1081. TSOTSI
🔹" TSOTSI "
Gnr :- Crime Drama
Lang :- Setswana ( ആഫ്രിക്കൻ )
ക്രിമിനൽ എന്നർത്ഥം വരുന്ന TSOTSI ഓസ്കാർ അടക്കം ഒരുപാട് അംഗീകാരങ്ങളും പ്രശംസയും ഏറ്റുവാങ്ങിയ സിനിമയാണിത്. തമിഴിലേക്കും മലയാളത്തിലും ഒഫീഷ്യൽ അല്ലാതെ ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡേവിഡ് എന്ന TSOTSIയുടെ കഥയാണ് ചിത്രം പറയുന്നത്, മനുഷ്യരൂപമുള്ള എന്നാൽ ഇമോഷണലി മനുഷ്യഗണത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥ...
ക്രിമിനൽ പശ്ചാത്തലം ബാല്യം മുതലേ സ്വന്തമായുള്ള ചേരിയുടെ ചൂരിൻ്റെ, ദാരിദ്ര്യത്തിൻറെ, വികാരങ്ങൾക്കപ്പുറം ചെറിയ നേട്ടങ്ങൾക്കും കൊലപാതകങ്ങളിലേക്ക് നയിക്കുന്ന ഗ്യാംങിൻ്റെ , ഈ കഥയിലേക്ക് ഡേവിഡ് ചെയ്യുന്ന ഒരു കൊലപാതകത്തിനെ പിൻപറ്റി ഒരു കുട്ടി ഭാഗമായി വരുന്നു.
ഇത്തരം ജീവിതസാഹചര്യമുള്ള ഒരാളെ ഒരു കുഞ്ഞു എങ്ങനെ മനസ്സ് മാറ്റിയെടുക്കുന്നു എന്നതാണ് പിന്നീട് സിനിമ പറയുന്നത്.
കഥാപാത്രങ്ങൾ ഇമോഷണലി കണക്റ്റാകുന്ന ചിത്രമാണ് TSOTSI. അതിനുള്ള പ്രധാന കാരണം ഗംഭീരമായ പ്രകടനവും കഥയും തന്നെയാണ്. മലയാളം റീമേക്ക് ഭൂരിഭാഗം പേരും കാണാൻ സാധ്യതയുണ്ട്, ലാൽജോസ് ചെയ്ത ആ ചിത്രം TSOTSIയുടെ നേർപകർപ്പൊന്നുമല്ല.
സിനിമാട്ടോഗ്രാഫിയും നല്ല അവതരണവും കൈയ്യൊതുക്കത്തോടെ ഒരുക്കിയ ഈ ചിത്രം അർഹിച്ച വിജയവും പ്രശംസയും നേടിയിട്ടുണ്ട്.
സ്ഥിരം കാണുന്ന കഥാപശ്ചാത്തലത്തിൽ നിന്നുംമാറി സിനിമ കാണാനാഗ്രഹിക്കുന്നവർക്ക് ഈ ആഫ്രിക്കൻ ചിത്രം നല്ലൊരനുഭവമാകും.
"My Rating : 4/5"
No comments: