1076. WOLF
🔹" WOLF "
Gnr :- Thriller
Lang :- മലയാളം
GR ഇന്ദുഗോപൻ്റെ ചെന്നായ എന്ന ചെറുകഥയുടെ സിനിമ പതിപ്പാണ് വൂൾഫ് . ഒരു മോശം കഥയുടെ മോശം സംഭാഷണങ്ങളുടെ ഈ ഒന്നേ മുക്കാൽ മണിക്കൂർ സിനിമ പതിപ്പിൽ ഷാജി ആസീസ് സംവിധാനം ചെയ്ത് അർജുൻ അശോകൻ, സംയുക്ത മേനോൻ , ഇർഷാദ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
ക്ഷേത്രദർശനം കഴിഞ്ഞ് ഭാവി വധുവിന് സർപ്രൈസ് കൊടുക്കുവാൻ അവളുടെ വീട്ടിലേക്ക് ചെല്ലുന്ന സഞ്ജയ് പ്രതീക്ഷിച്ച സ്വീകരണം കിട്ടിയില്ല എന്ന് മാത്രമല്ല പിന്നീട് കാമുകനൊപ്പം നിൽക്കുന്ന ഭാവി വധുവിനെയാണ് അവന് കാണാനാകുത്...
അതേദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കൊണ്ട് ആ വീട്ടിൽ അവർ മൂന്നുപേരും അകപ്പെട്ടു പോവുകയും ശേഷം നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത് .
ഇർഷാദ് അവതരിപ്പിച്ച കാമുകൻ കഥാപാത്രം അറുബോറൻ ഡയലോഗുകൾ കൊണ്ട് സിനിമയിലുടനീളം അസഹനീയമാകുന്നുണ്ട്, സിനിമയുടെ പ്രധാന പോരായ്മയും എഴുത്തു തന്നെയാണ്. നായികയുടെ പക്ഷത്തുനിന്ന് കഥ പറഞ്ഞ് male chauvinist ആയ സഞ്ജയുടെ പ്രവർത്തികളെ എതിർക്കുന്ന സിനിമ ക്ലൈമാക്സിൽ എത്തുമ്പോൾ അടപടലം അപകടമാകും വിധം ആ കഥാപാത്രത്തെ വീരവൽക്കരിക്കുന്നത്
വല്ലാത്ത അരോചകമായി തോന്നി.
പൊളിറ്റിക്കലി സംസാരിക്കുന്ന ഇക്കാലത്തിൻ്റെ സിനിമയായി കഥ പറഞ്ഞു തുടങ്ങി ക്ലൈമാക്സിൽ എത്തുമ്പോൾ തുമ്പും വാലുമില്ലാതെ
എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന
പ്രതീതിയാണ് വൂൾഫ് സമ്മാനിച്ചത്.
പ്രകടനത്തിൽ അർജുൻ അശോകൻ നന്നായിരുന്നു, രണ്ടു സീനിൽ വന്നു പോകുന്ന ഷൈൻ ടോം ചാക്കോ , ജാഫർ ഇടുക്കി എന്നിവരടക്കം 6 കഥാപാത്രങ്ങളിൽ കഥ പറഞ്ഞ ഈ സിനിമ കോവിഡ് പരിമിതികൾ സ്ക്രീനിലും കാണിക്കുന്നുണ്ട്.
My Rating : 1/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: