Search This Blog

1078. THE PATIENCE STONE

🔹" THE PATIENCE STONE "

Gnr :-  War/Drama
Lang :- ഡാരി (അഫ്ഗാൻ)
Author: Yadu EZr 
Atiq Rahini സംവിധാനം ചെയ്ത് 2012ൽ റിലീസ് ചെയ്ത അഫ്ഗാൻ വാർ ഡ്രാമ  ചിത്രമാണിത്.

യുദ്ധഭൂമിയിൽ നിന്ന് വെടിയേറ്റ് ജീവച്ഛവമായി മരണത്തെ മുന്നിൽ കണ്ടു ജീവിക്കുന്ന ഹാമിദ് അവതരിപ്പിച്ച കഥാപാത്രവും അയാളുടെ ഭാര്യ വേഷം ചെയ്ത ഗുൽഫിഷ് ഫർഹാനിയുടെയും  ഗംഭീര പ്രകടനമാണ് സിനിമയിലുടനീളം കാണിക്കുന്നത്, സിനിമയുടെ പ്രധാന ഹൈലൈറ്റും ഇവരുടെ പ്രകടനം തന്നെയാണ്.  മെല്ലെ പോകുന്ന കഥപറച്ചിലിൽ ഈ കഥാപാത്രങ്ങളും പ്രകടനവും സിനിമയെ ആകർഷിക്കുന്നുണ്ട്.

 തളർന്നുകിടക്കുന്ന ഭർത്താവിനോട് അയാളുടെ ഭാര്യ അവളുടെ ബാല്യവും നിരാശകളും സ്വപ്നങ്ങളും ഏകാന്തതയും ആഗ്രഹങ്ങളുമടക്കം  ഒരു കുമ്പസാരമെന്നോണം തൻറെ വികാരങ്ങൾ പങ്കുവെക്കുന്നതിൽ നിന്നാണ് കഥ വികസിക്കുന്നത്.
അവളുടെ ജീവിതത്തിലേക്ക് വന്നു ചേർന്ന പുതിയ കാമുകനും വേശ്യയായ ഏക ബന്ധവും അടക്കം കഥാഗതിയിൽ അവൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങളുമാണ്
 The Patience Stone എന്ന സിനിമ പ്രേക്ഷകന് മുന്നിലേക്ക് വെക്കുന്നത്.

അഫ്ഗാൻ ചിത്രങ്ങളുടെ കഥാപശ്ചാത്തലം പലപ്പോഴും വിരസമായാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നല്ല കഥയാണെങ്കിൽ കൂടി അവതരണം കൊണ്ട് ഒരു വലിച്ചു നീട്ടൽ ഫീൽ ചെയ്യും.  The Patience Stone കഥാപാത്രങ്ങൾക്കൊപ്പം അവരുടെ വികാരങ്ങൾക്കൊപ്പം സഞ്ചരിക്കാൻ സാധിച്ചാൽ നല്ലൊരനുഭവമാകും.
മനോഹരമായ പ്രകടനവും കലാപ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന അഫ്ഗാൻ പശ്ചാത്തലവും ഗ്രാമവും സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന നല്ല തിരക്കഥയുമെല്ലാം സിനിമയെ ചിലർക്കെങ്കിലും ഇഷ്ടപ്പെടുത്തും.
#watchable

My Rating : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.

No comments: