Search This Blog

Thoughts on കാപ്പാൻ

🔹 758. "കാപ്പാൻ"

Gnr :- Action
Lang :-  തമിഴ്

പടവലങ്ങ പോലെ താഴേക്ക് വളർന്നുകൊണ്ടിരിക്കുന്ന സൂര്യയുടെ തിരിച്ചുവരവിന് വേണ്ടിയുള്ള ഒരു പിടിവള്ളിയായിരുന്നു കാപ്പാൻ!

-Yadu EZr
https://www.facebook.com/yaduezr ]

രാജ്യം നേരിടുന്ന  തീവ്രവാദഅക്രമങ്ങൾ (ഒരു മന്ത്രിയുടെ മരണമടക്കം)  ടിവിയിലൂടെ അറിയുന്ന പ്രധാനമന്ത്രി (!), സർവ്വോപരി നന്മമരം. അയാൾക്ക് പക്വതയില്ലാത്ത ഒരു മകൻ.
രാജ്യത്തെ ഊറ്റി വളർന്നുകൊണ്ടിരിക്കുന്ന അംബാനി മോഡൽ ഒരു ബിസിനസുകാരൻ, അയാളുടെ ചൊൽപ്പടിക്ക് നിൽക്കാത്തത്കൊണ്ട് പ്രധാനമന്ത്രിയെ വധിക്കാനൊരുങ്ങുമ്പോൾ നാലും മൂന്നും ഏഴ് അംഗരക്ഷകരും പിന്നെ കർഷകനാണോ ഉദ്യോഗസ്ഥനാണോ എന്ന് പൂർണ നിശ്ചയമില്ലാത്ത സൂര്യയും.
ഇൻറർവെല്ലിന് പ്രേക്ഷകന്റെ കണ്ണിൽ ആദ്യവെടി, പിന്നെ വെടിയോട് വെടി.

അയൻ , കോ  എന്നീചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതിയും മാട്രാൻ , കവൻ എന്നീ ചിത്രങ്ങളിലൂടെ പൂരതെറിയും സ്വന്തമാക്കിയ
സംവിധായകൻ KV ആനന്ദ് സൂര്യയോടൊപ്പം ഒരു സിനിമ വരുന്നുണ്ടെന്നറിഞ്ഞപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു, മോഹൻലാൽ വേഷമിടുന്നു എന്നറിഞ്ഞപ്പോൾ പ്രതീക്ഷ ഇരട്ടിച്ചു...
പക്ഷേ എന്തു ഫലം!
നിരാശ, കട്ടനിരാശ.

പ്രകടനത്തിൽ മോഹൻലാൽ വളരെ മോശമായി തോന്നി. അതിനുള്ള പ്രധാന കാരണം രഞ്ജിനി ഹരിദാസ് മലയാളം പറയുന്നപോലെയുള്ള ലാലേട്ടൻറെ തമിഴ് ഭാഷ എന്നെ സംബന്ധിച്ച് അസഹനീയമായിരുന്നു.

ലാലിനെ കൂടാതെ നായികയായ സയ്യിഷ ആയിരം വട്ടം കണ്ടുമടുത്ത ബിഗ് ബഡ്ജറ്റ് പടത്തിലെ സ്ഥിരം വാൾകെയർപുട്ടി നായികാ വേഷത്തെ അരോചകമാക്കി.

ഇന്റവെല്ലിന് ശേഷം സിനിമയിൽ ഒരു രംഗമുണ്ട്, നായികയുടെ ബർത്ത് ഡേ പാർട്ടിയിൽ വേഷം മാറി വന്ന പ്രധാനമന്ത്രിയും അയാളെ കൊല്ലാൻ വരുന്ന ഒരു കൂട്ടം ആളുകളും ശേഷം നടക്കുന്ന കാര്യങ്ങളും...
ഇതൊക്കെ എഴുതിയത് ആരാണോ ആവോ!
അത്രയ്ക്ക് കൾട്ട് ആയിരുന്നു ആ രംഗങ്ങൾ.

കൂട്ടത്തിൽ സൂര്യയുടെ പ്രകടനവും ആക്ഷൻ രംഗങ്ങളും കൊള്ളാമായിരുന്നു, കൂടാതെ ആര്യയുടെ ചിലഭാഗങ്ങളും നന്നായിരുന്നു.

കർഷകരുടെ പ്രശ്നങ്ങളും വില്ലൻ കഥാപാത്രവും ഈ കഥയ്ക്ക് വേണ്ട അളവിൽ എത്തുന്നില്ല എന്നത് ആകെത്തുകയിൽ നിരാശയാണ് സമ്മാനിക്കുന്നത്.
കൂടാതെ സിനിമയുടെ മൂഡിന് യോജിക്കാത്ത പാട്ടും പശ്ചാത്തലസംഗീതവും എടുത്തുപറയേണ്ട പോരായ്മയ കൂടിയാണ്.

സൂര്യയുടെ കടുത്ത ആരാധകർക്ക് ചിലപ്പോൾ ഒരുപാടിഷ്ട്ടപ്പെട്ടേക്കാം കാപ്പാൻ.
അത് അല്ലാത്തവർക്ക് ഒരുവട്ടം കണ്ടു മറക്കാം.
കുറച്ചുകൂടി സിനിമയെ കാര്യമായി കാണുന്നവർക്ക് യാതൊരു ലോജിക്കും ഇല്ലാത്ത ഒരു അനാവശ്യ സിനിമ മാത്രമാണ് കാപ്പാൻ.

ഈ സിനിമയ്ക്ക് മോഹൻലാലിനെ ആവശ്യമായിരുന്നു, കാരണം പ്രധാനമന്ത്രി റോൾ ചെയ്യാൻ എന്തുകൊണ്ടും മറുഭാഷാ താരം തന്നെയാണ് നല്ലത്.
എന്നാൽ പാകിസ്ഥാൻ തീവ്രവാദികൾ പോലും തമിഴ് നന്നായി സംസാരിക്കുന്ന കാപ്പാനിൽ പ്രധാനമന്ത്രിയുടെ തമിഴ് അരോചകം തന്നെയാണ്.

അറുബോറൻ സിനിമകൾ ചെയ്തു കൊണ്ടിരിക്കുന്ന സൂര്യക്ക് ഒരുപക്ഷേ കാപ്പാൻ ഒരു തിരിച്ചുവരവ് ആയിരിക്കാം... 
#Avoidable

''My Rating : 1.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 ഗാനഗന്ധർവ്വൻ

No comments: