്.
ഒട്ടും പിടിതരാത്ത ആദ്യപകുതി കോമഡി കൊണ്ടും നല്ലൊരു ആക്ഷൻ സീൻ കൊണ്ടു കയ്യടി നേടുന്നുണ്ട്. എന്നാൽ തീർത്തും സീരിയസ് മൂഡിലേക്ക് പോകുന്ന, ഓരോ രംഗവും മിസ്റ്ററിയെ കൂട്ടുപിടിച്ചുകൊണ്ട് കഥ പറയുന്ന രണ്ടാം പകുതി ത്രില്ലർ പ്രേമികൾക്ക് നല്ലൊരു അനുഭവം തന്നെയാകും.
പൃഥ്വിരാജിന്റെ ചില മാനറിസങ്ങൾ മാറ്റിനിർത്തിയാൽ മികച്ച പ്രകടനം തന്നെയായിരുന്നു ബ്രദേഴ്സ് ഡേയിലെ റോണി എന്ന കഥാപാത്രം.
ചിത്രത്തിലെ രണ്ട് മികച്ച ഫൈറ്റ് രംഗങ്ങൾ എന്നത്തെയും പോലെ പൃഥ്വി മനോഹരമാക്കി.
വില്ലൻ വേഷം അവതരിപ്പിച്ച പ്രസന്ന ആ കഥാപാത്രത്തെ അതിമനോഹരമാക്കി ചിത്രത്തിലുടനീളം കയ്യടി നേടുന്നുണ്ട്. ഇവരെ കൂടാതെ ഐശ്വര്യ ലക്ഷ്മി, മഡോണ , മിയ, പ്രയാഗ എന്നീ നായികമാരും കോട്ടയം നസീർ, ധർമ്മജൻ, വിജയരാഘവൻ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.
വിജയരാഘവൻ അവതരിപ്പിച്ച ചാണ്ടി എന്ന വേഷം ആദ്യപകുതിയിൽ അരോചകമായിതോന്നി, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രകടനത്തിൽ ഈയൊരു പോരായ്മ മാത്രമേ തോന്നിയിട്ടുമുള്ളൂ.
ഷാജോൺ തന്റെ ആദ്യ സംവിധാന സംരംഭം യാതൊരു പോരായ്മയും ഇല്ലാതെ മികച്ച രീതിയിൽ ചെയ്തു എന്നതാണ് എനിക്ക് അനുഭവപ്പെട്ടത്, കാരണം ഈ കഥ ആവശ്യപ്പെടുന്ന എല്ലാം ഒത്തിണക്കി തന്നെയാണ് സിനിമ ചെയ്തിട്ടുള്ളത്,
ചിലർ പറയുന്ന പ്രധാന പോരായ്മ ചിലപ്പോൾ ആദ്യപകുതിയിലെ പോലെ കോമഡി രണ്ടാം പകുതിയിൽ ഇല്ല എന്നാണെങ്കിൽ യഥാർത്ഥത്തിൽ ഈ കഥ അത് ആവശ്യപ്പെടുന്നുമില്ല എന്നാണ് എനിക്ക് തോന്നിയത്.
അമർ അക്ബർ ആൻറണി പോലൊരു സിനിമയല്ല ഇത്,
ഒരു എന്റർടൈനർ എന്ന രീതിയിൽ മേയ്ക്ക് ചെയ്ത് മിസ്റ്ററി മൂഡിൽ കോമഡിയോടൊപ്പം നല്ലൊരു കഥ പറയുന്ന വൃത്തിയുള്ള ഒരു മികച്ച സിനിമ.
എനിക്ക് ഈ സീസണിൽ വന്ന മൂന്ന് ചിത്രങ്ങളിൽ ബ്രദേഴ്സ് ഡേ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്.
''My Rating : 3.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》 ഇട്ടിമാണി

No comments: