Reviews @Quentin Tarantino
🔹742. DJANGO UNCHAINED
( Quentin Tarantino -01 )
Gnr :- "ACTION-DRAMA"
Lang :- ''ഇംഗ്ലീഷ്"
Tarantino എന്ന പേര് കേട്ട് പുള്ളിയുടെ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ആദ്യം കാണാൻ ശ്രമിക്കുന്ന പടം ഇതായിരിക്കും, അങ്ങനെ കണ്ട സിനിമയാണ് ജാങ്കോ അൺചെയ്ൻഡ്.
#watchable
-YaduEZr
ജാങ്കോ എന്ന അടിമയെ മോചിപ്പിക്കുന്ന ക്രിമിനൽ ഹണ്ടറിൽ നിന്നാണ് സിനിമ തുടങ്ങുന്നത്, തുടർന്ന് വേഗത കുറഞ്ഞ ആഖ്യാനത്തിൽ ഗംഭീരമായ ഒരു കഥ പറയുകയും Tarantinoയുടെ വേൾഡ് ക്ലാസ് അവതരണത്തിൽ അമ്പരപ്പിക്കുന്ന ഒരു സിനിമ അനുഭവമാണ് DJANGO UNCHAINED.
ജാമി ഫോക്സ് നായകനായ ഈ ചിത്രത്തിൽ ഡികാപ്രിയോ അവതരിപ്പിക്കുന്നത് ഗംഭീരമായൊരു വില്ലൻ വേഷമാണ്.
ക്ലാസിക്കുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ജാങ്കോ നല്ലൊരു തുടക്കമാകും.
''My Rating : 5/5"
🔹743. PULP FICTION
( Quentin Tarantino -02 )
Gnr :- "CRIME DRAMA"
Lang :- ''ഇംഗ്ലീഷ്"
1994ൽ ഈ ചിത്രം റിലീസ് ചെയ്യുമ്പോൾ ഒരുപക്ഷേ അതൊരു വേറിട്ടൊരു കാഴ്ച അനുഭവം തന്നെയായിരിക്കും ഈ സിനിമ നൽകിയിട്ടുണ്ടാവുക.
തുടർന്ന് ഇതേ ആഖ്യാനത്തിൽ ഒരുപാട് സിനിമകൾ പുറത്ത് എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കണ്ടു മറക്കാവുന്ന ഒരു സിനിമയായ് തോന്നി.
#watchable
Uma Thurmanന്റെ കഥാപാത്രം ഈ സിനിമയിൽ നല്ലൊരു പോസിറ്റീവ് ആണ്, എന്നാൽ ഇത് ഒരു ട്രെയിലർ മാത്രമാണെന്ന് killbill കണ്ടപ്പോഴാണ് മനസ്സിലായത്.
ഒരു പോയിന്റിൽ തുടങ്ങി പല ആളുകളിലൂടെ അതേ പോയന്റിൽൽ ചെന്നവസാനിക്കുന്ന കഥാഗതി.
സംഭാഷണങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് വേഗത കുറഞ്ഞ ആഖ്യാനത്തിൽ കഥ പറയുന്ന ഈ സിനിമ എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടുത്തുമോ എന്നറിയില്ല.
കണ്ടു വിലയിരുത്തുക.
''My Rating : 4/5"
🔹744. KILL BILL vol 1
( Quentin Tarantino -03 )
Gnr :- "REVENGE THRILLER"
Lang :- ''ഇംഗ്ലീഷ്"
ഞാൻ ഇന്നേ വരെ കണ്ടതിൽ ഏറ്റവും ഗംഭീര റിവഞ്ച് ത്രില്ലറാണ് കിൽ ബിൽ സിനിമകൾ.
Part 1 ഉം part 2 ഉം ഒരുപോലെ മികച്ചു നിൽക്കുന്ന ഈ സിനിമകൾ Tarantinoയുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളാണ്.
#awesome
വിവാഹത്തലേന്ന് പള്ളിയിൽ വെച്ച് ആക്രമണത്തിന് ഇരയാകേണ്ടി വരികയും അതുമൂലം നാലുവർഷത്തോളം കോമയിൽ ആവുകയും തുടർന്ന് കണ്ണു തുറക്കുമ്പോൾ പ്രതികാരം എന്ന മനോഭാവം മാത്രമാവുകയും അതിന് ഇറങ്ങിപ്പുറപ്പെടുകയും ശേഷം നടക്കുന്ന കാര്യങ്ങളുമാണ് കിൽ ബിൽ പറയുന്നത്.
മാർഷ്യൽ ആർട്സിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന കിടിലൻ ആക്ഷൻ രംഗങ്ങൾ, വർഷങ്ങൾക്ക് ശേഷവും പുതുമ ചോരാത്ത ആഖ്യാനവും പ്രകടനവും.
Uma Thurmanന്റെ ഒരു രക്ഷയും ഇല്ലാത്ത പ്രകടന മികവ് ഇങ്ങനെ എല്ലാ വശവും ഗംഭീരമായ അതി മനോഹര സിനിമയാണിത്.
ഏതൊരു സിനിമ പ്രേമിയും നിർബന്ധമായും കണ്ടിരിക്കേണ്ട റിവഞ്ച് ത്രില്ലർ.
''My Rating : 5/5"
🔹745. KILL BILL vol 2
( Quentin Tarantino -04 )
Gnr :- "REVENGE THRILLER"
Lang :- ''ഇംഗ്ലീഷ്"
തൻറെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരായ അതിശക്തരായ അഞ്ചു കൊലയാളികൾ. അവരോടുള്ള പ്രതികാരത്തിൽ രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ ബാക്കിയാകുന്നത് മൂന്നുപേർ. അവരോടുള്ള ഏറ്റുമുട്ടലിൽ നഷ്ടപ്പെട്ടെന്ന് കരുതിയതൊന്ന് കണ്മുൻപിൽ എത്തുമ്പോൾ സിനിമയ്ക്കൊപ്പം പ്രേക്ഷകനും ഒരുപോലെ സഞ്ചരിക്കും.
അതേ kill bill ഉറപ്പായും നിങ്ങളെ ഞെട്ടിച്ചിരിക്കും.
#awesome
ആദ്യഭാഗത്ത് സിനിമയിൽ പ്രധാന കഥാപാത്രമായ കല്യാണ പെണ്ണ് എന്ന വ്യക്തിത്വത്തിന് പ്രതികാരം മാത്രമേ ഇമോഷനായ് ഉണ്ടായിരുന്നുള്ളൂ! എന്നാൽ രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ ശക്തിയേറിയ പ്രതിനായകരിലും അവസാനത്തോടടുക്കുമ്പോൾ സിനിമ വേറൊരു തലത്തിൽ എത്തി നിൽക്കുന്നുണ്ട്.
Kilbil രണ്ടു ഭാഗവും നിർബന്ധമായും കാണാൻ ശ്രമിക്കുക, വ്യത്യസ്ത ഇഷ്ടപ്പെടുന്ന ആക്ഷൻ റിവഞ്ച് കഥകൾ കാണാൻ ആഗ്രഹിക്കുന്ന ഏതൊരു പ്രേക്ഷകനെയും ഈ സിനിമ ഇഷ്ടപ്പെടുത്തും.
''My Rating : 5/5"
🔹746. THE HATEFUL EIGHT
( Quentin Tarantino -05 )
Gnr :- "THRILLER DRAMA"
Lang :- ''ഇംഗ്ലീഷ്"
അത്യാവശ്യം നല്ലൊരളവിൽ വയലൻസ് കാണിക്കുന്ന , അതിനൊപ്പം നല്ലൊരു കഥ പറയുന്ന , Tarantino ടച്ചിൽ വിസ്മയം തീർക്കുന്ന മികച്ച ഒരു ചലച്ചിത്ര അനുഭവമാണ്
ദി ഹേറ്റ്ഫുൾ എയ്റ്റ്.
#watchable
ക്രിമിനൽ ഹണ്ടറായ ഒരാൾ തൂക്കുകയറിന് വിധിച്ച ഒരു സ്ത്രീയുമായി കുതിരവണ്ടിയിൽ യാത്ര തിരിക്കുന്നു.
മഞ്ഞുമൂടിയ ആ വഴിമധ്യേ അയാൾക്ക് പരിചയപ്പെടേണ്ടി വേണ്ടി വരുന്നത് മോശം കാലാവസ്ഥയെയും അതുമൂലം മറ്റൊരു വഴിയുമില്ലാതെ അകപ്പെട്ടുപോയ മറ്റു രണ്ടുപേരെയും ആണ്.
അതിലൊരാൾ കറുത്ത വംശജനായ മറ്റൊരു ക്രിമിനൽ ഹണ്ടർ , വേറൊരാൾ ഇവർ രണ്ടുപേരും കൊണ്ടുപോകുന്ന ക്രിമിനലുകളെ തൂക്കാൻ വിധിക്കേണ്ട നഗരാധിപതി.
കാലാവസ്ഥ മോശമായതിനാൽ അവർ ഒരു സത്രത്തിൽ അഭയം തേടുന്നു. എന്നാൽ അവരെ അവിടെ കാത്തിരിക്കുന്നത് മറ്റു കുറച്ചു പേർ ആയിരുന്നു.
ഓരോ നിമിഷവും ഉദ്യോഗം ജനിപ്പിക്കുന്ന വേറിട്ടൊരു കഥാപശ്ചാത്തലമാണ് സിനിമക്കുള്ളത്.
തൂക്കാൻ വിധിച്ച സ്ത്രീയുടെ തുടക്കം മുതൽ തീരുന്ന വരെയുള്ള പ്രകടനം അതി ഗംഭീരം തന്നെ ആയിരുന്നു.
ടറന്റീനോയുടെ കരിയറിലെ എല്ലാ പടങ്ങളും ഒന്നിനൊന്നു മികച്ചതാണെന്ന് കേട്ടിട്ടുണ്ട്, അതിനെ ശരിവെക്കുന്നതാണ് ഞാൻ കണ്ട 5 സിനിമകളും. ബാക്കിയുള്ളവ ഡൗൺലോഡിങിലാണ്, കണ്ടിട്ട് അഭിപ്രായം പറയാം.
''My Rating : 5/5"
"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക."
- @YaduEzr








No comments: