1079. THALAIVI
🔹" THALAIVI "
Gnr :- Biographical Drama
Lang :- തമിഴ്
AL വിജയ് സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ തലൈവി പേര് സൂചിപ്പിക്കുന്നതുപോലെ ജയലളിതയുടെ ജീവചരിത്രമാണ് പറയുന്നത്.
തമിഴിലെ ഏറ്റവും മോശം സംവിധായകൻ ആരാണെന്ന മത്സരത്തിന് ഒന്നാം സ്ഥാനം കിട്ടാൻ പോരാടുന്ന 'AL വിജയ്' തലൈവി കൊണ്ട് ഈ വർഷം സ്വന്തമാക്കുന്നത്
തമിഴ്നാട് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയ സിനിമ നൽകിക്കൊണ്ടാണ്.
ജയലളിതയെ വെളുപ്പിക്കാനും പെയിൻ്റടിക്കാനും തലൈവി പ്രമേയങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്, എന്നാൽ ഈ സിനിമയിൽ പ്രതീക്ഷിച്ചത് കങ്കണയുടെ മികച്ച പ്രകടനമാണ് , അത് സിനിമ നൽകുന്നുമുണ്ട്, അതിൽ കവിഞ്ഞെന്തെങ്കിലും പ്രതീക്ഷിച്ചാൽ നിരാശപ്പെടേണ്ടി വരും എന്നത് തീർച്ച.
സിനിമയിലേക്ക് വരുമ്പോൾ നിയമസഭയിൽ വെച്ച് ജയലളിത അപമാനിക്കപ്പെട്ട രംഗത്തിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്, ശേഷം തമിഴ്നാട് അമ്മയുടെ രാഷ്ട്രീയവും വ്യക്തിജീവിതവും പോരാട്ടങ്ങളും പറയുന്ന സിനിമ വലിച്ചിഴച്ചുള്ള ആഖ്യാനം കൊണ്ട് രണ്ടു മണിക്കൂർ എന്നത് വലിയ ദൈർഘ്യമായി അനുഭവപ്പെടും.
ജയലളിതയുടെ ജീവചരിത്രം എന്നു പറയുന്നതിനേക്കാൾ MGR - ജയലളിത കഥാപശ്ചാത്തലത്തിന് പ്രാധാന്യം കൊടുത്താണ് പടം ആദ്യാവസാനം മുന്നോട്ടു പോകുന്നത്. അരവിന്ദ് സ്വാമി MGR ആയ് എത്തുമ്പോൾ ഓവർ ഡ്രാമാറ്റിക് രംഗങ്ങൾ കൊണ്ട് എനിക്ക് ബോർ ആയാണ് തോന്നിയത്. കങ്കണയുടെ നല്ല പ്രകടനം കാണാൻ തലൈവി കാണാം,
"My Rating : 1/5"
No comments: