1080. ARISHADVARGA (kannada)
🔹" ARISHADVARGA "
Gnr :- Drama Thriller
Lang :- കന്നഡ
കാമം, ക്രോധം, ചതി ,അത്യാഗ്രഹം, അഹങ്കാരം ,അസൂയ എന്നിങ്ങനെ മനുഷ്യചിന്തയെ മാറ്റിമറിക്കാൻ പോന്ന ഇവയെ ആറുപേരിലൂടെ ബന്ധപ്പെടുത്തി കഥപറയുന്ന മിസ്റ്ററി ത്രില്ലർ ചിത്രമാണ് ARISHADVARGA.
കാമുകിയുടെ സർപ്രൈസ് ഗിഫ്റ്റ് പ്രതീക്ഷിച്ചുകൊണ്ട് അവളുടെ വീട്ടിലേക്ക് ചെന്ന ആനിഷ് ഒരു കൊലപാതകക്കേസിൽ പെടുന്നതും അയാൾക്കൊപ്പം അതേസമയം മറ്റൊരാവശ്യത്തിനെത്തിയ വേറൊരു സ്ത്രീയും പ്രതിയാകുന്നതും തുടർന്നുള്ള അന്വേഷണവുമാണ് സിനിമയുടെ കഥാപശ്ചാത്തലം.
നിഗൂഢത നിറഞ്ഞ നല്ലൊരു ത്രില്ലറിനുള്ള വകുപ്പെല്ലാം സിനിമയിലുണ്ട്, തിരക്കഥയുടെ ക്വാളിറ്റി ആദ്യവസാനം കാണാനുമുണ്ട്, എന്നിരുന്നാൽ കൂടി സിനിമയിലുടനീളം
ബഡ്ജറ്റ് പരിമിതികളും വലിച്ചു നീട്ടിയുള്ള കഥ പറച്ചിൽ രീതിയും സിനിമയുടെ ആഖ്യാനത്തെ നന്നായ് ബാധിക്കുന്നുണ്ട്... ഇത്തരം ചിത്രങ്ങൾക്ക് ഡീറ്റൈലിങ്/സ്പൂൺ ഫീഡിംങ് അധികമാകുന്നത് കാഴ്ചയെ ബാധിക്കും.
പശ്ചാത്തലത്തിൽ വരുന്ന പാട്ടുകളും മ്യൂസിക് സെക്ഷനും നന്നായിരുന്നു, കൂടാതെ നിയോ നോയർ കഥപറച്ചിൽ രീതിയും എഡിറ്റിംങും തരക്കേടില്ലാത്ത പ്രകടനവുമൊക്കെയായി ഒരുവട്ടം ചിത്രം ആസ്വദിച്ച് കാണാം. പോരായ്മകളെ കാര്യമാക്കാതെ വിട്ട് പ്രെഡിക്റ്റബിൾ ആണെങ്കിൽ കൂടി ആദ്യവസാനം നിരാശപ്പെടുത്താത്ത ശരാശരിക്ക് മുകളിൽ നിൽക്കുന്ന ചിത്രമാണ് ARISHADVARGA.
"My Rating : 3/5"
No comments: