Search This Blog

1077. The Voyeurs

Thoughts on The Voyeurs

Gnr   : Erotic thriller 
Lang : ഇംഗ്ലീഷ്
Alfred Hitchcockൻ്റെ 1954ൽ പുറത്തിറങ്ങിയ 'റിയർ വിൻൻ്റോ' എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിൽ നിന്ന് ചുരണ്ടിയെടുത്ത കഥയിൽ ആവശ്യത്തിലധികം ഇറോട്ടിക് രംഗങ്ങൾ നിറച്ച് ഈ വർഷം ആമസോണിൽ റിലീസ് ചെയ്ത ചിത്രമാണ് The Voyeurs.

ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്നത് പോലെ മറ്റൊരാളുടെ ജീവിതം ഒളിഞ്ഞു നോക്കി ആനന്ദം കൊള്ളുന്ന കപ്പിൾസിൻ്റെ കഥയാണ് ചിത്രം പറയുന്നത്.. പുതിയ അപ്പാർട്ട്മെൻറ് വാങ്ങി അവിടെ താമസിക്കാൻ എത്തുന്ന പിപ്പയും തോമസും  അവരുടെ അയൽക്കാരനായ ഫോട്ടോഗ്രാഫർ  സെബ്ൻ്റേയും ഭാര്യയുടെയും പേഴ്സണൽ ലൈഫ്  നേരം പോക്കിന് ഒളിഞ്ഞു നോക്കി തുടങ്ങുന്നതാണെങ്കിലും ശേഷം സംഭവിക്കുന്ന അപ്രതീക്ഷിത കാര്യങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

Sydney sweany , Justice smith, Ben hardy , Natasha എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം   പ്രകടനമോ ആഖ്യാനമോ നിരാശപ്പെടുത്തുന്നില്ല.
രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ  സിനിമയിൽ ഒത്തിരി 18+ രംഗങ്ങളുണ്ട്,  അതിൽ കൂടുതൽ വലിയ കഥയോ ട്വിസ്റ്റുകളോ പ്രതീക്ഷിക്കാതെ കാണാനിരുന്നാൽ ഒരുവട്ടം സിനിമയുടെ മൂഡിൽ ആസ്വദിച്ചു കാണാം.

My Rating :  2/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക-

 @YaduEZr

No comments: