🔹 1048 - അനുഗ്രഹീതൻ ആൻറണി
പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന സിനിമ, പേഴ്സണലി പ്രിൻസിനെ അറിയാവുന്നത് കൊണ്ടും ചെയ്ത ഷോർട്ട് ഫിലിംസ് കണ്ടത് കൊണ്ടും ഒരു മിനിമം പ്രതീക്ഷ വെച്ചാണ് കാണാനിരുന്നത്.... എന്നാൽ ഒരു അസഹനീയ സിനിമാനുഭവമാണ് അനുഗ്രഹീതൻ ആൻറണി നൽകിയത്.
🔹 1048 - അനുഗ്രഹീതൻ ആൻറണി
Sound department & Cinematography എന്നിവ മാത്രം ഒരു സിനിമയുടെ ക്വാളിറ്റി ഓർമ്മിപ്പിച്ചപ്പോൾ അവതരണവും പ്രകടനവും എഡിറ്റിംഗും ആർട്ടും എഴുത്തുമടക്കം സകല മേഖലയിലും പക്വത ഇല്ലാതെ പോരായ്മകൾ മാത്രം അവശേഷിച്ച് അരോചകമാക്കിയ സിനിമയാണ് അനുഗ്രഹീതൻ ആൻറണി.
ഫാൻറസി ചിത്രങ്ങളിൽ ലോജിക്ക് നോക്കുന്നത് മണ്ടത്തരമാണെങ്കിലും മലയാളത്തിൽ തുടരെ വരുന്ന തട്ടിക്കൂട്ട് ഹൊറർ ചിത്രങ്ങൾ ഈ ജോണറിനെ തന്നെ പ്രേക്ഷകരിൽ നിന്നും മടുപ്പിക്കാൻ സാധ്യതയുണ്ട്.
സിനിമയുടെ ഏറ്റവും പ്രധാന പോരായ്മ നായകൻ സണ്ണി വെയിൻ തന്നെയാണ്, കാണുന്ന എല്ലാ സിനിമയിലും ഇയാൾ മോശമാകുന്നത് വല്ലാത്ത കഷ്ട്ടവുമാണ്,
കൂടുതൽ പറഞ്ഞ് ചത്ത കിളിയെ പോസ്റ്റുമോർട്ടം ചെയ്യുന്നില്ല, പ്രിൻസിൻ്റെ സിനിമയിൽ പ്രതീക്ഷയുണ്ടായിരുന്നു അത് അസ്ഥാനത്തായി....
#Avoidable
No comments: