Search This Blog

1075. Law Abiding Citizen

🔹" Law Abiding Citizen "

Gnr :-  Thriller
Lang :- ഇംഗ്ലീഷ്

ജെയ്മി ഫോക്സ്, ജെറാർഡ് ബട്ലർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി F gary grayയുടെ സംവിധാനത്തിൽ 2009ൽ റിലീസ് ചെയ്ത ക്രൈം ത്രില്ലർ ചിത്രമാണ് Law abiding citizen.

തൻറെ കൺമുൻപിൽ വച്ച് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ക്രിമിനലുകളോടുള്ള പ്രതികാരം ഒത്തിരി സിനിമകളുടെ പശ്ചാത്തലമാണ് ക്ലീഷേയാണ്. എന്നാൽ ഈ ചിത്രം തനിക്ക് ലഭിക്കേണ്ട നീതി നിഷേധിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ട നായകൻ്റെ അയാളിൽ ഉടലെടുക്കുന്ന  വികാരത്തെയാണ് പ്രേക്ഷകന് കാണിക്കുന്നത്.

 തൻറെ കുടുംബം നശിപ്പിച്ചവർ നീതിന്യായ വ്യവസ്ഥയുടെ പിൻപറ്റി കെട്ടിച്ചമച്ച തെളിവുകൾ കാരണം രക്ഷപ്പെടുമ്പോൾ പത്തു വർഷങ്ങൾക്കു ശേഷം അതെ സിസ്റ്റത്തോടുള്ള പ്രതികാരമാണ് സിനിമയുടെ തീം... കൊലപാതകങ്ങൾ പ്രതികാരമല്ല മറിച്ച് നീതിന്യായ വ്യവസ്ഥയുടെ പരാജയങ്ങളാണെന്നും തൻറെ കുടുംബത്തിൻറെ മരണത്തിൽ ഭാഗമായ എല്ലാവർക്കും മരണത്തിൽ കുറഞ്ഞ ശിക്ഷ ഇല്ലെന്നും അതിനായുള്ള നായകൻറെ പദ്ധതികളുമാണ് സിനിമ പറയുന്നത്.

ആർക്കും ആസ്വദിക്കാൻ സാധിക്കുന്ന
വേഗതയിൽ കഥ പറയുന്ന നല്ലൊരു ക്രൈം ത്രില്ലർ ചിത്രമാണിത്. മികച്ച കഥയും ആഖ്യാനവും നല്ല പ്രകടനവും
സിനിമയുടെ പശ്ചാത്തലത്തിന് അനുയോജ്യമായ സിനിമാട്ടോഗ്രഫിയുമടക്കം രണ്ടു മണിക്കൂർ ആസ്വദിച്ച് കാണാവുന്ന ചിത്രമാണിത്.

My Rating : 4/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: